Just In
- 1 hr ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
- 5 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള്‍ പരിഹരിക്കും; രാശിഫലം
- 15 hrs ago
ഈ നാല് രാശിക്കാരെ പറ്റിക്കാന്‍ വളരെ എളുപ്പം: ഇവര്‍ ശ്രദ്ധിച്ചിരിക്കുക
- 15 hrs ago
മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ
Don't Miss
- Movies
അനുഷ്കയെ പോലെയല്ല എന്റെ മക്കള്‍, എന്റെ മുന്നില്‍ ഇരുന്ന് പെണ്‍കുട്ടികളോട് മിണ്ടുക പോലുമില്ല: കെആര്‍കെ
- News
'ഈ കേസൊക്കെ സുധാകരന് ഓലപാമ്പ് മാത്രം,ഇതുകൊണ്ടൊന്നും വിരട്ടാമെന്ന് വിചാരിക്കേണ്ട'
- Automobiles
Ola S1 പ്രോ ഇലക്ട്രിക് സ്കൂട്ടര്‍ സ്വന്തമാക്കാം; പര്‍ച്ചേസ് വിന്‍ഡോ തുറക്കുന്ന തീയതി വെളിപ്പെടുത്തി
- Sports
ഏഷ്യ നോക്കിനില്‍ക്കെ ഐഎസ്എല്ലിന്റെ മുഖത്തടിച്ച് ഐ ലീഗ്! വിപ്ലവകാരികളായി ഗോകുലം!!
- Travel
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
- Technology
ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
- Finance
'ട്രെയിലറാണ്' കഴിഞ്ഞത്, ക്ലൈമാക്സ് വരുന്നതേയുള്ളൂ! നിഫ്റ്റി 14,500-ലേക്ക് വീഴാമെന്ന് ജെഫറീസ്
വിളക്കില്‍ നിന്ന് എണ്ണ താഴേക്ക് വീഴുന്നോ; കണ്ടക ശനിദോഷമെന്ന് സൂചന
വാസ്തുശാസ്ത്രപ്രകാരം നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. വീട് വെക്കുമ്പോഴും സ്ഥലം വാങ്ങിക്കുമ്പോഴും എല്ലാം പലപ്പോഴും നിങ്ങള്‍ ശ്രദ്ധിക്കുന്ന ഒന്നായിരിക്കും വാസ്തു. വാസ്തുസംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി നാം ശ്രമിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. വീട്ടിലെ ഐശ്വര്യക്കേടിനും മറ്റും ഒരു പരിധി വരെ ഇത് കാരണമായേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി ഉണ്ട്. ജീവിതത്തില്‍ നിരവധി മോശം കാര്യങ്ങള്‍ സംഭവിക്കുന്നു എന്നതിന്റെ സൂചനയായി വാസ്തു ചിലത് നമുക്ക് കാണിച്ച് തരും. അത്തരത്തില്‍ ഒന്നാണ് ശകുനക്കേട് എന്ന് കണക്കാക്കുന്ന ചിലത്. ഇതില്‍ വരുന്നതാണ് പലപ്പോഴും കൈയ്യില്‍ നിന്ന് ചില പ്രത്യേക വസ്തുക്കള്‍ താഴെ വീഴുന്നത്.
ഇത്തരം വസ്തുക്കള്‍ താഴെ വീഴുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്ത് തരത്തിലാണ് ജീവിതത്തില്‍ ഐശ്വര്യക്കേട് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. ദിവസവും ജോലിക്കിടയിലും മറ്റും പലതും താഴെ വീഴുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം, എന്താണ് ഇത് ഐശ്വര്യക്കേട് ഉണ്ടാക്കുന്നു എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാവുന്നതാണ്. സാധാരണയായി എന്തെങ്കിലും താഴെ വീണാല്‍ പലരും അത് അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വാസ്തുശാസ്ത്രപ്രകാരം ഇവ കൈയ്യില്‍ നിന്ന് താഴെ വീഴുമ്പോള്‍ നമ്മള് അല്പം ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വാസ്തുവും അശുഭകരവും
വാസ്തുശാസ്ത്രപരമായി അശുഭകരമായി കണക്കാക്കുന്ന ഒന്നാണ് ഇത്. വാസ്തു പ്രകാരം, ചില കാര്യങ്ങള്‍ വീണ്ടും വീണ്ടും കൈവിട്ടുപോകുന്നത് ശുഭകരമായി കണക്കാക്കില്ല. ഇത് കൂടുതല്‍ ദോഷങ്ങള്‍ നിങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ബുദ്ധിമുട്ടുകളുടെ സൂചന കൂടിയാകാം ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. ഒരു വസ്തു കൈയ്യില്‍ നിന്ന് വീഴുക എന്നത് എന്തുകൊണ്ടും സാധാരണയായി സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് നമ്മുടെ ജീവിതവുമായി കൂട്ടി വായിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് നമുക്കൊന്ന് നോക്കാവുന്നതാണ്. എന്തൊക്കെയാണ് കൈയ്യില്‍ നിന്ന് വീണാല്‍ വാസ്തുപ്രകാരം പ്രശ്നത്തിലാവുന്നത് എന്ന് നോക്കാം.

ഉപ്പ് കൈയ്യില്‍ നിന്ന് വീഴുന്നത്
വാസ്തു പ്രകാരം, ഉപ്പ് കൈയ്യില്‍ നിന്ന് ആവര്‍ത്തിച്ച് വീഴുന്നത് നിങ്ങളുടെ കുടുംബത്തില്‍ ശുക്രന്റെയും ചന്ദ്രന്റെയും പ്രതികൂല ഫലങ്ങള്‍ കാണിക്കുന്നു എന്നാണ് വാസ്തു പറയുന്നത്. ഇത് കൂടാതെ ഇത് വീട്ടിലെ ധനനഷ്ടത്തിനും മാനസിക പിരിമുറുക്കത്തിനും കാരണമാകും എന്നും വിശ്വാസമുണ്ട്. ഇത് നിങ്ങളുടെ വീട്ടിലെ വാസ്തു വൈകല്യങ്ങളുടെ ലക്ഷണവുമാകാം. സാമ്പത്തിക പരാധീനതകള്‍ വിടാതെ നില്ക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പാല് താഴെ തൂവിപ്പോവുന്നത്
പാല് സ്ഥിരമായി നമ്മളെല്ലാവരും വീട്ടില്‍ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ പാല് താഴെ പോവുന്നത് ശുഭകരമായി കണക്കാക്കുന്നില്ല. ഇത് കൂടാതെ അടുപ്പിന് മുകളില്‍ തൂവിപ്പോവുന്നതും ശുഭകരമായി കണക്കാക്കുന്നില്ല. ഇത് കൂടാതെ മറ്റൊരു തരത്തിലും പാല് താഴെപ്പോവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പാലിന്റെ ആവര്‍ത്തിച്ചുള്ള വീഴ്ച കുടുംബത്തിലേക്ക് നെഗറ്റീവ് ഊര്‍ജ്ജം എത്തിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കാവുന്നതാണ്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന പല വെല്ലുവിളികളില്‍ നിന്നും നിങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

കുരുമുളക് താഴെ വീഴുന്നു
കുരുമുളക് താഴെ വീഴുന്നതും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതും അത്ര ശുഭകരമായി കണക്കാക്കുകയില്ല. കാരണം ഇത്തരത്തില്‍ കുരുമുളക് സ്ഥിരമായി താഴെ വീഴുന്നത് പലപ്പോഴും ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പറയുന്നത്. ഇത് ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പ്രശ്നമുണ്ടാകുന്നതിനും വലിയ കലഹത്തിലേക്കും നയിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കുരുമുളക് ഉപയോഗിക്കുമ്പോള്‍ പരമാവധി അത് താഴെ വീഴാതെ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് വാസ്തുശാസ്ത്രപരമായി നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു. പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ട അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് എടുക്കുമ്പോള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് കുരുമുളക്.

എണ്ണ താഴെപ്പോവുന്നത്
ഇത് വളരെ അപകടകരമായ ഒന്നാണ്. എണ്ണ താഴെപ്പോവുന്നത് എന്തുകൊണ്ടും നിങ്ങളില്‍ വളരെയധികം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും എന്നാണ് പറയുന്നത്. കാരണം എണ്ണയ്ക്ക് ശനിദേവനുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ തന്നെ വിളക്കില്‍ നിന്ന് എണ്ണ താഴേക്ക് ഒഴുകുകയാണെങ്കില്‍ അത് ശനിദോഷം നിങ്ങളില്‍ കഠിനമാണ് എന്നാണ് സൂചിപ്പിക്കുന്നത്. എണ്ണയൊഴുകുന്നത് സാധാരണമാണെങ്കിലും, അത് പലപ്പോഴും സംഭവിക്കുകയാണെങ്കില്‍, അത് ശനിദേവന്റെ അപ്രീതിയുടെ സൂചനയാകാം. ഇത് കൂടാതെ നിങ്ങളുടെ കുടുംബം വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. ഇതിന് പരിഹാരമെന്നോണം എന്തുകൊണ്ടും നിങ്ങള്‍ ശനിദേവനെ ആരാധിക്കാന്‍ ശ്രദ്ധിക്കണം. ശാസ്താവിന് എള്ള് തിരി കത്തിക്കുന്നതിനും ശനിമന്ത്രം ജപിക്കുന്നതിനും ശ്രദ്ധിക്കണം.

ഭക്ഷണം താഴെപ്പോവുന്നത്
നമ്മള് അങ്ങേയറ്റം ബഹുമാനിക്കേണ്ട ഒന്നാണ് ഭക്ഷണം. ഒരു കാരണവശാലും ഭക്ഷണം താഴെക്കളയരുത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതിനിടെ താഴെ പോവുന്നത് അന്നപൂര്‍ണാ ദേവിയുടെ അപ്രീതിയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ സംഭവിച്ചാല്‍ ദേവിയോട് മനസ്സില്‍ മാപ്പ് പറഞ്ഞ് ജീവിതത്തില്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യണം എന്നാണ് പറയുന്നത്. അതുകൊണ്ട് ഭക്ഷണം വാസ്തുശാസ്ത്രപ്രകാരം ആണെങ്കിലും അല്ലെങ്കിലും കളയാതിരിക്കാന്‍ ശ്രദ്ധിക്കണം.
Vastu
Horoscope
2022-ലെ
വാസ്തുശാസ്ത്രം
പറയും
12
രാശിയുടേയും
സമ്പൂര്‍ണഫലം
വാസ്തു
പറയും
ഏത്
ദിക്കിലേക്ക്
ഉറങ്ങണം
എന്ന്;
ദോഷം
ഈ
ദിക്കുകള്‍
വീട്
വെക്കുമ്പോള്‍
27
നക്ഷത്രക്കാരും
വാസ്തുപ്രകാരം
ശ്രദ്ധിക്കേണ്ട
ദിക്കുകള്‍