For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ഛനെന്ന തണല്‍മരം; ഫാദേഴ്‌സ് ഡേയില്‍ അറിയേണ്ടത്‌

|

മാതൃദിനം പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് പിതൃദിനവും. എല്ലാവര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച അന്താരാഷ്ട്ര പിതൃദിനമായി ആഘോഷിക്കുന്നു. ഈ വര്‍ഷം അത് 2021 ജൂണ്‍ 20 നാണ്. പിതാക്കന്മാര്‍ മക്കളുടെ ജീവിതത്തില്‍ നല്‍കുന്ന സംഭാവനയെ അംഗീകരിക്കാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള വിവിധ ഇടങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളിലാണ് പിതൃദിനം ആഘോഷിക്കപ്പെടുന്നതെങ്കിലും, മിക്ക രാജ്യങ്ങളും ജൂണ്‍ മൂന്നാമത്തെ ഞായറാഴ്ചയാണ് ഈ ദിനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

Fathers Day 2021 Date, Significance and why we celebrate in Malayalam

ഏതൊരു കുട്ടിയുടെയും ജീവിതത്തില്‍ അവരുടെ ആദ്യത്തെ റോള്‍ മോഡല്‍, ഗൈഡ്, സൂപ്പര്‍ഹീറോ, സുഹൃത്ത്, സംരക്ഷകന്‍ എന്നിവയെല്ലാമാണ് പിതാവ്. ജീവിതത്തിന്റെ ശരിയായ മൂല്യം പഠിപ്പിക്കുകയും കഷ്ടതകളില്‍ തളരുമ്പോള്‍ കൈത്താങ്ങാവുകയും വീണ്ടും പോരാടാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നവരാണ് അവര്‍. നമുക്കുവേണ്ടി അദ്ദേഹം ചെയ്യുന്ന ത്യാഗം ഒരിക്കലും വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. ഫാദേഴ്‌സ ഡേയുടെ ചരിത്രവും പ്രാധാന്യവും എന്തെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഫാദേഴ്‌സ് ഡേ ചരിത്രം

അമേരിക്കയിലാണ് ഫാദേഴ്‌സ് ഡേ എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. വാഷിങ്ടണിലെ സൊനോര സ്മാര്‍ട്ട് ഡോഡ് എന്ന സ്ത്രീയാണ് ഫാദേഴ്‌സ് ഡേ എന്ന ആശയത്തിനു പിന്നിലെന്ന് ചരിത്രം പറയുന്നു. അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ച് സഹോദരങ്ങളെയും വലര്‍ത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാര്‍ട്ടിന്റെ ഓര്‍മ്മയിലാണ് ഈ ആശയം സൊനോരയുടെ മനസിലുദിച്ചത്. 1909ല്‍ മാതൃദിന സങ്കീര്‍ത്തനം കേള്‍ക്കുന്നതിനിടെയാണ് അച്ഛന്‍മാര്‍ക്കായും ഒരു ദിനം വേണമെന്ന ചിന്ത അവര്‍ക്കുണ്ടായത്. അങ്ങനെയാണ് പിതൃദിനം രൂപം കൊള്ളുന്നത്. പിന്നീട് ഇതിന് അംഗീകാരം നല്‍കുന്നത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്രൊ വിത്സന്‍ ആണ്. 1913 ല്‍ അദ്ദേഹം ഈ വിശേഷദിവസത്തിന് ഔദ്യോഗികമായി അനുമതി നല്‍കി. അതിനുശേഷം 1972 ല്‍ പ്രസിഡന്റ് റിച്ചാഡ് നിക്‌സണ്‍ പിതൃദിനം ആഘോഷിക്കാനായി ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച തിരഞ്ഞെടുക്കുകയുണ്ടായി. അമേരിക്കയിലാണ് പിതൃദിനത്തിന്റെ തുടക്കമായതെങ്കിലും ഇന്ന് ലോകമെമ്പാടും ഈ ദിനം ആഘോഷിച്ചുവരുന്നു.

Most read: സമുദ്രങ്ങള്‍ ഭൂമിയുടെ സമ്പത്ത്; ഇന്ന് ലോക സമുദ്ര ദിനംMost read: സമുദ്രങ്ങള്‍ ഭൂമിയുടെ സമ്പത്ത്; ഇന്ന് ലോക സമുദ്ര ദിനം

എങ്ങനെ ആഘോഷിക്കാം

ഇന്ത്യയില്‍ വളരെയധികം ആഹ്ലാദത്തോടെയാണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. കുട്ടികള്‍ അവരുടെ പിതാക്കന്മാര്‍ക്ക് ആശംസാ കാര്‍ഡുകളും സമ്മാനങ്ങളും പൂക്കളും നല്‍കുന്നു. ചിലര്‍ അവരുടെ പിതാക്കന്മാരോടൊപ്പം ദിവസം ചെലവഴിക്കുകയും ഔട്ടിംഗിന് പോകുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. പിതൃദിനത്തില്‍ അവര്‍ക്കായി നിങ്ങള്‍ക്ക് ചെയ്യാവുന്ന നല്ല കാര്യമെന്തെന്നാല്‍ അവരോട് കുറച്ച് സ്‌നേഹം കാണിക്കുക, മനസുതുറന്ന് സംസാരിക്കുക.. അങ്ങനെ നിങ്ങള്‍ക്കായി അവര്‍ ചെയ്ത എല്ലാ ത്യാഗങ്ങള്‍ക്കും നന്ദി അറിയിക്കുക.

ഫാദേഴ്‌സ് ഡേ സന്ദേശങ്ങള്‍

* നൂറിലേറെ അധ്യാപകര്‍ക്ക് സമമാണ് ഒരു പിതാവ് - ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട്
* മറ്റൊരാള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം എന്റെ പിതാവ് എനിക്ക് നല്‍കി: അദ്ദേഹം എന്നില്‍ വിശ്വസിച്ചു - ജിം വാല്‍വാനോ
* എന്നെ വളര്‍ത്തിയ ആളാണ് എനിക്ക് ലഭിച്ച ഏറ്റവും നല്ല അധ്യാപകന്‍. നിങ്ങള്‍ എന്നെ വളരെയേറെ പഠിപ്പിച്ചു - പിതൃദിനാശംസകള്‍
* അച്ഛന്റെ കൈവിരല്‍ തൊട്ട് ഞാന്‍ പിച്ചവച്ചു.. അച്ഛനിലൂടെ ഞാന്‍ തിരിച്ചറിവ് നേടി..എന്നിലൂടെ അച്ഛന്‍ സ്വപ്നങ്ങള്‍ നെയ്തു
* നിങ്ങളുടെ മുടി ഇപ്പോള്‍ വെള്ളി നിറമായിരിക്കാം, പക്ഷേ നിങ്ങളുടെ ഹൃദയത്തിന് സ്വര്‍ണ്ണ നിറമാണെന്ന് എനിക്കറിയാം - ഹാപ്പി ഫാദേഴ്‌സ് ഡേ
*നിങ്ങള്‍ എത്ര വളര്‍ന്നാലും നിങ്ങളെ ശ്രദ്ധിക്കുന്ന ഒരാളാണ് പിതാവ്.

Most read: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനംMost read: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം

English summary

Father's Day 2021 Date, Significance and why we celebrate in Malayalam

Father’s Day is celebrated to recognize the contribution that fathers and father figures make to the lives of their children. Read on the significance of the day.
X
Desktop Bottom Promotion