Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
ഭൂമികുലുക്കം സ്വപ്‌നം കാണാറുണ്ടോ; വരാനിരിക്കുന്ന ദുരന്ത സൂചന
സ്വപ്‌നങ്ങള്‍ നാമെല്ലാവരും കാണാറുണ്ട്. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ക്ക് ചില അര്‍ത്ഥങ്ങള്‍ കൂടിയുണ്ട്. ഇത്തരം അര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ് അത് ചികഞ്ഞ് മനസ്സിലാക്കുക എന്നത് പലര്‍ക്കും വളരെയധികം താല്‍പ്പര്യമുള്ള ഒന്നായിരിക്കും. എന്നാല്‍ നിങ്ങളുടെ അമ്മയുടെ പെട്ടെന്നുള്ള അസുഖം, നിങ്ങളുടെ അച്ഛന്റെ ജോലി നഷ്ടപ്പെടുക, സാമ്പത്തിക ബാധ്യതയോടെ കമ്പനി അടച്ചുപൂട്ടല്‍, മുമ്പത്തെ സാമ്പത്തിക സ്ഥിതി ദാരിദ്ര്യത്തിലേക്ക് എത്തുക, ഇതെല്ലാമാണ് ഒരു ഭൂമികുലുക്കത്തിന്റെ സ്വപ്‌നത്തിന്റെ ചില മോശം സൂചനകള്‍.
എന്നിരുന്നാലും, മാറ്റങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്ന ചില പ്രത്യേക കാര്യങ്ങളും ഉണ്ട്. അതില്‍ ചിലതാണ് നിങ്ങള്‍ അസാധ്യമായ ശ്രമങ്ങള്‍ നടത്തിക്കഴിഞ്ഞാല്‍ അത് നിങ്ങള്‍ക്ക് ചില നേട്ടങ്ങള്‍ നല്‍കും എന്നത്. കാരണം ഒരു സ്വപ്‌നം സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രം നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അതേസമയം, സ്വപ്നം നിങ്ങളുടെ വിഷാദത്തിന്റെയോ അടിച്ചമര്‍ത്തപ്പെട്ട സര്‍ഗ്ഗാത്മകതയുടെയോ അടയാളമായിരിക്കാം. അതാണ് പിന്നീട് ഉപബോധ മനസ്സില്‍ സ്വപ്‌നങ്ങളായി മാറുന്നതും. എന്നാല്‍ പലപ്പോഴും ഭൂകമ്പത്തെക്കുറിച്ച് സ്വപ്നം കാണുന്നുവെങ്കില്‍, നിങ്ങളുടെ ഹൃദയത്തില്‍ ഒരു മോശം അനുഭവത്തിന്റെ ഓര്‍മ്മയും അതിനെക്കുറിച്ചുള്ള ഭയവും ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

ഭൂകമ്പത്തെക്കുറിച്ച് സ്വപ്നം കാണുന്നത്
പൊതുവേ, ഭൂകമ്പത്തെക്കുറിച്ച് സ്വപ്നം കാണുക എന്നതിനര്‍ത്ഥം നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യത്തിലേക്ക് നിങ്ങള്‍ എത്തിയെന്നും അത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാവുന്ന അരക്ഷിതാവസ്ഥയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത് എന്നുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം സ്വപ്‌നങ്ങള്‍ക്ക് ഒരു മറുവശമുണ്ട്. നിങ്ങള്‍ ഒരു പണ്ഡിതനോ വിദഗ്ദ്ധനോ ആണെങ്കില്‍, ഭൂകമ്പത്തെക്കുറിച്ച് സ്വപ്നം കാണുന്നത് സൂചിപ്പിക്കുന്നത് നിങ്ങള്‍ അക്കാദമിക് നേട്ടങ്ങള്‍ക്ക് ലോകപ്രശസ്തനാകുമെന്നാണ്. നിങ്ങള്‍ ഒരു കോളേജ് അധ്യാപകനാണെങ്കില്‍, വിശിഷ്ട നേട്ടങ്ങള്‍ക്ക് നിങ്ങള്‍ പ്രശസ്തനാകുമെന്ന് സ്വപ്നം സൂചിപ്പിക്കുന്നു.

കരിയറിന്റെ പരാജയം
ഒരു ഭൂകമ്പം കാണുന്ന അല്ലെങ്കില്‍ അനുഭവിക്കുന്ന തരത്തിലുള്ള സ്വപ്‌നങ്ങളാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധവും കലഹങ്ങളും നിങ്ങളുടെ കരിയറിന്റെ പരാജയത്തിന് കാരണമാകുമെന്നമാണ്. ഇത് കൂടാതെ നിങ്ങള്‍ ധാരാളം ദൗര്‍ഭാഗ്യങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ അസന്തുഷ്ടമായ താമസസ്ഥലത്തെ സൂചിപ്പിക്കുന്ന ഒരു ദോഷകരമായ അടയാളമാണ് ഇതിലൂടെ ഉണ്ടാവുന്നത്.

യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്
സ്വപ്‌നത്തില്‍ നിങ്ങളുടെ വീട് കുലുങ്ങുകയും മേല്‍ക്കൂരയടക്കം താഴേക്ക് വീഴുകയും ചെയ്തു എന്നാണെങ്കില്‍ അത് സൂചിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ക്ക് ജോലിയില്‍ പലപ്പോഴും മോശം അവസ്ഥകള്‍ ഉണ്ടാവും എന്നും നിങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണായ വ്യക്തിക്ക് സാമ്പത്തിക പരാധീനതകള്‍ സംഭവിക്കും എന്നുമാണ് പറയുന്നത്. ഇത് കൂടാതെ ഒരു ഭൂകമ്പത്തിന്റെ അനന്തരഫലത്തെക്കുറിച്ച് സ്വപ്നം കാണുന്നത് നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടാകാനിടയുള്ള തര്‍ക്കമോ അല്ലെങ്കില്‍ ഒരു കുടുംബാംഗത്തിന്റെ അസുഖമോ ആണ് സൂചിപ്പിക്കുന്നത്.

മറിച്ച് ചിന്തിച്ചാല്‍
എന്നാല്‍ മറിച്ച് ചിന്തിച്ചാല്‍ ഭൂകമ്പം ദീര്‍ഘനേരം സ്വപ്നം കാണുക എന്നതിനര്‍ത്ഥം നിങ്ങളുടെ കരിയറോ ബിസിനസ്സോ മെച്ചപ്പെടുമെന്നും നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും എന്നുമാണ്. എന്തിനേയും തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നത്. നിങ്ങളുടെ വീട് തകര്‍ന്നെങ്കിലും കുടുംബം സ്വപ്നത്തില്‍ സുരക്ഷിതരാണെങ്കില്‍, എല്ലാ ദുരന്തങ്ങളും അവസാനിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

രക്ഷപ്പെടല്‍ അസാധ്യം
ഭുകമ്പത്തില്‍ നിന്നോ പ്രകൃതി ദുരന്തങ്ങളില്‍ നിന്നോ ഒരു അസാധ്യ രക്ഷപ്പെടല്‍ ആണ് നിങ്ങള്‍ക്ക് ഉണ്ടാവുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഒരു അപ്രതീക്ഷിത രക്ഷപ്പെടല്‍ എന്ന അര്‍ത്ഥത്തില്‍ നിങ്ങളുടെ ജോലിയില്‍ എല്ലാം നന്നായി നടക്കുമെന്നും നിങ്ങള്‍ ചില നേട്ടങ്ങള്‍ കൈവരിക്കുമെന്നും സൂചിപ്പിക്കുന്നു. ഇത്രയും കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇതെല്ലാം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് ജീവിതം കൊണ്ട് പോവും എന്നാണ് സൂചിപ്പിക്കുന്നത്.

ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകരുന്നത്
നിങ്ങള്‍ കാണുന്ന സ്വപ്‌നത്തില്‍ കെട്ടിടങ്ങള്‍ തകരുന്ന സ്വപ്‌നം കാണുന്നുവെങ്കില്‍ അത് സൂചിപ്പിക്കുന്നത് പ്രണയ ബന്ധത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള നെഗറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ്. അത് തുടക്കത്തില്‍ സന്തോഷകരവും നിയന്ത്രണങ്ങളില്ലാത്തതും എന്നാല്‍ സമയം കടന്നുപോകുമ്പോള്‍ യാഥാര്‍ത്ഥ്യത്താല്‍ നിയന്ത്രിക്കപ്പെടുന്നതും ആയിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, യാഥാര്‍ത്ഥ്യത്തിലെ ഗണ്യമായ മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാണെന്ന് സ്വപ്നം സൂചിപ്പിക്കുന്നു.

ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകരുന്നത്
നിങ്ങള്‍ ഒരുജോലി അന്വേഷിക്കുന്ന വ്യക്തിയാണെങ്കില്‍ അതിനര്‍ത്ഥം ജോലി തേടുന്നതില്‍ നിങ്ങള്‍ക്ക് നല്ല ഭാഗ്യമുണ്ടെന്നാണ് ഇത്തരം സ്വപ്‌നം സൂചിപ്പിക്കുന്നത്. കാരണം ഏത് ദുരന്തത്തേയും അഭിമുഖീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും ഇന്റര്‍വ്യൂ സമയത്ത് എളുപ്പത്തില്‍ അംഗീകാരം ലഭിക്കുകയും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും എന്നതിന്റെ കൂടി സൂചനയാണ്.

ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകരുന്നത്
നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, സ്വപ്നം സൂചിപ്പിക്കുന്നത് ബിസിനസ് തകര്‍ച്ചയെ കുറിച്ചാണ്. വരുമാനം വര്‍ദ്ധിച്ചിട്ടും നിങ്ങള്‍ക്ക് കൂടുതല്‍ ചെലവഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ശരിയായി ചെലവഴിക്കാന്‍ ഇത് നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് സ്വപ്‌നത്തിലൂടെ. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, തകര്‍ന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ സ്വപ്നം നിങ്ങളുടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ പഠന രീതികള്‍ മാറ്റാന്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകരുന്നത്
നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍, ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ സ്വപ്നം സൂചിപ്പിക്കുന്നത് നിങ്ങളുടെ കുടുംബത്തിന് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം, അത് ശ്രദ്ധാപൂര്‍വ്വം പരിഹരിക്കേണ്ടതുമാണ് എന്നതാണ്. മധ്യവയസ്‌കരെയും പ്രായമായവരെയും സംബന്ധിച്ചിടത്തോളം, ഭൂകമ്പത്തില്‍ തകര്‍ന്ന വീട് എന്ന സ്വപ്നം ആരോഗ്യപ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് നെഫ്രൈറ്റിസ്, മഞ്ഞപ്പിത്തം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ഇത്രയുമാണ് ഭൂകമ്പത്തെക്കുറിച്ച് കാണുന്ന സ്വപ്‌നം സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications











