For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുലര്‍കാല സ്വപ്‌നം പറയും സാമ്പത്തിക നേട്ടങ്ങള്‍

|

സ്വപ്നം കാണാത്ത ഒരു വ്യക്തി ലോകത്ത് ഉണ്ടാകില്ല. സ്വപ്‌നങ്ങളില്‍ ജീവിക്കുന്നവരും ധാരാളമുണ്ട്. എന്നാല്‍ കാണുന്ന സ്വപ്‌നം പിന്നീട് ഓര്‍ത്തിരിക്കുക എന്നത് അല്‍പം പ്രയാസം പിടിച്ച ഒന്നാണ്. സ്വപ്ന ലോകത്തെ പലപ്പോഴും സാങ്കല്‍പ്പിക ഭൂമി എന്നാണ് പറയുന്നത്. പക്ഷേ സ്വപ്നങ്ങള്‍ക്കും നമ്മുടെ ജീവിതത്തില്‍ ശുഭകരവും ദോഷകരവുമായ ഫലങ്ങള്‍ ഉണ്ടെന്നതും തികച്ചും ശരിയാണ്. നമ്മുടെ ജീവിതത്തില്‍ സന്തോഷം നല്‍കുന്ന നിരവധി സ്വപ്നങ്ങളുണ്ട്, കൂടാതെ പല സ്വപ്നങ്ങളും ദുരിതങ്ങള്‍ നല്‍കുന്നു. അതുകൊണ്ട് തന്നെയാണ് പലരും പറയുന്നത് പുലര്‍കാലത്ത് കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കും എന്ന്.

ഓരോ സ്വപ്‌നത്തിനും ഓരോ സൂചനകള്‍ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയാനുണ്ട്. ചില സ്വപ്‌നങ്ങള്‍ ഭീതി വളര്‍ത്തുന്നവയും അവ ജീവിതത്തില്‍ വിടാതെ പിന്തുടരുന്നവയായിരിക്കും. എന്തൊക്കെ സ്വപ്‌നങ്ങളാണ് നിങ്ങളില്‍ പോസിറ്റീവ് ചിന്തകള്‍ നല്‍കുന്നത് എന്നും ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് മാറ്റങ്ങളിലേക്കുള്ള സൂചനകള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

പെണ്‍വിരല്‍ കണ്ടാല്‍ അറിയാം അവളുടെ സ്വഭാവംപെണ്‍വിരല്‍ കണ്ടാല്‍ അറിയാം അവളുടെ സ്വഭാവം

വിശ്വാസമനുസരിച്ച് നമ്മുടെ സ്വപ്നങ്ങള്‍ നമ്മുടെ നാളെയെക്കുറിച്ചും അടുത്തതായി എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചും ചില സൂചനകള്‍ നല്‍കുന്നു എന്നാണ് പറയുന്നത്. വ്യത്യസ്ത സ്വപ്നങ്ങള്‍ക്ക് വ്യത്യസ്ത അര്‍ത്ഥങ്ങളുണ്ട്. അവയില്‍ ചിലത് സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് സൂചന നല്‍കുന്നു. ഇന്നത്തെ ലേഖനത്തില്‍ നമുക്ക് അതിനെക്കുറിച്ച് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ധാന്യ കൂമ്പാരം

ധാന്യ കൂമ്പാരം

ഒരു സ്വപ്നത്തില്‍ നിങ്ങള്‍ രാവിലെ ധാന്യങ്ങളുടെ കൂമ്പാരമാണ് കാണുന്നത് എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഭാവിയില്‍ സമ്പന്നരാകും എന്നുള്ളതാണ്. സ്വപ്നത്തില്‍ നിങ്ങള്‍ കാണുന്ന ധാന്യങ്ങളുടെ ഒരു കൂമ്പാരം സമ്പത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അതുപോലെ, അരി, കടുക്, ചെറുപയര്‍ മുതലായവയില്‍ നിങ്ങള്‍ കയറുന്നത് കണ്ടാല്‍ നിങ്ങള്‍ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പണം ലഭിക്കുകയും ചെയ്യും എന്നാണ് പറയുന്നത്.

കുട്ടികളുടെ സന്തോഷം

കുട്ടികളുടെ സന്തോഷം

പ്രഭാത സ്വപ്നങ്ങളില്‍ സന്തോഷമുള്ള കുട്ടിയെയാണ് കാണുന്നത് എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലെ നേട്ടങ്ങളിലേക്ക് കൊണ്ട് വരുന്ന സന്തോഷമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പ്രഭാത സമയത്ത് കാണുന്ന ഈ സ്വപ്‌നം വളരെയധികം പോസിറ്റീവിറ്റി നിറക്കുന്നതാണ്.

വെള്ളം നിറഞ്ഞ കുഴി

വെള്ളം നിറഞ്ഞ കുഴി

രാവിലെ കാണുന്ന സ്വപ്‌നത്തില്‍ വെള്ളം നിറച്ച കുഴിയാണോ നിങ്ങളെ അലോസരപ്പെടുത്തുന്നത്. എന്നാല്‍ ഇത് സ്വപ്‌നം കാണുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നാണ് സൂചിപ്പിക്കുന്നത്. രാവിലെ വെള്ളം നിറച്ച ഒരു കുഴി സ്വപ്നം കണ്ടാല്‍, ഉടന്‍ തന്നെ നിങ്ങള്‍ക്ക് ധാരാളം സമ്പത്ത് ലഭിക്കുമെന്നാണ് ഇതിനര്‍ത്ഥം.

കുളിക്കുന്ന സ്വപ്‌നം കണ്ടാല്‍

കുളിക്കുന്ന സ്വപ്‌നം കണ്ടാല്‍

ഇനി നിങ്ങള്‍ കുളിക്കുന്നതോ അല്ലെങ്കില്‍ മറ്റൊരാള്‍ കുളിക്കുന്നതോ ആയ സ്വപ്‌നമാണ് കാണുന്നത് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ധന നഷ്ടത്തില്‍ നിന്ന് കരകയറുന്നതിന് സാധിക്കുന്നുണ്ട് എന്നാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു എന്നാണ് പറയുന്നത്.

പല്ലുകള്‍ കൊഴിയുന്നത്

പല്ലുകള്‍ കൊഴിയുന്നത്

നിങ്ങളുടെ പല്ലുകള്‍ കൊഴിയുന്നത് സ്വപ്‌നം കാണുന്നുണ്ടോ? എങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ്. മാത്രമല്ല ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് എന്നും ഇത് സൂചിപ്പിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ പ്രതിസന്ധികളെ തുടച്ച് നീക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഒരു അഭിമുഖം സ്വപ്‌നം കണ്ടാല്‍

ഒരു അഭിമുഖം സ്വപ്‌നം കണ്ടാല്‍

ഒരു ഓഫീസില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ ഒരു അഭിമുഖം നല്‍കുന്നുവെന്ന് രാവിലെ ഒരു സ്വപ്നം കണ്ടാല്‍, അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഉടന്‍ പണം ലഭിക്കാന്‍ പോകുന്നു എന്നാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് പല ഇടത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട് എന്നും ഇത് സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പൂര്‍വ്വികരെ സ്വപ്‌നം കണ്ടാല്‍

പൂര്‍വ്വികരെ സ്വപ്‌നം കണ്ടാല്‍

പ്രഭാത സ്വപ്നങ്ങളില്‍ നിങ്ങളുടെ പരേതരായ പൂര്‍വ്വികരെ കാണുന്നുവെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാവും എന്നും ഉടന്‍ പണം ലഭിക്കുമെന്നും ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നേട്ടങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് സ്വപ്‌നത്തിന്റെ ഫലമാണ് എന്നാണ് സൂചിപ്പിക്കുന്നത്.

ക്ഷേത്രം സ്വപ്നം കാണുന്നത്

ക്ഷേത്രം സ്വപ്നം കാണുന്നത്

ക്ഷേത്രം, ശിവലിംഗം, വിളക്ക്, മണി, രഥം എന്നിവ സ്വപ്നം കാണുന്നവര്‍ക്ക്, ഈ വ്യക്തി സമ്പന്നനാകാന്‍ പോകുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത് ശുഭകാര്യങ്ങള്‍ നടക്കുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ക്ഷേത്രം സ്വപ്‌നം കാണുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ട് വരും എന്നും പറയുന്നുണ്ട്.

സ്വപ്നങ്ങളില്‍ രക്തം കാണുന്നു

സ്വപ്നങ്ങളില്‍ രക്തം കാണുന്നു

നിങ്ങള്‍ എപ്പോഴെങ്കിലും രാവിലെ കാണുന്ന സ്വപ്‌നത്തില്‍ വഴക്കുകളും രക്തച്ചൊരിച്ചിലുകളും ആണ് എന്നുണ്ടെങ്കില്‍ അത് കണ്ട് ഭയപ്പെടേണ്ടതില്ല. ഇത്തരം സ്വപ്നം കാണുന്നത് ദോഷകരമാണെന്ന് തോന്നാമെങ്കിലും അത് നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത നല്‍കാന്‍ പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഉടന്‍ തന്നെ നിങ്ങള്‍ സമ്പന്നനാകാന്‍ പോകുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.

കളിമണ്ണ് സ്വപ്നം കാണുന്നു

കളിമണ്ണ് സ്വപ്നം കാണുന്നു

ചിലര്‍ ഉറക്കത്തില്‍ കളിമണ്ണ് സ്വപ്‌നം കാണുകയാണെങ്കില്‍ അതും അല്‍പം നേട്ടങ്ങള്‍ നല്‍കുന്നതാണ് എന്നാണ്. സ്വപ്നത്തില്‍ ഒരു കളിമണ്‍ പാത്രം കാണുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. വിദഗ്ദ്ധരായ ജ്യോതിഷികള്‍ വിശ്വസിക്കുന്നത് നമ്മുടെ തിരുവെഴുത്തുകളില്‍ കളിമണ്‍ കലം കാണുന്നത് ഉടന്‍ തന്നെ ആ വ്യക്തി സമ്പന്നനാകുമെന്നാണ്. ഇതിനുപുറമെ സ്ഥലവും സ്വത്തും ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

English summary

Dreams that Mean you will get rich soon

Here in this article we are discussing about the dreams that predict that you will get rich soon. Take a look.
X
Desktop Bottom Promotion