For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട

|

പലരും അലങ്കാരത്തിനെങ്കിലും ബുദ്ധപ്രതിമ വീട്ടില്‍ വെക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വീട്ടില്‍ പ്രതിമ വെക്കുമ്പോള്‍ അത് വെറുതേ വെക്കേണ്ടതല്ല. വാസ്തുപ്രകാരം പല കാര്യങ്ങളും ഇതില്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം, ഐക്യം എന്നിവയെല്ലാം ബുദ്ധപ്രതിമ കൊണ്ട് വരുന്നുണ്ട്. ബുദ്ധന്റെ അനുഗ്രഹം എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ലഭിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

Dos And Donts of Keeping Lord Buddha Idol

സമാധാനത്തിന്റേയും പ്രതീകമാണ് ബുദ്ധന്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ബുദ്ധപ്രതിമയോട് നമ്മള്‍ ചെയ്യുന്ന അനാദരവും കൂടിയാണ്. വാസ്തു തത്വമനുസരിച്ച്, ബുദ്ധപ്രതിമ വീട്ടില്‍ വയ്ക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എന്തൊക്കെയാണ് ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്ന് നോക്കാം.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

നിങ്ങള്‍ വീട്ടില്‍ ബുദ്ധപ്രതിമ വെക്കുമ്പോള്‍ പഠനത്തിലോ ജോലിയിലോ ഉദ്യോഗത്തിലോ ഉയര്‍ച്ച ലഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഇത് ഡെസ്‌കിലോ ജോലി സ്ഥലത്തോ സ്ഥാപിക്കാവുന്നതാണ്. യോഗ പരിശീലിക്കുന്നിടത്ത് ഇത് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നുണ്ട്. കാറിലോ മറ്റോ ഇത്തരത്തില്‍ ബുദ്ധ പ്രതിമ വെക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അത് കാറിന് മുന്നില്‍ വെക്കുന്നതിന് ശ്രദ്ധിക്കണം.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

പൂന്തോട്ടത്തില്‍ ആണ് പ്രതിമ സ്ഥാപിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന് അര്‍ത്ഥം ഇത് നിങ്ങള്‍ക്ക് സമൃദ്ധി നല്‍കുന്നു എന്നാണ്. ഇത് കൂടാതെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് വേണ്ടിയും സഹായിക്കുന്നു. പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ഇത്തരത്തില്‍ ബുദ്ധപ്രതിമ സ്ഥാപിക്കാവുന്നതാണ്. മറ്റൊരു കോണില്‍ നിന്ന് പ്രധാന കവാടത്തിന് അഭിമുഖമായി നില്‍ക്കുന്ന രീതിയിലും നിങ്ങള്‍ക്ക് ഈ പ്രതിമ സ്ഥാപിക്കാവുന്നതാണ്.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

ബുദ്ധന്റെ പ്രതിമ സ്ഥാപിക്കുന്നതിന് പകരം നിങ്ങള്‍ക്ക് ബുദ്ധ ക്യാന്‍വാസ്‌ആര്‍ട്ട് പെയിന്റിംഗ് സ്ഥാപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നു. എന്നാല്‍ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിന് പകരം നെഗറ്റീവ ഊര്‍ജ്ജം കൊണ്ട് വരുന്ന ചിലതുണ്ട്. അവ ബുദ്ധപ്രതിമ സ്ഥാപിക്കുന്നതില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്തൊക്കെയാണ് നെഗറ്റീവ് ഊര്‍ജ്ജത്തിന് കാരണമാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ എന്ന് നോക്കാം.

ചെയ്യാന്‍ പാടില്ലാത്തത്

ചെയ്യാന്‍ പാടില്ലാത്തത്

ബുദ്ധപ്രതിമ വൈക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്തത് എന്തൊക്കെയെന്ന് നോക്കാം. ഒരിക്കലും ബുദ്ധ പ്രതിമ തറയിലോ ഷൂസ് റാക്കിന് താഴെയോ സ്ഥാപിക്കരുത്. കാരണം ഇത് അനാദരവ് പ്രകടിപ്പിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജി കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഭാഗ്യം ഇല്ലാതാക്കുന്നത്

ഭാഗ്യം ഇല്ലാതാക്കുന്നത്

ഭാഗ്യം ഇല്ലാതാക്കുന്നതിലേക്ക് പലപ്പോഴും ബുദ്ധപ്രതിമ സ്ഥാപിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ബലിപീഠത്തില്‍ ബുദ്ധ പ്രതിമ വെക്കുമ്പോള്‍ പ്രതിമയുടെ ബുദ്ധന്റെ ചുവട്ടില്‍ ഒരു ചുവന്ന കടലാസ് അല്ലെങ്കില്‍ തുണി വെക്കണം. ഇത് കൂടാതെ ഒരിക്കലും ഒരു അലങ്കാര ബുദ്ധന്റെ പ്രതിമ നിലവറയില്‍ സൂക്ഷിക്കരുത്. എന്നിരുന്നാലും, വാതിലുകളുള്ള ഒരു ഷെല്‍ഫില്‍ ഒരു ബുദ്ധനെ സൂക്ഷിക്കുന്നത് നല്ലതാണ്.

സ്വീകരണ മുറിയില്‍ സ്ഥാപിക്കുമ്പോള്‍

സ്വീകരണ മുറിയില്‍ സ്ഥാപിക്കുമ്പോള്‍

സ്വീകരണ മുറിയില്‍ ബുദ്ധപ്രതിമ സ്ഥാപിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങള്‍ സ്വീകരണമുറിയില്‍ ബുദ്ധ പ്രതിമകള്‍ സ്ഥാപിക്കുകയാണെങ്കില്‍, അത് എല്ലായ്‌പ്പോഴും പ്രധാനവാതിലിനു അഭിമുഖമായി സ്ഥാപിക്കണം എന്നതാണ്. ബുദ്ധന്റെ പ്രതിമ ഒരിക്കലും കുളിമുറിയിലും സ്റ്റോര്‍ റൂമിലും വാഷ്മുറിയിലും സൂക്ഷിക്കരുത്. ഇത് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും അതില്‍ അഴുക്ക് അടിഞ്ഞുകൂടാന്‍ അനുവദിക്കരുത്. ഇതെല്ലാം നെഗറ്റീവ് ഊര്‍ജ്ജം വര്‍ദ്ദിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു.

ഈ രാശിക്കാരുടെ മൃഗസ്‌നേഹത്തിന് പകരം വെക്കാന്‍ ആവില്ലഈ രാശിക്കാരുടെ മൃഗസ്‌നേഹത്തിന് പകരം വെക്കാന്‍ ആവില്ല

most read:ഓഗസ്റ്റില്‍ മുന്നോട്ട് പോവാന്‍ പെടാപാടു പെടും മൂന്ന് രാശിക്കാര്‍

Read more about: vastu വാസ്തു
English summary

Dos And Don'ts of Keeping Lord Buddha Idol at Home In Malayalam

Here in this article we are sharing some dos and don'ts of keeping lord buddha idol at home in malayalam. Take a look.
X
Desktop Bottom Promotion