Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
നിധി കിട്ടുന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്നശാസ്ത്രം പറയുന്നത് ഇത്
ഉറങ്ങുമ്പോള്‍ എല്ലാവരും സ്വപ്നം കാണുന്നു. സ്വപ്നങ്ങള്‍ ചിലപ്പോള്‍ നമ്മുടെ യഥാര്‍ത്ഥ ജീവിതത്തിലെ ചില വലിയ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ചിലപ്പോള്‍ അവ ഭാവിയിലേക്കുള്ള ചില സൂചനകളും നല്‍കും. രാത്രി ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നങ്ങള്‍ ശുഭമോ അശുഭകരമോ ആയ സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നു. സ്വപ്നങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ കണ്ണാടിയാണ്. സ്വപ്ന ശാസ്ത്രമനുസരിച്ച്, നിങ്ങള്‍ കാണുന്ന ഓരോ സ്വപ്നത്തിനും ഒരു അര്‍ത്ഥമുണ്ട്. അത് ഭാവിയില്‍ വരുന്ന സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നു.
സാധാരണയായി മിക്കവരും കാണുന്ന സ്വപ്നങ്ങളിലൊന്നാണ് പണത്തിന്റെ സ്വപ്നം. പലപ്പോഴും നമ്മള് സ്വപ്നത്തില്‍ ധാരാളം പണം കാണുന്നു. ചിലപ്പോള്‍ പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം ലഭിക്കുന്നതായി കാണുന്നു. അല്ലെങ്കില്‍ ഒരു നിധി ലഭിക്കുന്നതായി സ്വപ്നം കാണുന്നു. അത്തരമൊരു സ്വപ്നത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

സ്വപ്നത്തില്‍ പണത്തിന്റെ കൂമ്പാരം കണ്ടാല്‍
സ്വപ്നത്തില്‍ പണത്തിന്റെ കൂമ്പാരം കണ്ടാല്‍ അതിനര്‍ത്ഥം, നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുവെങ്കില് അത് ഉടന്‍ ലഭിക്കുമെന്നാണ്. ഈ സ്വപ്നം യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ജീവിതത്തിന് ശുഭസൂചനകള്‍ നല്കുന്നു. നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു പുതിയ ജോലി ലഭിക്കാനോ ബിസിനസ്സ് ആരംഭിക്കാനോ സാധ്യതയുണ്ടെന്ന് ഈ സ്വപ്നം കാണിക്കുന്നു. ഈ സ്വപ്നം നിങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തില്‍ സമ്പത്തിന്റൈ വരവിനെ സൂചിപ്പിക്കുന്നു.

സ്വപ്നത്തില്‍ പണം നഷ്ടപ്പെടുന്നതായി കണ്ടാല്‍
പണം പലപ്പോഴും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. പണം നഷ്ടപ്പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ സ്വപ്നം കാണുന്നുവെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും നിങ്ങളുടെ ജീവിതം ശരിയായ ദിശയിലേക്ക് മാറ്റുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു എന്നാണ്. അത്തരം സ്വപ്നങ്ങള്‍ ഭാവിയില്‍ നിങ്ങളുടെ ശ്രദ്ധ തെറ്റായ സ്ഥലത്ത് കേന്ദ്രീകരിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്കുന്നു. ഇത് പിന്നീട് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ കാലതാമസം വരുത്തും. സ്വപ്നത്തില്‍ പണം നഷ്ടപ്പെടുന്നത്, നിങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തിലെ നഷ്ടങ്ങളെ സൂചിപ്പിക്കുന്നു.

ആരെങ്കിലും നിങ്ങള്‍ക്ക് പണം നല്‍കുന്നതായി കണ്ടാല്‍
മറ്റൊരാളില്‍ നിന്ന് പണം സ്വീകരിക്കുന്നതായി നിങ്ങള്‍ സ്വപ്നം കാണുന്നുവെങ്കില്‍, ഭാവിയില്‍ നിങ്ങള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, അത്തരമൊരു സ്വപ്നം നിങ്ങളുടെ അടുത്തുള്ള ഒരാളെ വിട്ടുപിരിയേണ്ട സൂചനയായിരിക്കാം. അതല്ലെങ്കില്‍, കടം പോലെയുള്ള ഒരു സാഹചര്യം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാം എന്ന് ഈ സ്വപ്നം സൂചിപ്പിക്കുന്നു. അത്തരമൊരു സ്വപ്നം കണ്ടാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

പണം ലാഭിക്കുന്നതായി കണ്ടാല്‍
ബാങ്ക് പോലുള്ള സുരക്ഷിതമായ സ്ഥലത്ത് പണം സൂക്ഷിക്കുന്നതായി നിങ്ങള്‍ എപ്പോഴെങ്കിലും സ്വപ്നത്തില്‍ കണ്ടാല്‍, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പണം എവിടെയെങ്കിലും ചെലവഴിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കുക. സ്വപ്നങ്ങളില്‍ പണം ലാഭിക്കുന്നത് നിങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തില്‍ പണം അതിരുകടന്നതിന്റെ സൂചനയായിരിക്കാം.

പണം നേടുന്നതായി കണ്ടാല്‍
പണം സമ്പാദിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നത് നിങ്ങളുടെ ജീവിതത്തിന്റെ നിലവിലെ ദിശയെക്കുറിച്ച് നിങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം ഉണ്ടെന്ന് സൂചിപ്പിക്കുന്നു. അത്തരമൊരു സ്വപ്നം അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തികമായി സുരക്ഷിതത്വം തോന്നുന്നു എന്നാണ്. പണം നേടുമെന്ന് സ്വപ്നം കാണുന്നത് ഒരു നല്ല ലക്ഷണമാണ്.

നിധി കുഴിച്ചെടുക്കുന്നതായി കണ്ടാല്‍
ഒരു വ്യക്തി തന്റെ സ്വപ്നത്തില്‍ എവിടെയെങ്കിലും ഒരു നിധി കുഴിച്ചിട്ടിരിക്കുന്നത് കണ്ടാല്‍, അത് ഭാവിയിലേക്കുള്ള ഒരു ശുഭസൂചനയാണ്. പെട്ടെന്ന് സമ്പത്ത് ലഭിക്കുമെന്ന് ഈ സ്വപ്നം സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ സമ്പത്തിന്റെ വര്‍ദ്ധനവിനെ സൂചിപ്പിക്കുന്നു.

നാണയങ്ങള്‍ കണ്ടാല്‍
നിങ്ങള്‍ ധാരാളം നാണയങ്ങള്‍ക്കിടയില്‍ ഇരിക്കുന്നതായി കാണുകയോ നാണയങ്ങളുടെ ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍, ഈ സ്വപ്നം നിങ്ങള്‍ക്ക് അശുഭകരമാണ്. സ്വപ്നത്തില്‍ നാണയങ്ങള്‍ കാണുന്നത് സാമ്പത്തിക നഷ്ടത്തെ സൂചിപ്പിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

വിലപ്പെട്ട സാധനം തിരയുന്നത് കണ്ടാല്‍
സ്വപ്നത്തില്‍ വിലപ്പെട്ട എന്തെങ്കിലും തിരയുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, അത്തരം സ്വപ്നം നല്ലതല്ല. സ്വപ്ന ശാസ്ത്രം അനുസരിച്ച്, അത്തരമൊരു സ്വപ്നം ഭാവിയില്‍ വന്നേക്കാവുന്ന പണനഷ്ടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നു. ഈ സ്വപ്നം നിങ്ങളുടെ ജീവിതത്തിലെ ഒരു പരാജയവും സൂചിപ്പിക്കുന്നു.



Click it and Unblock the Notifications
