Latest Updates
-
നവരാത്രി നാലാം ദിനം: കൂഷ്മാണ്ഡ ദേവിയുടെ അനുഗ്രഹം തേടാം; പൂജാ രീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് നാലാം ടി20: ഹൈദരാബാദിൽ പരമ്പര ഉറപ്പിക്കുമോ? അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ -
2026 ഒക്ടോബർ 14 രവി യോഗം: ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇവയാണ് -
ഗർബ ഡാൻസിനിടെ വിയർപ്പും അസ്വസ്ഥതയും അലട്ടുന്നുണ്ടോ? മുംബൈയിലെ ചൂടിൽ ചർമ്മം സംരക്ഷിക്കാൻ ഈ വഴികൾ -
നവരാത്രിയിൽ വീടുകളിൽ ചെടികൾ വെക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഐശ്വര്യത്തിന് ഈ ദിശകൾ മതി -
നവരാത്രി പൂജ: വീടിന്റെ പ്രധാനവാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം തേടിയെത്തും; വാസ്തു പറയുന്നത് ഇതാണ് -
നവരാത്രി നാലാം ദിനം: റോയൽ ബ്ലൂ വസ്ത്രധാരണത്തിൽ തിളങ്ങാൻ ഇതാ കിടിലൻ സ്റ്റൈലിഷ് ടിപ്പുകൾ! -
സർവാർഥ സിദ്ധി, അമൃത സിദ്ധി യോഗം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? നവരാത്രി ആഘോഷങ്ങൾക്കിടയിലും തിളങ്ങുന്ന ചർമ്മത്തിനായി ഈ പൊടിക്കൈകൾ പരീക്ഷിക്കൂ -
തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത; യാത്രക്കാർ ശ്രദ്ധിക്കുക, അറിയേണ്ടതെല്ലാം ഇതാ
ഹോസ്പിറ്റലില് വിവാഹിതരായി ഡോക്ടറും നഴ്സും
കോവിഡ് 19 പശ്ചാത്തലത്തില് ആശുപത്രിയില് വെച്ച് വിവാഹിതരായിരിക്കുകയാണ് ഡോക്ടറും നഴ്സും. ശ്രീലങ്കന് സ്വദേശിയായ അണ്ണാളന് നവരത്നവും അയര്ലന്റ് സ്വദേശിയുമാണ് ലണ്ടനിലെ ഹോസ്പിറ്റലില് വിവാഹിതരായത്. ഡിജിറ്റല് പ്ലാറ്റ്ഫോമിലൂടെയാണ് ഇവര് ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും വേണ്ടി വിവാഹ ചടങ്ങുകള് സംപ്രേഷണം ചെയ്തത്. വിവാഹം നിശ്ചയിച്ചിരുന്നത് ഓഗസ്റ്റിലായിരുന്നു. എന്നാല് കോവിഡ് ശക്തി പ്രാപിച്ചതോടെയാണ് വിവാഹം ഇരുവരും നേരത്തെയാക്കിയത്. ആഗസ്റ്റിലാണെങ്കില് പോലും അടുത്ത ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും പങ്കെടുക്കാന് സാധിക്കാത്ത അവസ്ഥ വന്നതോടെയാണ് വിവാഹം നേരത്തെയാക്കിയത് എന്നാണ് ഇരുവരും പറയുന്നത്.

സ്ഥിതി ഗതികള് ഇനിയും സാധാരണ അവസ്ഥയിലേക്ക് വരുന്നതിന് കാലതാമസം എടുക്കുമെന്നും ബന്ധുക്കളുടെ സാന്നിധ്യത്തില് അതുകൊണ്ട് തന്നെ വിവാഹം നടക്കാത്ത അവസ്ഥയുണ്ടാവുമെന്നും കണ്ടുകൊണ്ടാണ് ഇവര് വിവാഹം നേരത്തെയാക്കിയത്. ഏപ്രില് 24നായിരുന്നു വിവാഹം കഴിച്ചത്. എന്നാല് പിന്നീട് ആശുപത്രി അധികൃതര് കഴിഞ്ഞ ദിവസം ചിത്രങ്ങള് പങ്കുവെച്ചപ്പോഴാണ് ലോകം മുഴുവന് ഇക്കാര്യം അറിഞ്ഞത്. വിവാഹം കഴിഞ്ഞതില് വളരെയധികം സന്തോഷം ഉണ്ടെന്നും എല്ലാവരും ആരോഗ്യത്തോടെയിരിക്കുമ്പോള് വിവാഹം കഴിക്കണം എന്നായിരുന്നു തങ്ങളുടെ ആഗ്രഹം എന്നും ഇവര് പറഞ്ഞു. എന്നാല് പ്രിയപ്പെട്ടവര്ക്ക് സ്ക്രീനിലൂടെയെങ്കിലും വിവാഹം കാണുന്നതിനുള്ള അവസരം ഉണ്ടായതില് സന്തോഷമുണ്ടെന്നും ഇവര് പറഞ്ഞു.

വിവാഹത്തീയ്യതി നേരത്തെ നിശ്ചയിച്ചത് ആഗസ്റ്റില് ആയിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് വിവാഹം നടത്തേണ്ടി വന്ന സാഹചര്യത്തില് നിശ്ചയിച്ചിരുന്ന വിവാഹ വേദി മാറ്റേണ്ട അവസ്ഥയുണ്ടായി. ഇതിനെത്തുടര്ന്ന് പുതിയ വേദി കണ്ടെത്തുക എന്നുള്ളത് വളരെയധികം ശ്രമകരമായ ഒന്നായി മാറിയിരുന്നു. എന്നാല് ആശുപത്രിയിലെ ചാപ്പല് വിവാഹവേദിയായി ലഭിച്ചതോടെ ഇവര്ക്ക് ആശ്വാസമായി. എന്നാല് വളരെയധികം നിയന്ത്രണങ്ങള് പാലിച്ച് കൊണ്ടായിരുന്നു വിവാഹം.

ചുരുങ്ങിയ സഹപ്രവര്ത്തകരും പരിമിതമായ സ്ഥലവും ഉപയോഗിച്ച് എല്ലാ വിധത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടായിരുന്നു വിവാഹം. വളരെയധികം ആശങ്കയോടെയാണ് ഇത്തരം ഒരു വിവാഹത്തെ സമീപിച്ചത് എന്ന് അണ്ണാളന് നവരത്ന പറയുന്നു. എന്നാല് വര്ഷങ്ങളായി ജോലി ചെയ്യുന്ന ആശുപത്രിയില് വെച്ച് തന്നെ വിവാഹം കഴിക്കാന് ഭാഗ്യം ലഭിച്ചതിനെക്കുറിച്ചും ഇദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആശുപത്രി വളരെയധികം പ്രിയപ്പെട്ടതായി എന്നും അദ്ദേഹം പറയുന്നു.



Click it and Unblock the Notifications
