Latest Updates
-
ആയുധപൂജയും വിജയദശമിയും: പൂജകൾക്ക് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അബദ്ധമാകും! -
നവരാത്രി ആഘോഷങ്ങൾക്കിടയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാം; കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
തുലാം രാശിയിൽ ബുധാദിത്യ യോഗം: ഈ തീയതികളിൽ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
റാം കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സിമ്പിൾ പ്ലാൻ! -
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തോ? സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ ഇന്ന് -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ഒക്ടോബർ 15-ലെ രാജയോഗം: ഉത്സവകാലത്ത് സാമ്പത്തിക നേട്ടത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗർബ നൃത്തത്തിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കുടുങ്ങിക്കിടന്ന പണം തിരികെ ലഭിക്കും!
മൂന്ന് വയസ്സുകാരന്റെ ശരീരത്തിൽ നിന്ന് 11 സൂചികൾ
വെറും മൂന്ന് വയസ്സുകാരനായ കുഞ്ഞിന്റെ ശരീരത്തില് കണ്ടെത്തിയത് 11സൂചികള്. തെലങ്കാനയിലെ വാവപർത്ഥിയിൽ ആണ് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത്. അശോക്- അന്നപൂർണ എന്നീ ദമ്പതികളുടെ കുഞ്ഞിലാണ് ഡോക്ടർമാർ പതിനൊന്ന് സൂചികൾ കണ്ടെത്തിയത്.
എന്നാൽ ഇത് കുഞ്ഞിന്റെ മാതാപിതാക്കൾക്ക് മനസ്സിലായില്ല എന്നുള്ളതാണ് സത്യം. കുഞ്ഞ് കുറച്ച് ദിവസങ്ങളായി പ്രകടിപ്പിച്ചിരുന്ന ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഒരു ഡോക്ടറെ കാണുന്നതിന് വേണ്ടി ഇവർ തയ്യാറായത്. ഇതിനെ തുടർന്ന് ഡോക്ടര് നടത്തിയ പരിശോധനയിൽ ആണ് കുഞ്ഞിന്റെ ശരീരത്തിലെ സൂചികൾ കണ്ടെത്തിയത്.

ഇടുപ്പിന്റെ ഭാഗത്തും വൃക്കയുടെ സമീപമാണ് ഈ സുചികൾ മുഴുവനും കണ്ടെത്തിയത്. കുഞ്ഞിന്റെ മലദ്വാരം വഴി പുറത്ത് വന്ന നിലയിലാണ് പല സൂചികളും കണ്ടെത്തിയത്. പരിശോദന ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ ഉടനേ തന്നെ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. എന്നാൽ പെട്ടെന്ന് ഇത് ചെയ്യുന്നതിന് സാധിക്കില്ല എന്നുള്ളത് തന്നെയാണ് ഡോക്ടറെ വലച്ചതും. അതിന് വളരെയധികം സമയം വേണമെന്ന് തന്നെയാണ് ഡോക്ടർ ആവശ്യപ്പെട്ടത്.
കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് പേർക്കെതിരെ ഉടനേ തന്നെ കേസെടുത്തു. ഇവർ പലപ്പോഴും കുഞ്ഞിനെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോവാറുണ്ടായിരുന്നു എന്നുള്ളതാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. ജ്യുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നോ എന്തിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നോ ഇവർ ഇത് വരെ പറഞ്ഞിട്ടില്ല.



Click it and Unblock the Notifications
