For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉടമ മരിച്ചതറിയാതെ 3 മാസമായി ആശുപത്രിയില്‍ കാവല്‍

|

കോവിഡ് മഹാമാരിക്ക് തുടക്കം കുറിച്ച ചൈനയില്‍ നിന്ന് ഇന്ന് വളരെ ഖേദകരമായ ഒരു കാഴ്ചയാണ് നാം കാണുന്നത്. മഹാമാരിക്ക് തുടക്കം കുറിച്ച ചൈനയില്‍ ഉടമ മരിച്ചതറിയാതെ അദ്ദേഹത്തെ കാത്തു നില്‍ക്കുന്ന ഒരു നായ്ക്കുട്ടിയുടെ ചിത്രമാണ് ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന രോഗം ബാധിച്ച് ഈ നായ്ക്കുട്ടിയുടെ ഉടമ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. വുഹാന്‍ നഗരത്തിലുള്ള ആശുപത്രിയില്‍ തന്നെയാണ് ഇദ്ദേഹം അഡ്മിറ്റായത്.

Dog Waited for Three Months Outside Wuhan Hospital Where its Owner Died

ഫെബ്രുവരി ആദ്യവാരത്തിലാണ് സിയാവോ ബാവോയുടെ ഉടമയായ വ്യക്തി ആശുപത്രിയില്‍ അഡ്മിറ്റായത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അഡ്മിറ്റായ ഇദ്ദേഹം പിന്നീട് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. അന്ന് തന്റെ ഉടമസ്ഥനോടൊപ്പം ആശുപത്രിയില്‍ എത്തിയ ഈ നായ അന്ന് മുതല്‍ ആശുപത്രി വാതില്‍ക്കല്‍ തന്റെ യജമാനനേയും കാത്ത് ഇരിക്കുകയാണ്. മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ഈ ഇരിപ്പ് ഇന്നും തുടരുകയാണ് അവിടെ. അശുപത്രിയില്‍ ഇപ്പോഴും തന്റെ ഉടമസ്ഥനെ കാത്തിരിക്കുന്ന ഈ നായ്ക്കുട്ടിയുടെ കാഴ്ച കണ്ടാല്‍ ആരുടേയും ഹൃദയമലിഞ്ഞ് പോവും.

Dog Waited for Three Months Outside Wuhan Hospital Where its Owner Died

മറുകുകള്‍ ഇവിടെയൊക്കെയാണോ ഫലം ഇങ്ങനെയാണ്മറുകുകള്‍ ഇവിടെയൊക്കെയാണോ ഫലം ഇങ്ങനെയാണ്

ആശുപത്രിയില്‍ എത്തി അഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും ഇദ്ദേഹത്തിന്റെ രോഗം അതിതീവ്രമായ അവസ്ഥയിലേക്ക് എത്തിയിരരുന്നു. ഹോസ്പിറ്റല്‍ ജീവനക്കാരാണ് ആദ്യം ഇവന് ഭക്ഷണവും വെള്ളവും എല്ലാം നല്‍കിയിരുന്നത്. എന്നാല്‍ തന്റെ യജമാനന്‍ മരിച്ചതറിയാതെ സിയാവോ അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ ശേഷം അടുത്തുള്ള കടയുടയമയാണ് ഇവന് ഭക്ഷണവും എല്ലാം നല്‍കി നോക്കിയിരുന്നത്. ആശുപത്രിയുടെ സമീപത്തത് നിന്ന് മാറാതെ വാതില്‍ക്കല്‍ നിന്നതിനാല്‍ നായയെ മാറ്റുന്നതിന് പലരും ശ്രമിച്ചു. എന്നാല്‍ അവിടെ നിന്നും മാറുന്നതിന് സിയാവോ തയ്യാറായിരുന്നില്ല.

Dog Waited for Three Months Outside Wuhan Hospital Where its Owner Died

എവിടെയൊക്കെ കൊണ്ട് പോയാലും സിയാവോ വീണ്ടും ആശുപത്രിയിലേക്ക് തന്നെ ഉടമയെ തിരഞ്ഞ് വരുന്നു എന്നുള്ളതായിരുന്നു അതിലെ ഏറ്റവും വലിയ സങ്കടവും. ഒടുവില്‍ ആശുപത്രിയിലെത്തുന്ന ആളുകളുടെ പരാതിക്ക് ശേഷമാണ് സിയാവോയെ വുഹാനിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ബാവോ ഇപ്പോഴും തന്റെ യജമാനന് വേണ്ടി കാത്തിരിക്കുകയാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ക്ക് വേണ്ടി പരസ്പരം ശത്രുത വെച്ച് പുലര്‍ത്തുന്നവര്‍ കാണേണ്ട ചിലതുണ്ട്. സ്‌നേഹിച്ചാല്‍ അത് തിരിച്ച് കൊടുക്കുന്നതിന് ഈ വളര്‍ത്തു മൃഗങ്ങളെ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ.

Dog Waited for Three Months Outside Wuhan Hospital Where its Owner Died

English summary

Dog Waited for Three Months Outside Wuhan Hospital Where its Owner Died

Here is a viral story of a dog waited for 3 months outside Wuhan Hospital where its owner died. Take a look.
Story first published: Thursday, May 28, 2020, 16:51 [IST]
X
Desktop Bottom Promotion