Just In
Don't Miss
- News
മഹാരാഷ്ട്രയിൽ ഫട്നാവിസിനെതിരെ പടയൊരുക്കം, തെളിവുകൾ കൈമാറിയിട്ടുണ്ടെന്ന് മുതിർന്ന നേതാവ്
- Sports
ISL: വന്നു, കണ്ടു, കീഴടക്കി — നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Movies
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
കല്യാണം പറയും കയ്യിലെ കല്യാണ രേഖ
ഹസ്തരേഖാ ശാസ്ത്രം അഥവാ കൈരേഖാ ശാസ്ത്രം ശാസ്ത്രം തന്നെയാണ്. അതായത് സയന്‍സ്. പലരുടേയും കയ്യിലെ രേഖകള്‍ പല തരമാണ്. ചിലരുടെ കയ്യിലെ രേഖകള്‍ നല്ലപോലെ തെളിഞ്ഞതായിരിയ്ക്കും. ചിലരില്‍ കൂടുതല്‍ രേഖകളുണ്ടാകും. ചിലരുടെ കൈവെള്ളയില്‍ ചില പ്രത്യേക ആകൃതിയിലെ രേഖകളും കാണപ്പെടും.
കയ്യിലെ രേഖകള്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ പലതാണ്. നമ്മുടെ ഭൂതവും ഭാവിയിലും വര്‍ത്തമാനവുമെല്ലാം വെളിപ്പെടുത്തുവാന്‍ കൈവെള്ളയിലെ ഇത്തരം രേഖകള്‍ക്കു കഴിയുമെന്നു വേണം, പറയുവാന്‍.
കയ്യിലെ രേഖകളില്‍ ഒന്ന് കല്യാണ രേഖയാണ്. മാര്യേജ് ലൈന്‍ അഥവാ വിവാഹ രേഖ. ഈ രേഖയുടെ എണ്ണവും നീളവുമെല്ലാം വെളിപ്പെടുത്തുന്ന പല കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ.

ചെറുവിരലിനു താഴെയായി
ചെറുവിരലിനു താഴെയായി ഹൃദയരേഖയ്ക്കിടയില് കാണുന്ന രേഖയാണ് വിവാഹരേഖ എന്നറിയപ്പെടുന്നത്. ചിലരില്‍ ഇത് ഒന്നും ചിലരില്‍ ഒന്നില്‍ കൂടുതലുമുണ്ടാകും.

ഹൃദയരേഖയോട്
ഹൃദയരേഖയോട് ഏറെ ചേര്‍ന്നാണ് ഈ രേഖ വരുന്നതെങ്കില്‍ ഇത് ചെറുപ്പത്തില്‍ തന്നെയുള്ള മംഗല്യയോഗത്തെ വിശദീകരിയ്ക്കുന്നു. എന്നാല്‍ ചെറുവിരലിനോട് ചേര്‍ന്നാണ് ഈ രേഖ വരുന്നതെങ്കില്‍ വൈകിയുള്ള വിവാഹത്തേയാണ് ഇതു സൂചിപ്പിയ്ക്കുന്നത്. ഇത് ഒറ്റ രേഖ മാത്രമെങ്കിലും കട്ടി കൂടി ചെറുവിരലിനും ഹൃദയ രേഖയ്ക്കും നേരെ നടുവിലാണ് കാണപ്പെടുന്നതെങ്കിലും 25 വയസില്‍ വിവാഹ യോഗമെന്നാണ് സൂചന നല്‍കുന്നത്.

ഈ രേഖ
ഈ രേഖ രണ്ടെണ്ണമുണ്ടെങ്കില് ഇതിലൊന്ന് പ്രണയത്തേയും ഒന്നു വിവാഹത്തേയും സൂചിപ്പിയ്ക്കുന്നു. രണ്ടു രേഖകളും ഇരുണ്ടതും കട്ടിയുള്ളതുമെങ്കില്, ഇതിലൊന്ന് അല്പം നീളം കുറഞ്ഞതെങ്കില്‍ ഇതു സൂചന നല്‍കുന്നത് വിവാഹത്തേയും തകര്ന്നപ്രണയത്തേയുമാണ്.

ഒരേ നീളത്തില്‍
ഒരേ നീളത്തില്‍ വിവാഹ രേഖകള്‍ ഒന്നിലേറെയുണ്ടെങ്കില്‍ ഇത് ഒന്നില്‍ കൂടുതല്‍ വിവാഹ ബന്ധങ്ങളെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. മറ്റേ രേഖകളേക്കാള്‍ നീളമേറിയതോ കുറുകിയതോ ആണ് വിവാഹ രേഖയെങ്കില്‍ ഇത് അന്യജാതിയില്‍ പെട്ടയാളെ വിവാഹം കഴിയ്ക്കാനുള്ള സാധ്യത കാണിയ്ക്കുന്ന ഒന്നാണ്.

വിവാഹ രേഖയില്‍
വിവാഹ രേഖയില്‍ കറുത്ത കുത്തോ കുറകേ രേഖയോ ഉണ്ടെങ്കില്‍ അസംതൃപ്ത ദാമ്പത്യമെന്നതാണ് സൂചന നല്‍കുന്നത്. വേര്‍പിരിയല്‍ സാധ്യത ഏറെയുള്ള ദാമ്പത്യമാണ് ഇതു സൂചിപ്പിയ്ക്കുന്നത്.

വിവാഹരേഖ കയ്യിലില്ലെങ്കില്‍
വിവാഹരേഖ കയ്യിലില്ലെങ്കില്‍ ദാമ്പത്യം ആഗ്രഹിയ്ക്കാത്ത ആളെന്നര്‍ത്ഥം. അല്ലെങ്കില്‍ വളഞ്ഞ് ചെറുവിരലിനെ സ്പര്‍ശിയ്ക്കുന്ന രീതിയിലെ വിവാഹരേഖയെങ്കില് ഇതാണര്‍ത്ഥം.

ഇത്തരം രേഖകള്‍
ഇത്തരം രേഖകള്‍ മൂന്നോ നാലോ അതില്‍ കൂടതലോ ആണെങ്കില്‍ പ്രണയങ്ങളില്‍ സമ്പന്നരായവര്‍ എന്നാണര്‍ത്ഥം. കൂടുതല്‍ വിവാഹം കഴിയ്ക്കുമെന്നതല്ല, കൂടുതല്‍ പ്രണയങ്ങള്‍ എന്ന അര്‍ഥമാണിത് നല്‍കുന്നത്.