For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുഷ്ടശക്തിയുടെ കൂടാരമാണ് വീട്ടിലെ ഈ വസ്തുക്കള്‍; ഉടന്‍ നീക്കിയില്ലെങ്കില്‍ ദോഷം

|

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഓരോ ഇനത്തിനും അതിന്റേതായ നല്ലതും ദോഷകരവുമായ ഫലങ്ങള്‍ ഉണ്ട്. വാസ്തു പറയുന്നതനുസരിച്ച്, വീട്ടിലെ എല്ലാ വസ്തുക്കളും ഒരോതരം ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നു. വാസ്തു പ്രകാരം ഈ ഊര്‍ജ്ജത്തെ പോസിറ്റീവ് എനര്‍ജി, നെഗറ്റീവ് എനര്‍ജി എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഇവിടെ നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജിയെക്കുറിച്ച് വായിച്ച് മനസിലാക്കാം. വീട്ടില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്ന കാര്യങ്ങളും അവ നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും നോക്കാം.

Most read: ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read: ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

ഇന്ത്യന്‍ വാസ്തുശാസ്ത്രത്തില്‍ നിരവധി കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അവ പിന്തുടര്‍ന്ന് ഒരു വ്യക്തിക്ക് സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയും. ഇതനുസരിച്ച്, വീട്ടില്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നിന്ദ്യമായി കണക്കാക്കപ്പെടുന്നു. അത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നത് വീടിന്റെ സമാധാനവും സമൃദ്ധിയും തകര്‍ക്കും. അതിനാല്‍, അത്തരം വസ്തുക്കള്‍ എന്തൊക്കെയെന്ന് അറിയുക. അവ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ നീക്കംചെയ്യുക. വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം.

പഴയ പത്രം

പഴയ പത്രം

ചില ആളുകള്‍ക്ക് പഴയ പത്രങ്ങള്‍ ശേഖരിച്ച് വയ്ക്കുന്ന ഒരു ശീലമുണ്ട്. അവര്‍ അങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ വീട്ടില്‍ പഴയ പത്രങ്ങള്‍ കുന്നുകൂടുകയും ചെയ്യുന്നു. വാസ്തുവില്‍ ഇത് വളരെ തെറ്റായി കണക്കാക്കപ്പെടുന്നു. പഴയ പത്രങ്ങളില്‍ പൊടിയും മണ്ണും ശേഖരിക്കപ്പെടുകയും പ്രാണികള്‍ വളരുകയും ചെയ്യുന്നു. ഇവയെല്ലാം കാരണം, നിങ്ങളുടെ വീട്ടില്‍ ഒരുതരം നെഗറ്റീവ് എനര്‍ജി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് കുടുംബത്തില്‍ ഭിന്നത സൃഷ്ടിക്കുകയും വീടിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍, പഴയ പത്രങ്ങള്‍ വീട്ടില്‍ കുന്നുകൂട്ടി ഇടാതെ, കാലാകാലങ്ങളില്‍ നീക്കംചെയ്യുക.

പഴയ പൂട്ടുകള്‍

പഴയ പൂട്ടുകള്‍

വാസ്തു പറയുന്നതനുസരിച്ച്, വീട്ടില്‍ പഴയ പൂട്ടുകള്‍ സൂക്ഷിക്കുന്നത് വളരെ നിന്ദ്യമാണ്. ഉപയോഗിക്കാത്തതോ കേടായതോ ആയ ലോക്കുകള്‍ ഉടനടി നീക്കം ചെയ്യണമെന്ന് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്നു. ലോക്കുചെയ്ത പൂട്ടുകള്‍ നിങ്ങളുടെ ഭാഗ്യം എന്നെന്നേക്കുമായി തടയുകയും നിങ്ങളുടെ പുരോഗതിയുടെ പാത അടയ്ക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യംMost read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം

നിലച്ച ഘടികാരങ്ങള്‍

നിലച്ച ഘടികാരങ്ങള്‍

കേടായ ഘടികാരങ്ങളോ വാച്ചുകളോ വീട്ടില്‍ സൂക്ഷിക്കരുതെന്ന് വാസ്തു നിര്‍ദേശിക്കുന്നു. ചലിക്കുന്ന ക്ലോക്ക് നിങ്ങളുടെ ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നത്. സമയം എന്നത് നിങ്ങളുടെ ജീവിതത്തിലെ പ്രതിബന്ധങ്ങളെയും തടസ്സങ്ങളെയും കുറിച്ച് പറയുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു കേടാതയതോ നിലച്ചതോ യഥാര്‍ത്ഥ സമയം കാണിക്കാത്തതോ ആയ ക്ലോക്കോ വാച്ചോ ഉണ്ടെങ്കില്‍, അത് ഉടനടി നീക്കംചെയ്യണം. കേടായ ഘടികാരങ്ങള്‍ നല്ല സമയം കാണിക്കാതെ, നിങ്ങളുടെ ജീവിതത്തിലെ സന്തോഷം തടയുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

പഴയ ചെരിപ്പുകള്‍

പഴയ ചെരിപ്പുകള്‍

ജ്യോതിഷവും വാസ്തുവും പ്രകാരം പഴയ ചെരിപ്പ് ധരിക്കുന്നത് വളരെ ദോഷകരമാണ്. പഴയ ഷൂസോ ചെരിപ്പോ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ പോരാട്ടത്തെ കാണിക്കുന്നു. നിങ്ങളുടെ പാദരക്ഷകള്‍ എല്ലായ്‌പ്പോഴും വൃത്തിയായും വെടിപ്പായും വേണം സൂക്ഷിക്കാന്‍. ശനിയാഴ്ച ദിവസം വീട്ടില്‍ നിന്ന് പഴയ ചെരിപ്പുകള്‍ പുറത്തെറിയണം. ഇത് ശനിയുടെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രതിവിധിയാണ്.

Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍

പഴയ വസ്ത്രങ്ങള്‍

പഴയ വസ്ത്രങ്ങള്‍

വാസ്തു ശാസ്ത്രം അനുസരിച്ച്, നിങ്ങള്‍ വസ്ത്രം ധരിക്കുന്ന രീതി നിങ്ങളുടെ വിധിയെ പ്രതിഫലിപ്പിക്കുന്നു. കീറിപ്പോയതോ വളരെ പഴയതോ ആയ വസ്ത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കരുതെന്ന് വാസ്തു നിര്‍ദേശിക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ നിങ്ങളുടെ കരിയറില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പറയപ്പെടുന്നു.

പൊട്ടിയ പ്രതിമകള്‍

പൊട്ടിയ പ്രതിമകള്‍

വാസ്തു പ്രകാരം വീട്ടില്‍ ഒരിക്കലും പൊട്ടിയ പ്രതിമകള്‍ സൂക്ഷിക്കരുത്. ഇത്തരം പ്രതിമകള്‍ വാസ്തു ദോഷങ്ങള്‍ക്ക് കാരണമാകുന്നു. പൊട്ടിയ വിഗ്രഹം സൂക്ഷിക്കുന്നത് വീട്ടിലെ അംഗങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നു. നിങ്ങളുടെ വീട്ടില്‍ ദേവീദേവന്മാരുടെ പൊട്ടിയ വിഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ അവ ഉടനടി നീക്കംചെയ്യുക.

Most read:വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതിMost read:വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതി

തകര്‍ന്ന വസ്തുക്കള്‍

തകര്‍ന്ന വസ്തുക്കള്‍

വാസ്തു പറയുന്നതനുസരിച്ച്, വീട്ടില്‍ തകര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുകയും വീട്ടിലെ അംഗങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ തകര്‍ന്ന വസ്തുക്കളൊന്നും വീട്ടില്‍ സൂക്ഷിക്കരുത്. അടുക്കളയില്‍ പൊട്ടിയ പാത്രങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അവയും നീക്കം ചെയ്യുക.

ഉണങ്ങിയ ചെടികള്‍

ഉണങ്ങിയ ചെടികള്‍

ഉണങ്ങിയതോ മുള്ളുള്ളതോ ആയ സസ്യങ്ങള്‍ ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്. ഉണങ്ങിയ അല്ലെങ്കില്‍ മുള്ളുള്ള ചെടികള്‍ വീട്ടിനുള്ളില്‍ സൂക്ഷിക്കുന്നത് പ്രായമായവരെ ബാധിക്കുന്നുവെന്നും അവരുടെ ആരോഗ്യം മോശമാകുമെന്നും വാസ്തു അഭിപ്രായപ്പെടുന്നു.

Most read:ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്Most read:ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്

English summary

Dont Keep These Old Things in Your House According to Vastu in Malayalam

Do you know that every item kept in the house has its own auspicious and inauspicious effects? Here are such things that you should not keep in your house.
Story first published: Monday, July 19, 2021, 16:40 [IST]
X
Desktop Bottom Promotion