Latest Updates
-
ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് പറ്റാറുണ്ടോ? വാസ്തു പ്രകാരം ഐശ്വര്യം നിലനിർത്താൻ ചെയ്യേണ്ടത് -
ജന്മാഷ്ടമിയിൽ വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ; ഐശ്വര്യം കൂടും -
ജന്മാഷ്ടമി നാളിൽ ലോക്കർ ഇങ്ങനെ വെക്കൂ; സമ്പത്ത് ഇരട്ടിയാകാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ! -
ഇന്ന് രാത്രി ചന്ദ്രൻ ഭരണി നക്ഷത്രത്തിലേക്ക്: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
ഇന്ന് രാത്രി ബുധൻ-വ്യാഴം സംഗമം: ബാങ്കിംഗ് ഇടപാടുകളിലും പരീക്ഷകളിലും ജാഗ്രത വേണം! -
ഓഗസ്റ്റ് 5: ഗജകേസരി രാജയോഗം തെളിയുന്നു; ഈ 4 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിപ്പ്, ശുഭമുഹൂർത്തം അറിയാം! -
ഓഗസ്റ്റ് 5 നക്ഷത്രഫലം: കരിയറിൽ നേട്ടവും പ്രണയത്തിൽ ശ്രദ്ധയും; ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം! -
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം
മെയ്മാസത്തിലെ പെണ്ണാണോ, അവളെക്കുറിച്ചറിയേണ്ടത്
എല്ലാ മാസത്തേയും പോലെ തന്നെയാണ് മെയ് മാസവും . ഈ കൊറോണക്കാലത്ത് മെയ് എന്നോ ജൂണ്‍ എന്നോ ഇല്ല എന്നുള്ളതാണ് സത്യം. എങ്കിലും നമ്മുടെ നേരംപോക്കിന് വായിക്കാന്‍ ഇഷ്ടമുള്ള അല്ലെങ്കില്‍ നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മെയ് മാസം ആയതു കൊണ്ട് തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം മെയ്മാസത്തില്‍ ജനിച്ചവരുടെ സ്വഭാവ സവിശേഷതകള്‍ തന്നെ.
എന്നാല്‍ ഇന്ന് നമുക്ക് മെയ്മാസത്തില്‍ ജനിച്ച സ്ത്രീകളുടെ സ്വഭാവ സവിശേഷതകള്‍ ഒന്ന് അറിയാവുന്നതാണ്. ഇത് എന്തൊക്കെയെന്നും മറ്റുള്ളവരില്‍ നിന്ന് എന്താണ് ഇവര്‍ക്കുള്ള പ്രത്യേകത എന്നും നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ വളരെ ഇന്‍ട്രസ്റ്റിംഗ് ആയിട്ടുള്ള കാര്യങ്ങളാണ് മെയ്മാസത്തില്‍ ജനിച്ച സ്ത്രീകളെക്കുറിച്ച് നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നത്.

കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും
കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും ഇവരെല്ലാവരും തന്നെ. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നതിനും അത് നേടിയെടുക്കുന്നത് വരെ അതിന് വേണ്ടി പോരാടുന്നതിനും ഇവര്‍ തയ്യാറാവുന്നുണ്ട്. ജീവിതത്തിന്റെ ഏത് കഷ്ടപ്പാടിലും മുന്നോട്ട് പോവുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിച്ച് പോസിറ്റീവ് ഊര്‍ജ്ജം ഉണ്ടാക്കിയെടുക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ജീവിതത്തിലെ പല വെല്ലുവിളികള്‍ക്കും മുന്നില്‍ പതറാതെ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

പെട്ടെന്ന് ദേഷ്യം വരുന്നവര്‍
മെയ്മാസത്തില്‍ ജനിച്ച സ്ത്രീകളായാലും പുരുഷന്മാരായാലും ഇവര്‍ക്ക് ദേഷ്യം വരുന്നത് പെട്ടെന്നാണ്. ഇതിനെ തടഞ്ഞ് നിര്‍ത്തുന്നതിന് എത്രയൊക്കെ ശ്രദ്ധിച്ചാലും പലപ്പോഴും സാധിക്കാതെ വരുന്നുണ്ട്. എന്നാല്‍ അത് വെറും സെക്കന്റുകള്‍ മാത്രം നില്ക്കുന്ന ദേഷ്യമായിരിക്കും എന്നുള്ളതാണ്. ഒരിക്കലും ജീവിതത്തില്‍ ചേര്‍ത്ത് പിടിച്ചവരെ കൈവിടാത്ത സ്വഭാവക്കാരും ആയിരിക്കും. അതുകൊണ്ട് തന്നെ കണ്ണടച്ച് ഇവരെ സ്നേഹിക്കാവുന്നതാണ്. ഏത് സന്തോഷത്തിലും ആപത്തിലും കൈവിടാതെ ചേര്‍ത്ത് നിര്‍ത്തുന്നവരായിരിക്കും ഇവര്‍.

വിവാഹത്തിന്റെ കാര്യത്തില്‍
വിവാഹത്തിന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനവും കാഴ്ചപ്പാടും ഇവരിലുണ്ടാവുന്നുണ്ട്. മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരിക്കലും ഇവര്‍ വിവാഹം കഴിക്കുന്നതിന് തയ്യാറാവില്ല. സ്വയം ഇഷ്ടത്തോടെ സമയമായി എന്ന് തോന്നുമ്പോള്‍ മാത്രമേ ഇവര്‍ വിവാഹത്തിന് തയ്യാറാവുകയുള്ളൂ. ജീവിതത്തെക്കുറിച്ച് വ്യക്തമായി കാഴ്ചപ്പാടുള്ള വ്യക്തികളായിരിക്കും ഇവര്‍. മറ്റുള്ളവരുടെ അഭിപ്രായത്തേക്കാള്‍ സ്വന്തം ആത്മവിശ്വാസത്തില്‍ മുന്നോട്ട് പോവുന്നതിനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യവും.

കുടുംബം പ്രധാനപ്പെട്ടത്
കുടുംബം പ്രധാനപ്പെട്ടത് എന്ന ചിന്ത തന്നെയാണ് ഇവരില്‍ എപ്പോഴും ഉള്ളത്. അതുകൊണ്ട് തന്നെ കുടുംബം കഴിഞ്ഞേ ഇവര്‍ക്ക് എന്തും ഉള്ളൂ എന്ന് നമുക്ക് ഉറപ്പിച്ച് പറയാവുന്നതാണ്. ജീവിതത്തില്‍ ശ്രദ്ധിച്ച് അളന്ന് മുറിച്ച് ജീവിക്കുന്നവരായിരിക്കും ഇവര്‍. ഒരു കാരണവശാലും ജീവിതത്തിലെ പ്രതിസന്ധികളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാന്‍ ഇവര്‍ തയ്യാറാവില്ല. എപ്പോഴും സ്വകാര്യ ദു:ഖങ്ങള്‍ ഇവരുടെ സ്വന്തം തന്നെയായിരിക്കും. പുരുഷന്മാരുമായി താരതമ്യം ചെയ്യുന്നത് ഇവര്‍ക്ക് ഒരിക്കലും പിടിക്കില്ല. സ്വന്തം കാലില്‍ നില്‍ക്കുന്നതിന് ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍.

വിശ്വസിക്കാന്‍ പറ്റുന്നവര്‍
ഏത് കാര്യവും വിശ്വസിച്ച് പറയുന്നതിന് ഇവര്‍ നല്ലൊരു ഓപ്ഷനാണ്. രഹസ്യങ്ങള്‍ എപ്പോഴും ഇവരുടെ കൈയ്യില്‍ സുരക്ഷിതമായിരിക്കും. ഒരിക്കലും മറ്റൊരാളെ ചതിക്കുന്നതിന് ഇവര്‍ തയ്യാറാവുകയില്ല. വിശ്വസിക്കാന്‍ ഏറ്റവും പറ്റുന്നവരാണ് ഇവര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എത്ര വലിയ രഹസ്യമാണെങ്കില്‍ പോലും അതിനെ മുന്നോട്ട് കൊണ്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. സംഗീതത്തോടും കലകളോടും താല്‍പ്പര്യമുള്ളവരായിരിക്കും ഇവര്‍. ഏത് മേഖലയിലും മത്സരബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുക. അത് പലപ്പോഴും ജോലി സ്ഥലത്ത് ചെറിയ രീതിയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് തുടക്കമായിരിക്കും.



Click it and Unblock the Notifications