For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ പെരുന്നാള്‍; ചരിത്രവും ആചാരവും അറിഞ്ഞിരിക്കാം

|

ഇസ്ലാമിക പുണ്യമാസമായ നോമ്പിന്റെ അവസാനദിനമാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. മുസ്ലീം മതവിശ്വാസികളാണ് ഇത് ആഘോഷിക്കുന്നത്. ചന്ദ്രന്‍ ദൃശ്യമാവുന്നതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കൂടാതെ ഈദ് അല്‍-ഫിത്തറും ഷവ്വാല്‍ മാസത്തിന്റെ ആദ്യ ദിനമായി അടയാളപ്പെടുത്തുന്നതിനാല്‍, വിവിധ ദിവസങ്ങളില്‍ ആണ് ഇത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്. കേരളത്തില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ വരുന്നത് ഏപ്രില്‍ 22 ശനിയാഴ്ചയാണ്.

Eid ul-Fitr 2023

ചരിത്രം

റമദാനും ബക്രീദും തമ്മിലുള്ള വ്യത്യാസംറമദാനും ബക്രീദും തമ്മിലുള്ള വ്യത്യാസം

എന്താണ് ഈദുല്‍ഫിതര്‍ ആഘോഷത്തിന്റെ പിന്നിലെ ചരിത്രം എന്ന് നമുക്ക് നോക്കാം. വിശുദ്ധ റമദാന്‍ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ വെളിപ്പെടുത്തല്‍ ലഭിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. റമദാന്‍ മാസത്തില്‍ പ്രഭാതം മുതല്‍ സന്ധ്യ വരെയുള്ള ഉപവാസത്തിന്റെ അവസാനവും ഷവ്വാല്‍ മാസത്തിന്റെ തുടക്കവും ആണ് ഈദ് അല്‍ ഫിത്തറിലൂടെ അടയാളപ്പെടുത്തുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉപവാസ ചടങ്ങുകളില്‍ ശക്തിയും സഹിഷ്ണുതയും നല്‍കിയതിന് അല്ലാഹുവിനെ ബഹുമാനിക്കുന്നതിനായി ഈദ് അല്‍ ഫിത്തര്‍ ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നു.

Eid ul-Fitr 2021

ആഘോഷങ്ങള്‍

ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ഈദ് അല്‍-ഫിത്തര്‍ ആഘോഷിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഈ കൊവിഡ് പ്രതിസന്ധിയില്‍ പള്ളികളിലെ പ്രവേശനവും കൂട്ടപ്രാര്‍ത്ഥനയും നിയന്ത്രിച്ചിരിക്കുകയാണ്. ഈ അവസ്ഥയിലും വീട്ടിലും പ്രാര്‍ത്ഥിക്കുന്നത് എന്തുകൊണ്ട് ഫലവത്താണ്. ഈദ് ദിനത്തില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും പ്രഭാതത്തിനുശേഷം ഒരു പ്രസംഗം നടത്തുകയും ചെയ്യുന്നു. ഭക്തര്‍ പുതിയ വസ്ത്രം ധരിച്ച് ''ഈദ് മുബാറക്'' എന്ന് പറഞ്ഞ് ആശംസകള്‍ കൈമാറുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നകയും ചെയ്യുന്നു. സക്കാത്ത് നല്‍കുകയും പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുകയും ചെയ്യുന്നുണ്ട് ഈ പുണ്യ ദിനത്തില്‍. ഇതോടൊപ്പം വൈവിധ്യമാര്‍ന്ന ഭക്ഷണം തയ്യാറാക്കി കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ഒപ്പം സന്തോഷത്തോടെ കഴിക്കുന്നു. ഇസ്ലാമിന്റെ അഞ്ച് തൂണുകളിലൊന്നായ സകാത്ത് അല്ലെങ്കില്‍ ദരിദ്രര്‍ക്ക് ദാനധര്‍മ്മം നല്‍കുന്നത് തന്നെയാണ് ചടങ്ങില്‍ പ്രധാനപ്പെട്ടത്.

എന്താണ് ഈദ് - ഉല്‍ - ഫിത്തര്‍?

Eid ul-Fitr 2021

ഈദ് അല്ലെങ്കില്‍ ഈദ് അല്‍-ഫിത്തര്‍ വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാനത്തെ ദിനത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇത് ഉപവാസം, ദയ, സല്‍കര്‍മ്മങ്ങള്‍ എന്നിവയുടെ കാലഘട്ടമാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന നോമ്പിന്റെ കാലാവധി അവസാനിപ്പിക്കുന്നതിനുള്ള ഒരു വിരുന്നോടെ ആരംഭിക്കുന്ന ഷവ്വാല്‍ മാസത്തിന്റെ തുടക്കവും ഈദിലൂടെയാണ്. എന്നിരുന്നാലും, ചില മുസ്ലിംമത വിശ്വാസികള്‍ ഷവ്വാല്‍ മാസത്തിലും (ഈദിന് തൊട്ടടുത്ത ദിവസം) ആറ് ദിവസത്തെ ഉപവാസം ആചരിക്കുന്നു, കാരണം ഈ കാലയളവ് വര്‍ഷം മുഴുവനും ഉപവാസത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു. ഇസ്ലാമില്‍ സല്‍പ്രവൃത്തികള്‍ക്ക് 10 തവണ പ്രതിഫലം ലഭിക്കുന്നുവെന്നതാണ് വിശ്വാസം. അതിനാല്‍ റമദാനിലെ 30 ദിവസത്തെ നോമ്പുകാലം തന്നെ തന്നെ നാഥന് സ്വയം സമര്‍പ്പിക്കുന്നതിലൂടെ ലോകത്ത് സമാധാനവും ഐക്യവും നിലനില്‍ക്കുന്നു എന്നാണ് പറയുന്നത്.

English summary

Eid ul-Fitr 2023 Date, History, meaning, Rituals and Significance in Malayalam

Here in this article we are discussing about date, history, rituals and significance of Eid ul- Fitr. Take a look.
X
Desktop Bottom Promotion