Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആര്‍ത്തവം നിലച്ച് 25 വർഷത്തിന് ശേഷം അമ്മയായി,പക്ഷേ
എഴുപത്തി രണ്ടാമത്തെ വയസ്സിലാണ് എരമാട്ടി മങ്കമ്മ എന്ന മുത്തശ്ശി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. എന്നാല്‍ ഈ സന്തോഷത്തിന് ഇടയിൽ കുഞ്ഞുങ്ങളുടെ അച്ഛനായ രാജറാവുവിന് ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. സെപ്റ്റംബർ അഞ്ചിനാണ് ഇവർ രണ്ട് കുട്ടികൾക്ക് ജന്മം നൽകിയത്. ആരോഗ്യപരമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും മങ്കമ്മ ആ സമയത്ത് അനുഭവിച്ചിരുന്നില്ല. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന പദവിയും ഇവർക്ക് സ്വന്തമായിരുന്നു.
വിവാഹം കഴിഞ്ഞ് അൻപത്തി നാല് വർഷങ്ങൾക്ക് ശേഷമാണ് ഇവർക്ക് ഐ വി എഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾ ഉണ്ടായത്. ഭർത്താവിന് പ്രായം എൺപത് വയസ്സായിരുന്നു. ഗുണ്ടൂരാണ് ഇവരുടെ സ്വദേശം. കുട്ടികൾക്ക് ജന്മം നൽകി അടുത്ത ദിവസമാണ് ഇദ്ദേഹത്തിന് സ്ട്രോക്ക് സംഭവിച്ചത്. സെപ്റ്റംബർ അഞ്ചിനാണ് ഇവര്‍ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഇവരുടെ ഇപ്പോഴത്തെ അവസ്ഥ നോക്കാം.

ഐവിഎഫ് ചികിത്സ
ഐവിഎഫ് ചികിത്സയിലൂടെയാണ് ഇവര്‍ക്ക് കുഞ്ഞുങ്ങൾ ജനിച്ചത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. ഇതിനെത്തുടർന്ന് നിരവധി ചികിത്സകൾ ഇവർ നടത്തിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇവയൊന്നും ഫലം കണ്ടില്ല.

ആര്‍ത്തവ വിരാമം സംഭവിച്ചതിന് ശേഷം
ആർത്തവ വിരാമം സംഭവിച്ചതിന് ശേഷം ഇവർ പ്രതീക്ഷകളെല്ലാം കൈവിട്ട് ജീവിക്കുകയായിരുന്നു. ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഇവർക്ക് ആർത്തവ വിരാമം സംഭവിച്ചത്. തന്റെ അയല്‍ക്കാരി അൻപത് വയസ്സിന് ശേഷം പ്രസവിച്ചു എന്നറിഞ്ഞതിന് ശേഷമാണ് ഇവർ ചികിത്സ വീണ്ടും തുടരാൻ ആരംഭിച്ചത്.

ആരോഗ്യപ്രശ്നങ്ങളില്ല
ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ മങ്കമ്മയെ ബാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഐവിഎഫ് എന്ന പ്രക്രിയ ഇവരിൽ വളരെയധികം പെട്ടെന്ന് സംഭവിക്കുകയായിരുന്നു. പൂർണ ആരോഗ്യവതിയായതിനാല്‍ തന്നെ മറ്റൊരു പ്രശ്നങ്ങളും ഇവരിൽ ഉണ്ടായിരുന്നില്ല. ഐവിഎഫിന്റെ ആദ്യഘട്ടത്തിൽ തന്നെ മങ്കമ്മ ഗർഭം ധരിക്കുകയായിരുന്നു. ജനുവരിയിലായിരുന്നു മങ്കമ്മ ഗർഭിണിയായത്.

സിസേറിയൻ പ്രസവം
പ്രായമായതു കൊണ്ട് തന്നെ സാധാരണ പ്രസവം നടക്കുന്നതിനുള്ള സാധ്യത വളരെ കുറവായിരുന്നു. നിരവധി ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് സിസേറിയൻ നടത്തിയത്. എട്ടാംമാസത്തിൽ ആചാരപ്രകാരമുള്ള സീമന്തവും നടത്തിയിരുന്നു. രണ്ട് കിലോയില്‍ അധികമായിരുന്നു കുട്ടികളുടെ ഭാരം. ആരോഗ്യമുള്ള കുട്ടികൾ തന്നെയായിരുന്നു രണ്ട് പേരും.

കാര്യങ്ങൾ മാറിമറിഞ്ഞത്
എന്നാൽ പ്രസവ ശേഷം ഇന്നലെയാണ് കാര്യങ്ങള്‍ എല്ലാം മാറിമറിഞ്ഞത്. മങ്കമ്മക്ക് പ്രസവത്തെ തുടർന്നുണ്ടായ പ്രശ്നത്തിൽ രക്തസമ്മർദ്ദം വളരെയധികം കൂടിയ അവസ്ഥയിലും ആയിരുന്നു. അതിനെത്തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ.

പിതാവിനും ഇതേ അവസ്ഥ
എന്നാൽ കുഞ്ഞുങ്ങള്‍ ജനിച്ച് അടുത്ത ദിവസം തന്നെ കുട്ടികളുടെ പിതാവായ രാജറാവുവിനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ പ്രായത്തിൽ ഐ വി എഫ് ചികിത്സ നടത്തിയതിനെതിരെ വളരെയധികം വിമർശനങ്ങളാണ് രാജ്യത്തിന്‍റെ പല കോണുകളിൽ നിന്നും ഉയരുന്നത്.



Click it and Unblock the Notifications