For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കും

|

വൃക്ഷങ്ങളും സസ്യങ്ങളും പോസിറ്റീവ് എനര്‍ജിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. അവ നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ ഒരു പ്രത്യേകതരം വ്യക്തതയും പോസിറ്റീവ് എനര്‍ജിയും വര്‍ദ്ധിപ്പിക്കുന്നു. വീടിനു ചുറ്റുമുള്ള സസ്യങ്ങള്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല, ഗ്രഹങ്ങളുടെ ശുഭകരവും ദോഷകരവുമായ ഫലങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവയുമാണ് മരങ്ങള്‍. അതുകൊണ്ടാണ് പല സസ്യങ്ങളെയും മരങ്ങളെയും നാം ആരാധിക്കുന്നതു തന്നെ. ഇത്തരം സസ്യങ്ങളെ ചുറ്റുമ്പോള്‍ അവയുടെ പോസിറ്റീവ്, നെഗറ്റീവ് ഊര്‍ജ്ജം നമ്മെ ബാധിക്കുന്നു.

Most read: വീട്ടിലെ ഓരോ ദിശയിലും വാസ്തുവുണ്ട്; തെറ്റിയാല്‍ ദോഷം വിട്ടുമാറില്ലMost read: വീട്ടിലെ ഓരോ ദിശയിലും വാസ്തുവുണ്ട്; തെറ്റിയാല്‍ ദോഷം വിട്ടുമാറില്ല

പലരും വീട്ടിനുള്ളിലും പുറത്തും സസ്യങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, വാസ്തു പ്രകാരം ചില മരങ്ങള്‍ അല്ലെങ്കില്‍ സസ്യങ്ങള്‍ നിങ്ങള്‍ക്ക് നല്ലതിനേക്കാളേറെ ദോഷം ചെയ്യും. ഇത്തരം സസ്യങ്ങള്‍ ഏതെന്ന് അറിഞ്ഞുവേണം വീട്ടിനുള്ളില്‍ വളര്‍ത്താന്‍. വാസ്തവത്തില്‍, ചില വൃക്ഷങ്ങള്‍ക്ക്‌ നെഗറ്റീവ് ഇഫക്റ്റുകള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു, അതേസമയം തന്നെ, ഇത്തരം സസ്യങ്ങള്‍ വീടിനുള്ളില്‍ നടുന്നത് ഗ്രഹങ്ങളുടെ ദോഷകരമായ ഫലങ്ങളും താമസക്കാരില്‍ ഉണ്ടാക്കുന്നു. വാസ്തുപ്രകാരം വീടിനുള്ളില്‍ നട്ടുവളര്‍ത്താന്‍ പാടില്ലാത്ത സസ്യങ്ങല്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഈന്തപ്പന

ഈന്തപ്പന

ഈന്തപ്പനയെ അലങ്കാര വൃക്ഷമായി കാണക്കാക്കി നടുന്നത് വളരെ മനോഹരമാണെങ്കിലും വീടിനുള്ളില്‍ നടരുത് എന്ന് വിശ്വസിക്കപ്പെടുന്നു. വീടിനുള്ളില്‍ ഈന്തപ്പന വളര്‍ത്തുന്നത് സാമ്പത്തിക ക്ലേശമുണ്ടാക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ഈന്തപ്പഴം കഴിക്കുന്നത് വളരെ ആരോഗ്യകരമാണെങ്കിലും ഈന്തപ്പന വീട്ടിനുള്ളില്‍ വളര്‍ത്തുന്നത് ശുഭകരമായ ഫലങ്ങള്‍ നല്‍കില്ല. വീട്ടിലെ ആളുകളുടെ സാമ്പത്തിക പുരോഗതിക്ക് ഇത് തടസ്സം നില്‍ക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ഇലന്തപ്പഴം

ഇലന്തപ്പഴം

ഇലന്തപ്പഴം കഴിക്കാന്‍ വളരെ രുചികരമാണ്, പക്ഷേ ഇത് വീടിനുള്ളില്‍ നടുന്നത് അത്ര നല്ലതല്ല. ഇത് വീട്ടില്‍ നടുന്നത് താമസക്കാര്‍ക്ക് ബുദ്ധിമുട്ട് വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇലന്തമരത്തിലെ മുള്ള് കാരണം ഇത് പ്രതികൂല ഫലമുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വീടിനുള്ളില്‍ ഇലന്തപ്പഴത്തിന്റെ തൈ നട്ടുപിടിപ്പിക്കുന്നതിനാല്‍, വീട്ടംഗങ്ങളുടെ കാഴ്ചപ്പാടുകള്‍ നെഗറ്റീവ് ആയിത്തീരുകയും സാമ്പത്തിക നഷ്ടത്തിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. ഇത് വീട്ടില്‍ വളര്‍ത്തുന്നതിലൂടെ ലക്ഷ്മി ദേവി ഒരിക്കലും നിങ്ങളുടെ കൂടെ നില്‍ക്കുകയുമില്ല.

Most read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെMost read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെ

പുളിമരം

പുളിമരം

വീടിനുള്ളില്‍ ഒരിക്കലും ഒരു പുളിമരം നട്ടു വളര്‍ത്തരുത്. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു. അത്തരം വീടുകളില്‍ ദുരാത്മാക്കളുടേയും കണ്ണേറിന്റെയും സാന്നിദ്ധ്യമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തുപ്രകാരം, പുളിമരത്തിന് നെഗറ്റീവ് ഇഫക്റ്റുകള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. വീടിനകത്ത് പുളിമരം നട്ടുവളര്‍ത്തുന്നത് വീട്ടിലെ ആളുകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ആല്‍മരം

ആല്‍മരം

പലപ്പോഴും ക്ഷേത്രങ്ങളുടെ പരിസരത്ത് ആല്‍മരം നട്ടുപിടിപ്പിക്കാറുണ്ട്. പലരും വീട്ടിലും ഇത് വളര്‍ത്താമെന്ന് കരുതി വളര്‍ത്തുന്നു. വീട്ടില്‍ ആല്‍മരം നടുന്നത് പോസിറ്റീവിറ്റി നല്‍കുന്നുവെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍, ഇത് പൂര്‍ണ്ണമായും തെറ്റാണ്. വാസ്തവത്തില്‍, അബദ്ധത്തില്‍ പോലും ഒരു ആല്‍മരം വീട്ടില്‍ നട്ടുപിടിപ്പിക്കരുതെന്ന് പറയുന്നു. നിങ്ങളുടെ സ്വന്തം വീട്ടുപറമ്പില്‍ ഒരു ആല്‍മരം വളരുകയാണെങ്കില്‍, അത് എടുത്ത് ക്ഷേത്രത്തിലോ മറ്റേതെങ്കിലും പുണ്യസ്ഥലത്തോ നടണം. അല്ലെങ്കില്‍ അത് നിങ്ങളുടെ സമ്പത്ത് പൂര്‍ണ്ണമായും നശിപ്പിക്കും.

Most read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലംMost read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലം

English summary

Dont Plant These Trees Inside Your House It Will Make You Poor

Let us tell you which trees should not be planted indoors as per vastu. Take a look.
Story first published: Saturday, May 22, 2021, 17:17 [IST]
X
Desktop Bottom Promotion