For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടകത്തില്‍ ഐശ്വര്യത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതും

|

കര്‍ക്കിടക മാസം എന്ന് പറയുമ്പോള്‍ തന്നെ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നത് ഓരോ വീട്ടില്‍ നിന്നും ഉയരുന്ന രാമായണ ശീലുകളാണ്. ഇതോടൊപ്പം ഇഴമുറിയാതെ പെയ്യുന്ന മഴയും. ഇത് രണ്ടുമാണ് കര്‍ക്കിടത്തിലെ ഏറ്റവും വലിയ പ്രത്യേകതയും നൊസ്റ്റാള്‍ജിയയും. കര്‍ക്കിടക മാസത്തെ പൊതുവേ പഞ്ഞ മാസമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുഭകാര്യങ്ങള്‍ക്ക് ഈ മാസം ചേരില്ല എന്ന് പറയുന്നു. കര്‍ക്കികടത്തെ കള്ളക്കര്‍ക്കിടകം എന്നും പഴമക്കാര്‍ പറയുന്നുണ്ട്. ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് കര്‍ക്കിടകത്തിന്റെ തുടക്കം. ഈ വര്‍ഷം അത് ജൂലൈ 17-നാണ് ആരംഭിക്കുന്നത്. ജ്യോതിഷപ്രകാരം ഈ മാസം ചന്ദ്രന് പ്രാധാന്യമുള്ള മാസമായാണ് കണക്കാക്കുന്നത്. സൂര്യനെ പൊതുവേ രാജാവായും ചന്ദ്രനെ രാഞ്ജിയായും ആണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ മാസം പാര്‍വ്വതി ദേവിക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന മാസം കൂടിയാണ്.

പുണ്യ മാസമായാണ് കര്‍ക്കിടക മാസത്തെ കണക്കാക്കുന്നത്. വറുതി പിടിപെട്ട് നില്‍ക്കുന്ന മാസമാണെങ്കിലും കര്‍ക്കിടകം കഴിഞ്ഞ് പിറക്കുന്ന പൊന്നിന്‍ ചിങ്ങമാസത്തിനെ സമൃദ്ധിയുടെ മാസമായാണ് കണക്കാക്കുന്നത്. അധ്യാത്മിക ചിന്തകളിലൂടേ കടന്നു പോവുന്ന ഒരു മാസം കൂടിയാണ് കര്‍ക്കിടക മാസം. ഇടമുറിയാതെ പെയ്യുന്ന മഴയും അതിനിടക്ക് കേള്‍ക്കുന്ന രാമായണ പാരായണവും എല്ലാം കൊണ്ടും മനസ്സിന് കുളിര്‍മ്മ പകരുന്ന ഒരു മാസം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കര്‍ക്കിടക മാസത്തിലും നിഷിദ്ധമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഈ ലേഖനം നമുക്ക് വായിക്കാവുന്നതാണ്.

ഐശ്വര്യത്തിന് വേണ്ടി

ഐശ്വര്യത്തിന് വേണ്ടി

കര്‍ക്കിടക മാസത്തിന് പ്രാധാന്യം നല്‍കുന്നത് അതിന്റെ ആധ്യാത്മിക പ്രാധാന്യം കൊണ്ട് കൂടിയാണ്. സൂര്യന്‍ അതിന്റെ ദക്ഷിണായന ദിശയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെ ഇല്ലാതാക്കുന്നു എന്നതാണ് കര്‍ക്കിടക മാസത്തിന്റെ പ്രാധാന്യം. ഈ മാസത്തിന്റെ ദോഷഫലങ്ങളെ നേരിടുന്നതിന് വേണ്ടി ഗണപതി ഹോമവും ക്ഷേത്രത്തില്‍ ദിവസ പൂജകളും പലരും നടത്താറുണ്ട്. ഇത് ജീവിതത്തതില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെ അകറ്റുകയും ഐശ്വര്യം കൊണ്ട് വരികയും ചെയ്യും എന്നാണ് വിശ്വാസം.

രാമായണ പാരായണം

രാമായണ പാരായണം

ഈ മാസത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് രാമായണ പാരായണം നടത്തുന്നത്. ഓരോ വീടുകളിലും രാവിലേയും സന്ധ്യക്കും രാമായണ പാരായണ നടത്തുന്നു. കര്‍ക്കിടകത്തിലെ എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് രാമായണ പാരായണം മതി എന്നാണ് വിശ്വാസം. എന്നാല്‍ വളരെയധികം ഏകാഗ്രതയോടെയാണ് രാമായണ പാരായണം നടത്തേണ്ടത്. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തില്‍ നേട്ടവും ഐശ്വര്യവും കൊണ്ട് വരുകയും ചെയ്യുന്നു. പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നതിനും കര്‍ക്കിടക മാസം തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ഈ മാസത്തിലെ വാവ് ബലി വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

കര്‍ക്കിടക ചികിത്സ

കര്‍ക്കിടക ചികിത്സ

കര്‍ക്കിടക ചികിത്സ നടത്തുന്നതിനും ഏറ്റവും മികച്ച സമയമാണ് ഇത്. ആയുര്‍വ്വേദ ചികിത്സകളും സൗന്ദര്യ വര്‍ദ്ധക ചികിത്സകളും മികച്ച സമയമാണ് കര്‍ക്കിടക ചികിത്സ. ഇത് കൂടാതെ കര്‍ക്കിടക്കഞ്ഞി തയ്യാറാക്കുന്നതും അത് കഴിക്കുന്നതും ഈ മാസത്തിലെ ഏറ്റവും നല്ല ചികിത്സയില്‍ മികച്ചതാണ്. പത്തിലക്കറി തയ്യാറാക്കുകയും അത് കഴിക്കുകയും എല്ലാം ചെയ്യുന്നതിലൂടെ കര്‍ക്കിടകത്തില്‍ മികച്ച രോഗപ്രതിരോധ ശേഷി നേടിയെടുക്കാം എന്നതാണ് സത്യം. എന്നാല്‍, ആയുര്‍വേദ പ്രകാരം മുരിങ്ങയില ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

എന്തുകൊണ്ട് കര്‍ക്കിടകം മോശം?

എന്തുകൊണ്ട് കര്‍ക്കിടകം മോശം?

എന്തുകൊണ്ടാണ് കര്‍ക്കിടക മാസം മോശം മാസമായി കണക്കാക്കുന്നു എന്ന് നമുക്ക് നോക്കാം. ജലരാശിയാണ് കര്‍ക്കിടകം രാശി. അതുകൊണ്ട് തന്നെ ഈ രാശിയില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് സൂര്യന് ബലക്ഷയം ഉണ്ടാക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ സൂര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും ബാധിക്കുകയും തളര്‍ച്ചയിലേക്ക് എത്തുകയും ചെയ്യുന്നു. ഇതാണ് കര്‍ക്കിടകം മാസത്തില്‍ മോശം ഫലങ്ങള്‍ ആരോഗ്യപരമായി ഉണ്ടാവുന്നത്.

ശ്രീപാര്‍വ്വതിയെ കുടിയിരുത്തുന്നു

ശ്രീപാര്‍വ്വതിയെ കുടിയിരുത്തുന്നു

കര്‍ക്കിടക മാസത്തില്‍ സംക്രാന്തി ദിനത്തില്‍ ജ്യേഷ്ഠാഭഗവതിയെ വീട്ടില്‍ നിന്നും പുറത്താക്കി ശ്രീപാര്‍വ്വതിയെ കുടിയിരുത്തുന്ന ഒരു മാസം കൂടിയാണ് കര്‍ക്കിടക മാസം. അതിന് ശേഷം അതിരാവിലെ എഴുന്നേറ്റ് വിളക്ക് കൊളുത്തി കിണ്ടിയില്‍ വെള്ളം വെച്ച്, അതില്‍ തുളസി ഉള്‍പ്പടെയുള്ള ദശപുഷ്പങ്ങള്‍ എടുത്ത് രാമായണവും കോടിമുണ്ടും വെച്ച് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നു. ഇത് കര്‍ക്കിടക മാസം കഴിയുന്നത് വരെ തുടരുന്നു. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം.

ആരോഗ്യം പ്രധാനം

ആരോഗ്യം പ്രധാനം

പലപ്പോഴും കാലാവസ്ഥാ മാറ്റങ്ങള്‍ ശരീരത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുന്നു. അതിന്റെ ഫലമായി വേനലില്‍ നിന്നുള്ള മഴയിലേക്കുള്ള മാറ്റം ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറക്കുകയും രോഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതിനെ പ്രതിരോധിക്കുന്നതിനും ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് കര്‍ക്കിടക ചികിത്സ നടത്തുന്നതും. അതിന് വേണ്ടി മരുന്നു സേവയും മറ്റും നടത്തുന്നത് കര്‍ക്കിടകത്തിലെ പ്രധാന കാര്യങ്ങളില്‍ ഒന്നാണ്. ആയുര്‍വ്വേദത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു മാസം കൂടിയാണ് ഇത്.

ചെയ്യാന്‍ പാടില്ലാത്തത്

ചെയ്യാന്‍ പാടില്ലാത്തത്

എന്നാല്‍ പൊതുവേ കര്‍ക്കിടക മാസത്തില്‍ ശുഭകാര്യങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ല. വിവാഹം, ചോറൂണ്, വീട് പണി തുടങ്ങിയ കാര്യങ്ങള്‍ എല്ലാം തന്നെ പലപ്പോഴും കര്‍ക്കിടക മാസത്തില്‍ പലരും ചെയ്യാതിരിക്കുന്നു. ഇതിന്റെ പിന്നിലും നിരവധി വിശ്വാസങ്ങളും ശാസ്ത്രീയ വശങ്ങളും ഉണ്ടായിരിക്കും. അതുകൂടാതെ സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങ മാസത്തില്‍ ഇതിനെല്ലാം ശുഭദിനമായി കണക്കാക്കുകയും ചെയ്യുന്നു. ഇത്രയും കാര്യങ്ങളാണ് കര്‍ക്കിടക മാസത്തില്‍ പ്രധാനമായും വരുന്നത്.

കര്‍ക്കിടകത്തില്‍ ഈ ചിട്ടകള്‍ പാലിക്കണം; ഐശ്വര്യം പടികയറി വരുംകര്‍ക്കിടകത്തില്‍ ഈ ചിട്ടകള്‍ പാലിക്കണം; ഐശ്വര്യം പടികയറി വരും

12 രാശിക്കാരും ദാനം ചെയ്താല്‍ ഇരട്ടിക്കും; ഐശ്വര്യത്തിന് ദാനം ചെയ്യേണ്ടത്12 രാശിക്കാരും ദാനം ചെയ്താല്‍ ഇരട്ടിക്കും; ഐശ്വര്യത്തിന് ദാനം ചെയ്യേണ്ടത്

English summary

Dos And Don'ts In Karkidakam Month In Malayalam

Here in this article we are sharing some dos and don'ts in Karkidakam month. Take a look.
Story first published: Friday, July 15, 2022, 15:59 [IST]
X
Desktop Bottom Promotion