Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജീവിതത്തില്‍ പരാജയം എന്തെന്നറിയില്ല, ഉയര്‍ച്ച മാത്രം ഫലം; ഈ 7 കാര്യങ്ങള്‍ ദിനവും ചെയ്യൂ
ഹിന്ദുവിശ്വാസം പ്രകാരം 18 പുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. നല്ലതും സന്തോഷകരവും സന്തുഷ്ടവുമായ ജീവിതം എങ്ങനെ നയിക്കാമെന്ന് ഗരുഡപുരാണം വിവരിക്കുന്നു. ഗരുഡപുരാണത്തില്‍, മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള കാര്യങ്ങളുംം മരണാനന്തര ജീവിതത്തെപ്പറ്റിയുമെല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രത്യേക കാര്യങ്ങളും ഗരുഡ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ദിവസം എങ്ങനെ തുടങ്ങണം എന്ന് ഇതില്‍ പറയുന്നുണ്ട്. ഗരുഡപുരാണം അനുസരിച്ച് അത്തരം കാര്യങ്ങളാണ് ഇന്ന് നിങ്ങളോട് പറയാന്‍ പോകുന്നത്. നിങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും സന്തോഷത്തിന് കാരണമാകുന്ന 7 കാര്യങ്ങളുണ്ട്. ദിവസവും ഇക്കാര്യങ്ങള്‍ ശീലിക്കുന്ന വ്യക്തിക്ക് ഒരിക്കലും ജീവിതത്തില്‍ പരാജയമുണ്ടാകില്ല, ഉയര്‍ച്ച മാത്രമേ ഉണ്ടാകൂ. ഗരുഡ പുരാണത്തില്‍ പറയുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

സ്നാനം
ഗരുഡപുരാണം അനുസരിച്ച്, ഓരോ വ്യക്തിയും ദിവസം ആരംഭിക്കേണ്ടത് കുളിച്ചുകൊണ്ടാണ്. ദിവസവും കുളിച്ച് ശുദ്ധനാകുന്ന വ്യക്തി, ദിവസം മുഴുവന്‍ ഉത്സാഹത്തോടെ കടന്നുപോകുന്നു. അത്തരക്കാര്‍ എപ്പോഴും ഊര്ജ്ജസ്വലനായിരിക്കുമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്.

ദൈവാരാധന
ഗരുഡപുരാണം അനുസരിച്ച്, ഓരോ വ്യക്തിയും രാവിലെ കുളിച്ചതിന് ശേഷം തന്റെ ആരാധനാമൂര്‍ത്തിയെ ആരാധിക്കണം. ഇതുകൂടാതെ, കുലദേവതയെ ആരാധിക്കുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു.

ജപം
എല്ലാവരും രാവിലെ ഒരു മന്ത്രമെങ്കിലും ജപിച്ചതിന് ശേഷം മാത്രമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാവൂ എന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. മന്ത്രം ഏതെങ്കിലും ആകാം. ഗായത്രി മന്ത്രം വളരെ ഉചിതവും ലളിതവുമായി കണക്കാക്കപ്പെടുന്നു. പൂര്‍ണ്ണ ഭക്തിയോടെയും വിശ്വാസത്തോടെയും ചൊല്ലുന്ന മന്ത്രം ഒരിക്കലും പാഴാകില്ലെന്ന് പറയപ്പെടുന്നു.

വിളക്ക്
ഓരോ വ്യക്തിയും നിത്യജീവിതത്തില്‍ വിളക്ക് കൊളുത്താന്‍ ഇടം നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, തിരക്കേറിയ ജീവിതത്തില്‍ ദിവസവും വിളക്ക് കൊളുത്തി ആരാധന നടത്താന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, തുളസിയുടെ ചുവട്ടില്‍ നിങ്ങള്‍ക്ക് ഒരു വിളക്ക് കത്തിക്കാം. ഈ പ്രവൃത്തിയോടെ ദിവസം ആരംഭിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നുവെന്ന് ഗരുഡപുരാണം പറയുന്നു.

ദാനം
ഗരുഡപുരാണം അനുസരിച്ച് ഒരു വ്യക്തി ദാനം ചെയ്യുന്നത് വളരെ ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു. ഓരോ വ്യക്തിയും അവനവന്റെ കഴിവിനനുസരിച്ച് ദാനം ചെയ്യണം. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ പണത്തിനും ധാന്യത്തിനും ഒരു കുറവും വരില്ലെന്നാണ് വിശ്വാസം. ഇതോടൊപ്പം കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

നല്ലതും ചീത്തയും തിരിച്ചറിയുക
നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. അത്തരമൊരു സാഹചര്യത്തില്‍, മോശമായ കൂട്ടുകെട്ടില്‍ കുടുങ്ങി ഒരിക്കലും നിങ്ങളുടെ ജീവിതം നശിക്കില്ല. തെറ്റായ ആളുകളുടെ കൂടെ സഹവസിക്കുന്നത് എല്ലായ്പ്പോഴും മോശം ഫലങ്ങള്‍ നല്കുന്നു. നല്ല ജീവിതത്തിനായി ഒരാള്‍ എപ്പോഴും മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം.

അത്യാഗ്രഹം പാടില്ല
അത്യാഗ്രഹം എന്നത് എല്ലായ്പ്പോഴും മോശമായ ഒരു കാര്യമായി കണക്കാക്കപ്പെടുന്നു. ഇത് ഒരു വ്യക്തിക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. അത്യാഗ്രഹം എന്ന വികാരം ഒഴിവാക്കി, നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് നിങ്ങള്‍ വ്യക്തമായ മനസ്സോടെ കഠിനാധ്വാനം ചെയ്യണം.



Click it and Unblock the Notifications
