Just In
- 11 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 22 hrs ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
- 23 hrs ago
Weekly Horoscope: വാരഫലം ഓഗസ്റ്റ് മാസത്തിന്റെ തുടക്കം 12 രാശിക്കും സമ്പൂര്‍ണഫലം
- 1 day ago
രക്തസമ്മര്‍ദ്ദം പലതാണ്: അതിലെ അപകടം തിരിച്ചറിയണം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ചരിത്ര സ്വര്ണ്ണത്തിലേക്കെത്താന് ഇന്ത്യക്ക് വേണ്ടത് 162 റണ്‍സ്, മൂണിക്ക് ഫിഫ്റ്റി
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്നങ്ങള്‍
പ്രകൃതി പലപ്പോഴും നമ്മുടെ സ്വപ്നങ്ങളില്‍ ചില അടയാളങ്ങള്‍ നല്കുന്നു, പക്ഷേ നമുക്ക് അവ മനസ്സിലാക്കാന്‍ കഴിയില്ല. അവയില്‍ അല്‍പ്പം ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നമുക്കെല്ലാവര്‍ക്കും സമ്പത്തും ഐശ്വര്യവും വരും. സ്വപ്നം എന്നത് വെറും ദൃശ്യങ്ങള്‍ മാത്രമല്ല. നിങ്ങള്‍ കാണുന്ന ഒരോ സ്വപ്നത്തിനും ഒരു പ്രത്യേക അര്‍ത്ഥമുണ്ട്. ഒരു വ്യക്തി സ്വപ്നത്തില്‍ കാണുന്നത് അവരുടെ ഭാവിയുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു.
Most
read:
2022
ഏപ്രില്‍;
പ്രധാന
ദിവസങ്ങളും
ആഘോഷങ്ങളും
നെഗറ്റീവ് ഫലങ്ങള്‍ ഒഴിവാക്കാന്‍ ഒരാളുടെ സ്വപ്നത്തിന്റെ അര്‍ത്ഥം കൃത്യസമയത്ത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. സ്വപ്നങ്ങള്‍ക്ക് നമ്മുടെ ഹൃദയവുമായും ഉപബോധമനസ്സുമായും ആഴത്തിലുള്ള ബന്ധമുണ്ട്. ഓരോ സ്വപ്നത്തിനും ഒരു പ്രത്യേക പ്രാധാന്യമുണ്ട്, എന്നാല്‍ മിക്ക ആളുകളും ആഗ്രഹിക്കുന്ന സ്വപ്നം സമ്പന്നനാകുക എന്നതാണ്. അതിനാല്‍, സമ്പത്തും സമൃദ്ധിയും ഉടന്‍ നിങ്ങളുടെ പടിവാതിലില്‍ എത്തുമെന്ന് സൂചന നല്കുന്ന ചില സ്വപ്നങ്ങള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

നല്ല ഭക്ഷണം
നല്ല ഭക്ഷണം കഴിക്കുന്നതായി സ്വപ്നം കണ്ടാല്‍ അത് സമ്പത്തിനെ സൂചിപ്പിക്കുന്നുവെന്ന് പലരും വിശ്വസിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട സ്വപ്നങ്ങള്‍ ഭാവിയില്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും പുരോഗതി കൈവരിക്കുകയും ചെയ്യുമെന്നതിന്റെ സൂചനയാണെന്ന് പറയുന്നു.

മയില്‍പ്പീലി
സ്വപ്ന ശാസ്ത്രമനുസരിച്ച്, സ്വപ്നത്തില്‍ മയില്‍പ്പീലി കാണാന്‍ കഴിയുന്നവര്‍, സമ്പത്തുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ഉടന്‍ കേള്‍ക്കും. സ്വപ്നത്തില്‍ മയില്‍പ്പീലി കാണുന്നത് വളരെ ശുഭകരമാണെന്നാണ് വിശ്വാസം. ഇതുമൂലം വരും ദിവസങ്ങളില്‍ ഇവര്‍ക്ക് പണം ലഭിക്കും. എന്നിരുന്നാലും, ഒരാള്‍ സ്വപ്നത്തില്‍ മയില്‍പ്പീലി കണ്ടാല്‍, അത് ആരോടും പറയരുതെന്നും പറയപ്പെടുന്നു.
Most
read:ഏപ്രില്‍
മാസത്തിലെ
വ്രതങ്ങളും
ഉത്സവങ്ങളും

ചൂല്
ലക്ഷ്മി ദേവിക്ക് ചൂല് വളരെ ഇഷ്ടമാണെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാല്‍ ഇത് തേജസ്സിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു. സ്വപ്നത്തില്‍ ചൂല് കാണുന്നവര്‍ക്ക് ദാരിദ്ര്യം വിട്ടുപോകുകയും സമ്പത്ത് ലഭിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. അത്തരമൊരു സ്വപ്നം ഭാര്യയോടോ അമ്മയോടോ പറയണമെന്നും പറയപ്പെടുന്നു.

പുഷ്പം
താമര, മുല്ലപ്പൂ, ഗുല്‍മോഹര്‍ തുടങ്ങിയ പൂക്കള്‍ സ്വപ്നത്തില്‍ കാണുന്നത് സമ്പത്ത് വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണമാണ്. ഒരു പൂമ്പാറ്റ പൂവില്‍ ഇരിക്കുന്നത് കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ഉടന്‍ പണം ലഭിക്കുമെന്നാണ്.
Most
read:വാസ്തു
പറയുന്നു,
ഈ
പ്രവൃത്തികളെങ്കില്‍
വീട്
നെഗറ്റീവ്
എനര്‍ജിയുടെ
കൂടാരം

വെള്ളം
വെള്ളത്തിന് പണവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടിനും ഒരേ സ്വഭാവമാണ്, ഒഴുക്ക്. ശക്തമായ മഴ പെയ്യുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ കിണറില്‍ നിന്ന് വെള്ളം കോരുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും പണം ലഭിക്കും. മാത്രമല്ല, നിങ്ങള്‍ ഒരു നദിയോ സമുദ്രമോ കാണുകയോ നിങ്ങള്‍ സ്വയം നീന്തുന്നത് കാണുകയോ ചെയ്താല്‍, അത് ഭാഗ്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.

വെളുത്ത നിറം
വെളുത്ത നിറം പലപ്പോഴും സമാധാനവും സമൃദ്ധിയും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, വെളുത്ത പൂക്കള്‍, വെളുത്ത വസ്ത്രങ്ങള്‍, മഞ്ഞ് മൂടിയ പര്‍വതങ്ങള്‍ അല്ലെങ്കില്‍ വെളുത്ത ക്ഷേത്രം എന്നിവ കാണുന്നത് വരാനിരിക്കുന്ന സമ്പത്തിന്റെ പ്രതീകമാണ്. കൂടാതെ, വെളുത്ത പതാകയും ശംഖും ഐശ്വര്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

പഴങ്ങള്‍
പഴങ്ങള്‍ നിറഞ്ഞ ഒരു മരം സ്വപ്നം കാണുകയോ ആപ്പിള്‍, നെല്ലിക്ക, കശുമാങ്ങ തുടങ്ങിയ പഴങ്ങള്‍ കാണുകയോ ചെയ്യുകയാണെങ്കില്‍, ഉടന്‍ തന്നെ നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും പണം ലഭിക്കും. എന്നിരുന്നാലും, വാഴപ്പഴം കാണുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു, ചില സന്ദര്‍ഭങ്ങളില്‍ മാരകമായ രോഗത്തെയും ഇത് സൂചിപ്പിക്കാം.
Most
read:നായ്ക്കളെ
സ്വപ്നം
കാണാറുണ്ടോ
നിങ്ങള്‍
?
എങ്കില്‍

മൃഗങ്ങള്‍
സ്വപ്നത്തിലെ മൃഗങ്ങള്‍ക്കും ഒരു പ്രത്യേക പ്രാധാന്യമുണ്ട്. ആന, പശു, കുതിര, എരുമ, തേള്, തിമിംഗലം, വെള്ളപ്പാമ്പ്, കുരങ്ങ്, ആമ, മാന്‍ എന്നിവ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നതിന്റെ പ്രതീകമാണ്. മാത്രമല്ല, ഒരാളുടെ സ്വപ്നത്തില്‍ ഒരു തേനീച്ചയെ കാണുന്നത് തികച്ചും ഭാഗ്യമാണ്. അത്തരമൊരു വ്യക്തിക്ക് ഉടന്‍ തന്നെ സമൃദ്ധമായി സമ്പത്ത് ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

പാത്രങ്ങള്‍
സ്വപ്നത്തില്‍ വെള്ളം നിറച്ച ഒരു പാത്രം കാണുന്നത് ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. മാത്രമല്ല, മണ്‍പാത്രങ്ങള്‍ കാണുന്നത് കേക്കിലെ ചെറി പോലെയാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് സമൃദ്ധമായ സമ്പത്തും ഭൂമിയും ക്ഷണനേരം കൊണ്ട് ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

പൂര്‍വ്വികര്‍
നിങ്ങളുടെ പൂര്‍വ്വികരെ സ്വപ്നത്തില്‍ കാണുന്നത് അവര്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ്. ക്ഷേത്രം, ശംഖ്, ശിവലിംഗം, മെഴുകുതിരി, മണി എന്നിവയും ശുഭകരമായി കണക്കാക്കുകയും ഭാഗ്യം കൊണ്ടുവരുകയും ചെയ്യുന്നു.
Most
read:വീട്ടില്‍
കണ്ണാടി
ഒരിക്കലും
ഇങ്ങനെ
പാടില്ല

ലക്ഷ്മീദേവി നിങ്ങളെ അനുഗ്രഹിക്കാന്‍ പോകുന്നതിന്റെ സൂചനകള്‍
അതിരാവിലെ വീട്ടില്‍ ആരെങ്കിലും ചൂലെടുക്കുന്നത് നിങ്ങള്‍ കാണുന്നുവെങ്കില്‍ ലക്ഷ്മീദേവി ഉടന്‍ നിങ്ങളുടെ വീട്ടുവാതില്ക്കല് എത്താന്‍ പോകുന്നു എന്നതിന്റെ പ്രതീകമാണ്. നിങ്ങളുടെ സ്വപ്നത്തില്‍ പച്ച നിറമുള്ള വസ്തുക്കള്‍ കാണുന്നത് സമ്പത്തിന്റെ ദേവതയില്‍ നിന്ന് നിങ്ങള്‍ക്ക് സമൃദ്ധമായ അനുഗ്രഹങ്ങള്‍ ലഭിച്ചുവെന്ന് സൂചിപ്പിക്കുന്നു. അതിരാവിലെ കരിമ്പ് കാണുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. അത് കാണുന്നയാള്‍ക്ക് പെട്ടെന്ന് ധനം ലഭിക്കും. കൂടാതെ, നിങ്ങളുടെ ചുറ്റുപാടില്‍ ഒരു മൂങ്ങയെ കണ്ടാല്‍ അതിനര്‍ത്ഥം ലക്ഷ്മീദേവി നിങ്ങളോട് പ്രസാദിക്കുന്നുവെന്നുമാണ്.

ഈ സ്വപ്നങ്ങളെ അവഗണിക്കരുത്
ഒരു സ്വപ്നത്തില്‍ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളോ ആഭരണങ്ങളോ നഷ്ടപ്പെടുന്നത് കുഴപ്പങ്ങളുടെ പ്രതീകമാണ്. ഉദാഹരണത്തിന് നിങ്ങളുടെ സ്വര്‍ണ്ണാഭരണം മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന ഒരു സ്വപ്നം നിങ്ങള്‍ കണ്ടാല്‍, അത് നിങ്ങളെ കാത്തിരിക്കുന്ന പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വളര്‍ത്തുമൃഗത്തിന്റെ മരണം കാണുന്നതും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ആമാശയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ആരോഗ്യപരമോ സാമ്പത്തികമോ ആയ പ്രശ്നങ്ങളുടെ പ്രതീകമാണ്. നിങ്ങളുടെ വീടിന്റെ ടാപ്പുകളില്‍ പെട്ടെന്നുള്ള ചോര്‍ച്ച അല്ലെങ്കില്‍ പ്രവേശന കവാടത്തില്‍ പെട്ടെന്ന് എണ്ണ ഒഴുകുന്നത് വരാനിരിക്കുന്ന പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.