Just In
- 30 min ago ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും, വാസ്തുദോഷങ്ങള്‍ നീക്കും വെള്ളി മയില്‍ വീട്ടില്‍ ഈ ദിശയില്‍
- 1 hr ago 35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
- 2 hrs ago നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
- 4 hrs ago ദുരിതമോചനവും കാര്യവിജയവും എന്നും കൂടെ; ഹനുമാന്റെ അനുഗ്രഹത്തോടെ ഭൂമിയിലെത്തുന്ന 4 രാശിക്കാര്‍
Don't Miss
- Sports IPL 2024: പഴയ തന്ത്രം മാറ്റി സഞ്ജു, മുംബൈ അതൊട്ടും പ്രതീക്ഷിച്ചില്ല! കളി മാറ്റിയത് ഇങ്ങനെ
- News 'നിങ്ങളുടെ പരസ്യത്തിന്റെ അത്ര വലുപ്പമുള്ള മാപ്പാണോ പ്രസിദ്ധീകരിച്ചത്?' രാംദേവിനെ വീണ്ടും കുടഞ്ഞ് സുപ്രീംകോടതി
- Movies ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! പാപ്പരാസികളുടെ സൂമിംഗിനെക്കുറിച്ച് നോറ ഫത്തേഹി
- Automobiles ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മൃഗങ്ങള്‍ക്കും ഭീതി; ഇന്ത്യയില്‍ ആദ്യമായി സിംഹങ്ങള്‍ക്ക് കോവിഡ്
കോവിഡ് വൈറസ് ഉയര്‍ത്തുന്ന ഭീതി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അതില്‍ ഏറ്റവും പുതിയതായി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ മൃഗങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നായ ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങള്‍ക്കാണ് കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചത്. ഒരു ഇന്ത്യന്‍ മൃഗശാലയില്‍ സിംഹങ്ങളിലോ മറ്റേതെങ്കിലും മൃഗങ്ങളിലോ കോവിഡ് പോസിറ്റീവ് ബാധിക്കുന്ന ആദ്യ സംഭവമാണിത്.
Most read: കോവിഡ്: ആസ്ത്മ രോഗികള്‍ക്ക് പ്രതിരോധ നടപടികള്‍
ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജി (സി.സി.എം.ബി)യാണ് സിംഹങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചത്. പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 19 ന് നാല് ആണ് സിംഹങ്ങളുടെയും നാല് പെണ് സിംഹങ്ങളുടെയും സാമ്പിളുകള്‍ സി.സി.എം.ബിയിലേക്ക് അയച്ചിരുന്നു. ആര്‍ടി-പിസിആര്‍ പരിശോധനകളിലാണ് ഇവയ്ക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
ഇന്ത്യയില്‍ ആദ്യമായാണ് മനുഷ്യരിലൂടെ മൃഗങ്ങളിലേക്ക് വൈറസ് പകരുന്നത് കണ്ടെത്തുന്നത്. മൃഗങ്ങളുടെ വിസര്‍ജ്ജ്യ സാമ്പിളുകള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. വന്യമൃഗങ്ങളില്‍ നിന്ന് ഉമിനീര് സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ ഭാവിയില്‍ ഈ രീതി ഉപയോഗപ്രദമാകുമെന്നാണ് കണക്കുകൂട്ടല്‍.
Most read: കോവിഡില്‍ നിന്ന് പരിരക്ഷ; കരുത്തുറ്റ ശ്വാസകോശത്തിന് വേണ്ടത് ഇത്
മൃഗശാല സൂക്ഷിപ്പുകാരായ സ്റ്റാഫിലൂടെയാണ് ഈ മൃഗങ്ങള്‍ക്ക് രോഗം പിടിപെട്ടതെന്ന് സിസിഎംബി ഡയറക്ടര്‍ ഡോ. രാകേഷ് മിശ്ര പറഞ്ഞു. മൃഗങ്ങളുടെ സാമ്പിളുകള്‍ സമയാസമയങ്ങളില്‍ സിസിഎംബിയിലേക്ക് വിശകലനത്തിനായി അയച്ചുകൊണ്ടിരിക്കുകയാണെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മെയ് ഒന്നിന് സംസ്ഥാനത്തെ എല്ലാ മൃഗശാലകളും മൃഗസംരക്ഷണ കേന്ദ്രങ്ങളും അടയ്ക്കാന്‍ പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മനുഷ്യരില്‍ നിന്ന് കൊറോണവൈറസ് സിംഹങ്ങളിലേക്ക് പടരുന്നത് രാജ്യത്ത് ആദ്യ സംഭവമാണ്. ഈ മൃഗശാലയിലെ 25 ജീവനക്കാര്‍ക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൃഗങ്ങളിലേക്ക് കോവിഡ് ബാധിക്കുന്നത് ലോകത്ത് ആദ്യമായി റിപോര്‍ട്ട് ചെയ്തിരുന്നു. അന്ന് ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാലുവയസ് പ്രായമുള്ള കടുവയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കന്‍ വെറ്ററിനറി മെഡിക്കല്‍ അസോസിയേഷനും ഫെഡറല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനും കൊറോണ വൈറസ് ബാധിച്ച ആളുകള്‍ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നു. മൃഗങ്ങളെ പരിപാലിച്ചതിനുശേഷം കൈ കഴുകാനും വളര്‍ത്തുമൃഗങ്ങളെയും വീടും വൃത്തിയായി സൂക്ഷിക്കാനും മറ്റ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സി.ഡി.സി നിര്‍ദേശിക്കുന്നുണ്ട്.
Most read: ജനിതകമാറ്റം വന്ന വൈറസില്‍ നിന്ന് രക്ഷനേടാന്‍ ഇരട്ട മാസ്ക്; അറിയേണ്ടത് ഇതാണ്