Latest Updates
-
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം
നിങ്ങളുടെ മരണം അടുത്തെത്തി!! ഈ സ്വപ്നങ്ങള്‍ കാണാറുണ്ടോ
സ്വപ്നങ്ങള്‍ എല്ലായ്പ്പോഴും നമ്മുടെ ഉപബോധമനസ്സിന്റെ കണ്ണാടിയായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, അവ നമ്മുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുവെന്നും പറയപ്പെടുന്നു. ആധുനിക മന:ശാസ്ത്രം പോലും നമ്മുടെ ഉപബോധമനസ്സിലൂടെ കടന്നുപോകുന്ന സ്വപ്നങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥമുണ്ടെന്ന് സമ്മതിക്കുന്നു. എന്നിരുന്നാലും, സ്വപ്നങ്ങളുടെ കൃത്യമായ രഹസ്യം ശാസ്ത്രത്തിന് പോലും വിശദീകരിക്കാന്‍ കഴിയാത്തതിനാല്‍ സ്വപ്നങ്ങളുടെ പൂര്‍ണ്ണമായ രഹസ്യം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
സ്വപ്നങ്ങളെ മറ്റ് ലോകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ അവയെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയില്ലെന്ന് പല വിശ്വാസങ്ങളും അവകാശപ്പെടുന്നു. എന്നാല്‍ പുരാതന കാലം മുതല്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങള്‍ അനുസരിച്ച് സ്വപ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വരാന്‍ പോകുന്ന ചില നല്ലതോ ചീത്തയോ ആയ സൂചനകളാണ്. കാരണം, അവ എല്ലായ്പ്പോഴും നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു സന്ദേശം വഹിക്കുന്നു. ഇത് ഒരു ഉപദേശമോ മുന്നറിയിപ്പോ ആകാം. അത്തരത്തില്‍, ചില സ്വപ്നങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ മരണത്തെയാണ്.

രാമായണത്തില്‍ പറയുന്നത്
സ്വപ്നങ്ങള്‍ക്ക് മരണത്തെക്കുറിച്ച് സൂചന നല്കാന് കഴിയുമെന്ന് വാല്മീകി മഹര്‍ഷി തന്നെ രാമായണത്തില്‍ എഴുതിയിട്ടുണ്ട്. ഐതിഹ്യം അനുസരിച്ച്, ദശരഥ രാജാവ് മരിക്കുന്നതിന് ഒരു ദിവസം മുമ്പ്, പുത്രനായ ഭരതന് ചില മരണ സൂചനകള്‍ കണ്ടുവെന്നാണ്. ദശരഥ മഹാരാജാവ് ചാണകത്തില്‍ നീന്തുന്നതും എണ്ണ കുടിക്കുന്നതും അദ്ദേഹം സ്വപ്നം കണ്ടു. തന്റെ പിതാവ് കറുപ്പ് വസ്ത്രം ധരിക്കുന്നതും ചുറ്റും കറുത്ത വസ്ത്രം ധരിച്ച സ്ത്രീകള്‍ നില്ക്കുന്നതും അദ്ദേഹം കണ്ടു.

മരണത്തെ സൂചിപ്പിക്കുന്ന സ്വപ്നങ്ങള്‍
സ്വപ്നങ്ങള്‍ ആവര്‍ത്തിച്ചുവരുമ്പോള്‍ പലപ്പോഴും മോശമായിത്തീരുന്നു. പ്രത്യേകിച്ചും ഉയര്‍ന്ന പര്‍വതത്തില്‍ നിന്ന് വീഴുന്നതിനെക്കുറിച്ചോ, നഗ്നരായിരിക്കുന്നതോ അല്ലെങ്കില്‍ മരുഭൂമിയിലൂടെ ദിശയറിയാതെ സഞ്ചരിക്കുന്നതോ ആയ സ്വപ്നങ്ങള്‍ കാണുമ്പോള്‍. ഒരു പ്രത്യേക സ്വപ്നത്തിന് ധാരാളം വിശദീകരണങ്ങളുണ്ടെങ്കിലും നിങ്ങള്‍ക്ക് വരാവുന്ന അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും മുന്നറിയിപ്പ് നല്കുന്ന ചില സ്വപ്നങ്ങളുണ്ട്.

പാമ്പുകള്‍
നിങ്ങള്‍ പാമ്പുകളെക്കുറിച്ച് സ്വപ്നം കാണുന്നുവെങ്കില്‍, ഇതിലൂടെ പല കാര്യങ്ങളും അര്‍ത്ഥമാക്കാം. കാരണം ഇത് വിവിധ സംസ്കാരങ്ങള്‍ക്കിടയില്‍ വിവിധ അര്‍ത്ഥങ്ങളില്‍ വ്യാഖ്യാനിക്കപ്പെടുന്നു. ചില സംസ്കാരങ്ങളില്‍ സ്വപ്ന പാമ്പിനെ അറിവിന്റെയും സമാധാനത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാവരേയും ഭീഷണിപ്പെടുത്തുന്ന ഒന്നാണ് പാമ്പ്. സാധാരണയായി സ്വപ്നത്തില്‍ ഒരു പാമ്പ് വരുന്നത് നിര്ഭാഗ്യത്തെയും അപകടത്തെയും സൂചിപ്പിക്കുന്നു.

കറുത്ത പൂച്ചകള്‍
എല്ലായ്പ്പോഴും മന്ത്രവാദം, ബ്ലാക്മാജിക്, ദുരാത്മാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് കറുത്ത പൂച്ചകള്‍. പലരും കറുത്തപൂച്ചയെ ഒരു മോശം ശകുനമായി കണക്കാക്കുന്നു. സ്വപ്നത്തില്‍ ഒരു കറുത്ത പൂച്ചയെ കാണുന്നത് അരക്ഷിതാവസ്ഥയുടെയും ഭയത്തിന്റെയും സൂചനയാണ്. സ്വപ്നത്തില്‍ കറുത്ത പൂച്ചകളെ കണ്ടാല്‍ അവ നിര്‍ഭാഗ്യകരവും നിങ്ങള്‍ അപകടത്തിലാകാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്.

പല്ല് കൊഴിയുന്നത്
ചില സംസ്കാരങ്ങള്‍ അനുസരിച്ച്, സ്വപ്നത്തില്‍ പല്ലുകള്‍ കൊഴിയുന്നത് കണ്ടാല്‍ അവരുടെ അടുത്തുള്ളവരില്‍ പലരും മരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയായി വിശ്വസിക്കപ്പെടുന്നു. അതുപോലെ ഉറങ്ങുന്നതിനുമുമ്പ് കഠിനമായ പല്ലുവേദന ഉണ്ടാകുന്നത് മോശം സ്വപ്നങ്ങള്‍ക്കും കാരണമാകും.

കറുത്ത പക്ഷി
ഇത് 'മരണ മുന്നറിയിപ്പ്' ആയി പരക്കെ അംഗീകരിക്കപ്പെട്ട ഒന്നാണ്. ഒരാളുടെ സ്വപ്നത്തില്‍ ഒരു കറുത്ത ചിറകുള്ള പക്ഷി പ്രത്യക്ഷപ്പെട്ടാല്‍ അത് ഒരു പ്രധാന മരണ മുന്നറിയിപ്പായി കണക്കാക്കപ്പെടുന്നു.

കരയുന്ന കുഞ്ഞ്
കരയുന്ന കുഞ്ഞിനെ നിങ്ങള്‍ സ്വപ്നം കാണുന്നുവെങ്കില്‍ ഒന്നുകില്‍ നിങ്ങളോ അല്ലെങ്കില്‍ നിങ്ങളുടെ വളരെ അടുത്തുള്ള ബന്ധുവിന്റെയോ ജീവന് നഷ്ടപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു കുഞ്ഞിനെ മുലയൂട്ടുന്നതായി സ്വപ്നം കണ്ടാലും നിങ്ങളുടെ മരണത്തെ സൂചിപ്പിക്കുന്നു.

മുങ്ങിമരണം
മുങ്ങിത്താഴുന്ന ഒരാള്‍ നിങ്ങളുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് നിര്‍ഭാഗ്യകരമായി കണക്കാക്കപ്പെടുന്നു. അതുപോലെ ഒരു വ്യക്തി സ്വപ്നത്തില്‍ നൃത്തം ചെയ്യുകയോ സന്തോഷത്തോടെ പാടുകയോ ചെയ്യുകയാണെങ്കില്‍ അയാള്‍ കൊല്ലപ്പെടും എന്നാണ് അര്‍ത്ഥമാക്കുന്നത്.



Click it and Unblock the Notifications
