Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ ദിവസം മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് ദോഷം; സ്കന്ദപുരാണം പറയുന്നത്
മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുക എന്നത് വളരെ ഉയര്ന്ന ചിന്താഗതിയാണ്. അതുപോലെ വിശക്കുന്നവര്ക്ക് ഭക്ഷണം നല്കുന്നത് നിങ്ങളുടെ ജീവിതത്തില് ചെയ്യാന് കഴിയുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. മനുഷ്യന്റെ സ്വഭാവത്തിലെ ഒരു പ്രധാനവും നല്ലതുമായ ഭാഗമാണ് പങ്കിടല് എന്നത്. എന്നാല് എല്ലാ ദിവസത്തിനും ഈ ശീലം നല്ലതാണെന്ന് കരുതപ്പെടുന്നില്ല.
സ്കന്ദപുരാണം അനുസരിച്ച്, ചില ദിവസങ്ങളില് മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നതും മറ്റുള്ളവരുടെ വീടുകളില് ഭക്ഷണം കഴിക്കുന്നതും നിങ്ങളുടെ ജീവിതത്തിലെ ദോഷങ്ങള്ക്ക് ആക്കം കൂട്ടും. ഈ ദിവസങ്ങളില് മറ്റുള്ളവരുടെ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ജീവിതകാലം മുഴുവന് ദോഷം വരുത്താനും അടുത്ത ജന്മത്തില് നിങ്ങള് ഒരു മൃഗമായി ജനിക്കാനും ഇടയാക്കും. സ്കന്ദപുരാണം അനുസരിച്ച് അത്തരത്തില് ഏത് ദിവസമാണ് ഇത്തരം പ്രവൃത്തിക്ക് അനുയോജ്യമല്ലാത്ത സമയം എന്ന് ഈ ലേഖനത്തില് വായിച്ചറിയാം.

എന്താണ് സ്കന്ദപുരാണം
പതിനെട്ട് പുരാണങ്ങളില് ഒന്നാണ് സ്കന്ദപുരാണം. ശിവപാര്വ്വതിമാരുടെ പുത്രനായ സ്കന്ദന് ഭൃഗുമഹര്ഷിക്ക് വിവരിച്ചു കൊടുക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനഘടന. മഹേശ്വരഖണ്ഡം, വൈഷ്ണവഖണ്ഡം, ബ്രഹ്മഖണ്ഡം, കാശിഖണ്ഡം, ആവന്ത്യഖണ്ഡം, നാഗരഖണ്ഡം, പ്രഭാസഖണ്ഡം എന്നീ ഏഴു ഖണ്ഡങ്ങളും അനേകം ഉപഖണ്ഡങ്ങളുമുള്ളതാണ് സ്കന്ദപുരാണം. അനേകം കഥകള്ക്കു പുറമെ ഭാരതത്തിലുടനീളമുള്ള പുണ്യക്ഷേത്രങ്ങളെക്കുറിച്ചും തീര്ത്ഥാടന സങ്കേതങ്ങളെക്കുറിച്ചും വിശദമായി ഇതില് പ്രതിപാദിക്കുന്നു.

ഗ്രഹണ ദിനം
സ്കന്ദപുരാണം അനുസരിച്ച്, ഒരു കാരണവശാലും ഗ്രഹണ ദിവസങ്ങളില് ഒരാള് മറ്റുള്ളവരുടെ വീടുകളില് നിന്ന് ഭക്ഷണം കഴിക്കരുത്. വീട്ടില് നിന്ന് പുറത്തുപോകാതെ, ആ ദിവസം നിങ്ങള്ക്ക് കഴിയുന്നത്ര നിങ്ങളുടെ വീട്ടില് പാചകം ചെയ്ത ഭക്ഷണം കഴിക്കാന് ശ്രമിക്കുക. ദൈവത്തെ ആരാധിക്കുക. ഗ്രഹണദിവസം നിങ്ങള് മറ്റൊരു വീട്ടില് നിന്ന് ഭക്ഷണം കഴിക്കുന്നത്, കഴിഞ്ഞ 12 വര്ഷത്തിനിടെ നിങ്ങള് ചെയ്ത എല്ലാ നല്ല കാര്യങ്ങളെയും നശിപ്പിക്കുന്ന പ്രവൃത്തിയാണെന്ന് സ്കന്ദപുരാണം പറയുന്നു.

അമാവാസി
അമാവാസി രാത്രിയില് മറ്റുള്ളവരുടെ വീട്ടില് നിന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങള്ക്ക് ദൈവകോപം കൈവരും. അതേസമയം ഈ ദിവസം സ്വന്തം വീട്ടില് നിന്ന് ഭക്ഷണം കഴിക്കുന്നത് കൂടുതല് അനുഗ്രഹങ്ങളും നല്കും.

പൊങ്കല്
സ്കന്ദപുരാണം പ്രകാരം പൊങ്കല് ദിനത്തില് മറ്റൊരാളുടെ വീട്ടില് നിന്ന് ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കഴിഞ്ഞ ഒരു മാസത്തെ നല്ല പ്രവൃത്തികളുടെ ഫലത്തെ നശിപ്പിക്കും.

സൂര്യാസ്തമയം
സൂര്യാസ്തമയത്തിനുശേഷം മറ്റൊരാളുടെ വീട്ടില് നിന്ന് ഭക്ഷണം കഴിക്കുന്നത് വളരെ തെറ്റായ കാര്യമാണ്. അങ്ങനെ ചെയ്യുന്നത് സൂര്യദേവന്റെ കോപവും ശാപവും നിങ്ങളില് വരുത്തുമെന്ന് സ്കന്ദപുരാണം പറയുന്നു.

മൃഗമായി ജനനം
മറ്റ് ആളുകളുടെ വീടുകളില് ഭക്ഷണം കഴിക്കാന് മാത്രമായി ആഗ്രഹിച്ച് പോകുന്നവര് അടുത്ത ജന്മത്തില് മൃഗങ്ങളായി ജനിക്കുമെന്ന് മനുസ്മൃതിയില് പറയുന്നു. ഒരാള് ഒരിക്കലും ഭക്ഷണത്തോട് അത്യാഗ്രഹം കാണിക്കരുതെന്നും പറയപ്പെടുന്നു.



Click it and Unblock the Notifications
