For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍

|

പുരാതന കാലത്ത് ഋഷിവര്യന്‍മാര്‍ എഴുതിയ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യന്‍ വിശ്വാസ ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. ഒരു വ്യക്തിയുടെ എല്ലാ കടമയും ഈ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നുണ്ട്. നാല് വേദങ്ങളില്‍ നാലാമത്തേതാണ് അഥര്‍വ്വവേദം. എന്നാല്‍, വേദഗ്രന്ഥങ്ങളില്‍ ഒരു കൂട്ടിച്ചേര്‍ക്കലാണ് ഈ വേദം. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ വേദം എന്നിങ്ങനെയാണ് നാല് വേദങ്ങള്‍. ഇതില്‍ ഋഗ്വേദം ജ്ഞാനത്തെക്കുറിച്ചും യജുര്‍വേദം കര്‍മ്മത്തെക്കുറിച്ചും സാമവേദം ഉപാസനയെക്കുറിച്ചും അഥര്‍വവേദം വിജ്ഞാനത്തെക്കുറിച്ചും പറയുന്നു.

Most read: സമ്പന്നനാകണോ? ചാണക്യന്റെ നീതിശാസ്ത്രം നിര്‍ദേശിക്കുന്നത് ഇതാണ്Most read: സമ്പന്നനാകണോ? ചാണക്യന്റെ നീതിശാസ്ത്രം നിര്‍ദേശിക്കുന്നത് ഇതാണ്

ഋഗ്വേദത്തില്‍ 10,522 മന്ത്രങ്ങളും യജുര്‍വേദത്തില്‍ 1975 മന്ത്രങ്ങളും സാമവേദത്തില്‍ 1875 മന്ത്രങ്ങളും അഥര്‍വവേദത്തില്‍ 5977 മന്ത്രങ്ങളും പ്രതിപാദിക്കുന്നു. അങ്ങനെ നാല് വേദങ്ങളിലും കൂടി ആകെ 20,349 മന്ത്രങ്ങളുണ്ട്. ഇതില്‍ അഥര്‍വവേദം സംരക്ഷണ പ്രധാനമാണ്. ഭൗതിക വിജാനവും തത്വജ്ഞാനവുമാണ് ഇതിന്റെ മുഖ്യവിഷയം. സന്തോഷകരമായ ദാമ്പത്യം നിലനിര്‍ത്തുന്നതിന് ഭര്‍ത്താവിന്റെയും ഭാര്യയുടെയും കടമകള്‍ എന്തൊക്കെയെന്ന് അഥര്‍വ വേദത്തില്‍ വ്യക്തമായി വിവരിക്കുന്നുണ്ട്. ഈ ലേഖനത്തില്‍ അക്കാര്യങ്ങള്‍ എന്തൊക്കെയെന്ന് വായിച്ചറിയാം.

ദാമ്പത്യത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ കടമകള്‍

ദാമ്പത്യത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ കടമകള്‍

* ആരോഗ്യകരമായ ദാമ്പത്യത്തിന്റെ താക്കോലാണ് പങ്കിടല്‍. ഭാര്യാഭര്‍ത്താക്കന്മാര്‍ അവര്‍ക്കു മുന്നിലുള്ളതെല്ലാം പങ്കിടണം.

* കഠിനാധ്വാനവും ശക്തിയുമാണ് ഭാര്യാഭര്‍ത്താക്കന്മാരുടെ സ്വഭാവവിശേഷങ്ങള്‍. ഇത് ധീരവും വിവേകപൂര്‍ണ്ണവുമായ ജീവിതത്തിന് ഇടനല്‍കും.

* ഭാര്യാഭര്‍ത്താക്കന്മാര്‍ പൂര്‍ണ്ണമായും കോപമില്ലാത്തവരായിരിക്കണം, ഒപ്പം വീട്ടുജോലി നിര്‍വഹിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം.

ദാമ്പത്യത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ കടമകള്‍

ദാമ്പത്യത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ കടമകള്‍

* ഒരിക്കലും ഭര്‍ത്താവും ഭാര്യയും തമ്മില്‍ പൊരുത്തക്കുറവ് പ്രശ്നമാകരുത്. വിവേകത്തോടെ പെരുമാറുന്നതിലൂടെ മാത്രമേ സ്‌നേഹം വളരൂ.

* മാന്യമായി വസ്ത്രം ധരിക്കാനും മാന്യമായി പെരുമാറാനും ഭാര്യ ശ്രദ്ധിക്കണം. ഭര്‍ത്താവ് ഒരിക്കലും മറ്റൊരു സ്ത്രീയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യരുത്.

* ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഭാര്യ അകന്നു കഴിയുന്നത് ഭര്‍ത്താവില്‍ മറ്റ് ചില സ്ത്രീകളുമായി ഇടപഴകാന്‍ പ്രേരണ നല്‍കുന്നു. ഇത് പൊതുവായ മനുഷ്യ പ്രവണതയാണെന്നും പറയപ്പെടുന്നു.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ഭാര്യയുടെ കടമകള്‍

ഭാര്യയുടെ കടമകള്‍

* ഭര്‍ത്താവിന്റെ വീട് ഭാര്യയുടെ സ്ഥിരമായ വാസസ്ഥലമായിരിക്കണം. വിശ്വസ്തതയോടെയും സൗമ്യമായും സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രശ്നങ്ങളില്ലാത്ത ജീവിതം സമ്മാനിക്കും.

* പരിചരണം, സ്‌നേഹം, പ്രണയം എന്നിവ കാണിക്കുന്നതിന്റെ ആവശ്യകത ഭാര്യ നന്നായി മനസ്സിലാക്കണം.

ഭര്‍ത്താവിനോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണവും ഭാര്യയുടെ മുന്‍ഗണനയായിരിക്കണം.

ഭാര്യയുടെ കടമകള്‍

ഭാര്യയുടെ കടമകള്‍

* ഭാര്യ എപ്പോഴും മൃദുവും ശാന്തവുമായ സ്വഭാവം പാലിക്കണം.

* ദൈനംദിന പ്രവര്‍ത്തികള്‍ ബുദ്ധിപൂര്‍വ്വം ചെയ്യുന്നതും കഠിനാധ്വാനം ചെയ്യുന്നതുമായിരിക്കണം ഭാര്യയുടെ മനോഭാവം.

* ഭര്‍ത്താവ് സമ്പാദിച്ച പണം ഭാര്യ കൈകാര്യം ചെയ്യണം. അത് സംരക്ഷിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നത് അവളുടെ കടമയാണ്.

* എല്ലായ്‌പ്പോഴും വീട് സൂക്ഷിക്കുകയും വീട്ടില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഭാര്യയുടെ ഉത്തരവാദിത്തം.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

ഭാര്യയുടെ കടമകള്‍

ഭാര്യയുടെ കടമകള്‍

* സ്വന്തം സന്തോഷവും ശ്രദ്ധിക്കുകയും ഭര്‍ത്താവുമായി കാര്യങ്ങള്‍ പങ്കിടുകയും വേണം. വീട്ടുജോലി ചെയ്യുന്നതിലുള്ള സങ്കടങ്ങള്‍ ഭാര്യയെ ദുര്‍ബലപ്പെടുത്തരുത്. അവളുടെ ഈ മനോഭാവം മുഴുവന്‍ വീട്ടുകാരെയും ബാധിക്കും.

* ഭാര്യയുടെ വളര്‍ച്ച എല്ലായ്‌പ്പോഴും ഭര്‍ത്താവിന്റെ വളര്‍ച്ചയ്ക്ക് ആനുപാതികമായിരിക്കണം.

* ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുക എന്ന ചിന്ത ഒരിക്കലും മനസില്‍ വരരുത്.

* കുടുംബാംഗങ്ങളില്‍ ആത്മീയത കൊണ്ടുവരികയും എല്ലായ്‌പ്പോഴും വീട്ടില്‍ ദൈവകൃപ സൂക്ഷിക്കുകയും ചെയ്യേണ്ടത് ഭാര്യയുടെ കടമയാണ്.

ഭര്‍ത്താവിന്റെ കടമകള്‍

ഭര്‍ത്താവിന്റെ കടമകള്‍

* ഭര്‍ത്താവ് വാത്സല്യവും മൃദുസ്വഭാവം ഉള്ളവനുമായിരിക്കണം. എന്നാല്‍, ഭാര്യ അവനെ എപ്പോഴും സമര്‍പ്പിതമായി സ്‌നേഹിക്കും.

* ഭാര്യയില്‍ നിന്ന് ഒന്നും മറച്ചുവെക്കരുത്. ബന്ധത്തില്‍ സുതാര്യത നിലനിര്‍ത്തുക എന്നതാണ് ഭര്‍ത്താവിന്റെ ആദ്യ കടമ.

* അച്ചടക്കവും ഭക്തിനിറഞ്ഞതുമായ ജീവിതം നിലനിര്‍ത്തുന്നതിന് എല്ലായ്‌പ്പോഴും ഒരു ഭര്‍ത്താവ് ശ്രദ്ധിക്കണം.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

ഭര്‍ത്താവിന്റെ കടമകള്‍

ഭര്‍ത്താവിന്റെ കടമകള്‍

* സ്‌നേഹവും കരുതലും വാത്സല്യവും എല്ലായ്‌പ്പോഴും ഭാര്യയോട് കാണിക്കണം. ദുഖത്തിന്റെയോ പ്രയാസത്തിന്റെയോ സാഹചര്യങ്ങളില്‍ പോലും ഒരിക്കലും ഭാര്യയോട് മോശമായോ പരുഷമായോ പെരുമാറരുത്.

* ഭര്‍ത്താവ് അച്ചടക്കമുള്ള ജീവിതം നയിക്കുകയും ദാമ്പത്യജീവിതം നിലനിര്‍ത്താന്‍ പണം സമ്പാദിക്കാന്‍ പ്രാപ്തിയുള്ളവനുമായിരിക്കണം.

* ഭാര്യക്ക് എല്ലായ്‌പ്പോഴും ആവശ്യമായ ബഹുമാനം നല്‍കുകയും വിലയേറിയ സ്വത്തായി കണക്കാക്കുകയും വേണം. അവള്‍ക്ക് ബഹുമാനം നല്‍കാന്‍ ഭര്‍ത്താവ് എപ്പോഴും ശ്രദ്ധിക്കണം.

English summary

Duties Of Husband And Wife According To Atharva Veda

Atharva veda clearly describes the duty of Husband and Wife for maintaining a healthy marriage. Read on to know more.
Story first published: Thursday, July 1, 2021, 16:53 [IST]
X
Desktop Bottom Promotion