Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇത്തരം ദാനം ദാരിദ്ര്യമുണ്ടാക്കും,സമാധാനക്കേടും...
ഇത്തരം ദാനം ദാരിദ്ര്യമുണ്ടാക്കും,സമാധാനക്കേടും...
ദാനം നല്‍കുന്നത് നല്ലതാണ്. ദാനധര്‍മങ്ങള്‍ എപ്പോഴും നല്ല കാര്യങ്ങള്‍ തന്നെയാണ്. വാങ്ങുന്നയാളിന് നമ്മില്‍ തോന്നുന്നത്, കൊടുക്കുന്നയാളിന് ലഭിയ്ക്കുന്ന മനോസുഖം എന്നിവയെല്ലാം ഇതിനു പുറകിലുണ്ട്. ദാന ധര്‍മങ്ങള്‍ ഒരാളെ മഹാനാക്കുന്നുവെന്നു പറയാം. പുരാണങ്ങളിലും ദാനധര്‍മ്മങ്ങളുടെ മഹത്വം വിശദീകരിയ്ക്കുന്നുണ്ട്.
എന്നാല്‍ ദാനം കൊടുത്ത് പാപ്പരായിപ്പോകുന്നവരുമുണ്ട്. കാരണം ചിലപ്പോള്‍ കയ്യറിയാതെ ദാനം നല്കുന്നതാകാം, കാരണം. ഇതല്ലാതെ ദാനം നല്‍കുന്നയാളിന് ദോഷം വരുത്തുന്ന ചില പ്രത്യേക ദാന വ്സ്തുക്കളുണ്ട്. ഇവ ദാനം നല്‍കുന്നത് ദോഷമാണ് വരുത്തുക. ഇതെക്കുറിച്ചറിയൂ.

ഇല്ലാത്തയാള്‍ക്കു ഭക്ഷണം
ഇല്ലാത്തയാള്‍ക്കു ഭക്ഷണം നല്‍കുന്നത് പുണ്യപ്രവൃത്തിയാണ്. അന്നദാനം മഹാദാനം എന്നു തന്നെ വേണം, പറയുവാന്‍. ചിലപ്പോള്‍ ബാ്ക്കിയുള്ള ഭക്ഷണം കളയാതിരിയ്ക്കുവാന് വേണ്ടിയാകും, ദാനം നല്‍കുക. വിശക്കുന്നവന്റെ വിശപ്പടക്കുവാന്‍ സഹായിക്കുന്നത് നല്ലതു തന്നെയാണ്. എന്നാല്‍ കേടായ ഭക്ഷണം ദാനം ചെയ്യരുത്. ഇത് നല്‍കുന്നയാളിന് ദോഷമാണ്.

പൊട്ടുന്ന വസ്തുക്കള്‍
പൊട്ടുന്ന വസ്തുക്കള്‍ ദാനം നല്‍കുന്നതും നല്ലതല്ല. ഗ്ലാസ് കൊണ്ടുള്ളവ, കണ്ണാടി പോലുള്ളവ ദാനം നല്‍കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ദാനം ജോലിയ്ക്കു പ്രശ്നമുണ്ടാക്കുമെന്നാണ് പറയുക.

പ്ലാസ്റ്റിക് വസ്തുക്കള്‍
പ്ലാസ്റ്റിക് വസ്തുക്കള്‍ ദാനം ചെയ്യുന്നതും നല്ലതല്ലെന്നു പറയാം. ഇത് മനസിന് സുഖക്കുറവുണ്ടാക്കും. ഇതു പോലെ ചൂല്, നിലം വൃത്തിയാക്കുന്നവ എന്നിവ ദാനം ചെയ്യരുത്. സമ്പത്തു വീട്ടില്‍ നിന്നും നഷ്ടപ്പെടുവാന്‍ കാരണമാകുന്ന ഒന്നാണ് ഇത്തരം ദാനങ്ങള്‍. ഇതൊഴിവാക്കുക.

ചെരിപ്പ്
ഇതു പോലെ കേടായ ചെരുപ്പു ദാനം ചെയ്യരുത്. ഇത് ആപത്തു കൊണ്ടു വരും. നല്ല ചെരിപ്പു ദാനമായി നല്‍കാം. ദോഷം പറയുന്നില്ല. എന്നാല്‍ കേടായ ചെരിപ്പ് ഇപ്രകാരം ചെയ്യുന്നതു ദോഷഫലമായി പറയുന്നു.

നമ്മുടെ പേഴ്സ്
നമ്മുടെ പേഴ്സ്, ഇതു പഴയതെങ്കിലും പുതിയതെങ്കിലും ദാനം നല്‍കരുത്. ഇതു നമ്മുടെ കയ്യിലെ പണം നഷ്ടപ്പെടുവാന്‍ വഴിയൊരുക്കുന്ന ഒന്നാണ്. കേടായ പേഴ്സെങ്കില് കളയുക. നാം ഉപയോഗിയ്ക്കുന്ന പേഴ്സ് മറ്റൊരാള്‍ക്കു കൈ മാറുന്നത് ദോഷഫലമാണ് നല്‍കുക.



Click it and Unblock the Notifications
