Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഉള്ളം കൈയ്യിലെ അക്ഷരങ്ങള്‍ ഒളിപ്പിക്കും രഹസ്യം ഇതെല്ലാമാണ്
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു നാട്ടിലാണ് നാമെല്ലാവരും ജീവിക്കുന്നത്. ഇതൊരു ശാസ്ത്രശാഖയാണ്. എന്നാല്‍ നിങ്ങള്‍ കൈപ്പത്തിയില്‍ ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാവും നിങ്ങളുടെ കൈപ്പത്തിയില്‍ ചില അക്ഷരങ്ങള്‍ കാണുന്നുണ്ട് എന്നുള്ളത്. എന്നാല്‍ അക്ഷരങ്ങളില്‍ ഒളിച്ചിരിക്കുന്ന ചിലതുണ്ട്. ഇത് എന്താണെന്ന്ന മനസ്സിലാക്കുന്നത് നല്ലതാണ്.
അക്ഷരത്തിന്റെ മികച്ച രൂപരേഖ, അതിന്റെ പിന്നിലെ വ്യാഖ്യാനത്തെ കൂടുതല്‍ ശക്തമാക്കുന്നു. നിങ്ങളുടെ കൈയ്യിലുണ്ടാവുന്ന ഓരോ അക്ഷരവും എന്താണ് നിങ്ങളോട് പറയുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

എ
നിങ്ങളുടെ കൈയ്യില്‍ എ എന്ന അക്ഷരം ഉണ്ടെങ്കില്‍ അവര്‍ ജീവിതത്തില്‍ വളരെയധികം നാടകീയമായ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ അക്ഷരമുള്ളവര്‍ പലപ്പോഴും മാറ്റങ്ങളെ പ്രകോപിപ്പിക്കും. ഈ അക്ഷരങ്ങള്‍ കൈയ്യില്‍ ഉള്ളവര്‍ ബന്ധങ്ങളെ കൂടുതല്‍ അടുപ്പിക്കും.ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. എങ്കിലും അതിനെയെല്ലാം ധൈര്യത്തോടെ പ്രതിരോധിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

എഫ്
കൈയ്യിലെ ഈ അക്ഷരത്തിന്റെ ഉടമ ശാന്തമായ ജീവിതമാണ് ഇഷ്ടപ്പെടുന്നത്. ഓരോ കാര്യവും വളരെയധികം ശ്രദ്ധയോടെയാണ് മുന്നോട്ട് പോവുന്നത്.സമാധാനം ആഗ്രഹിക്കുന്ന ഈ വിഭാഗത്തില്‍ പെട്ടവര്‍ കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഏറ്റെടുക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും മാറി വരുന്ന ജീവിത സാഹചര്യത്തിന് അനുസരിച്ച് ഇവര്‍ അഡ്ജസ്റ്റ് ചെയ്യേണ്ടതായി വരുന്നുണ്ട്.

ഡി
ധാര്‍ഷ്ട്യവും വര്‍ഗ്ഗീയവുമായ വ്യക്തിയുടെ അടയാളമാണ് ഡി. ജീവിതത്തില്‍ എന്തെങ്കിലും നേടാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. പ്രണയകാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. ഈ വ്യക്തി ജീവിതത്തോടുള്ള തന്റെ മനോഭാവം പുനര്‍വിചിന്തനം ചെയ്യണം.അല്ലാത്ത പക്ഷം ഇത് നല്ല ബന്ധങ്ങളില്‍ വീഴ്ചകളും വിള്ളലുകളും വരുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല. ഒരു കാരണവശാലും ജീവിതത്തിലെ പ്രതിസന്ധികളെ ഇവര്‍ തള്ളിക്കളയുന്നില്ല.

ജി
ജി എന്ന അക്ഷരം കൈയ്യില്‍ ഉണ്ടെങ്കില്‍ ഇവര്‍ പലപ്പോഴും പ്രണയ തകര്‍ച്ചയിലേക്ക് എത്തുന്നു. പ്രണയിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഇവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എങ്കിലും നിങ്ങളുടെ ജീവിതത്തില്‍ പ്രണയത്തിലാക്കുന്നതിന് മികച്ച രേഖ തന്നെയായിരിക്കും ഇത്.പ്രണയവും വിവാഹവും എല്ലാം ഇവരെ ബാധിക്കുന്നുണ്ട്. ജീവിതത്തിലെ പോസിറ്റീവ് വശങ്ങളെ അതിന്റേതായ പ്രാധാന്യത്തില്‍ എടുക്കുന്നതിന് ഇവര്‍ ശ്രദ്ധിക്കുന്നു.

എം
ഈ അക്ഷരത്തിന്റെ ഉടമയ്ക്ക് ലക്ഷ്യം നേടാന്‍ ഒന്നിലധികം അവസരങ്ങള്‍ ഉണ്ടായിരിക്കും. പ്രധാന കാര്യം അത് നഷ്ടപ്പെടുത്തരുത് എന്നതാണ്. നിങ്ങളുടെ കൈപ്പത്തിയില്‍ 'M' എന്ന രണ്ട് അക്ഷരങ്ങളുണ്ടെങ്കില്‍, ഒരു വ്യക്തിക്ക് അസാധാരണമായ വിധി ഉണ്ടെന്ന് ഇതിനര്‍ത്ഥം.വിധിയുടെ കാര്യത്തില്‍ പലപ്പോഴും അത് മാറ്റി മറിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഓരോ അവസ്ഥയിലും മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് ഊര്‍ജ്ജവും ശക്തിയും ലഭിക്കുന്നുണ്ട്.

എന്‍
ഈ അക്ഷരം നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ ഇവര്‍ ഒരു വ്യക്തിയെ ഒറ്റിക്കൊടുക്കുന്നു. അത്തരമൊരു വ്യക്തിക്ക് സ്വന്തം ബിസിനസില്‍ വിജയം നേടാനുള്ള എല്ലാ അവസരങ്ങളും ഉണ്ട്.ചതി പ്രയോഗിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. ഓരോ അവസ്ഥയിലുംനിങ്ങള് അതനുസരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രമിക്കും. എങ്കിലും ജീവിത മൂല്യങ്ങളും ഇവര്‍ മനസ്സിലാക്കുന്നുണ്ട്.

ആര്
ആര് എന്ന അക്ഷരം ഉള്ള ഒരാള്‍ ഏത് റിസ്ക് എടുക്കാനും സാഹസികതയില്‍ പങ്കെടുക്കാനുമുള്ള ആഗ്രഹവുമായി നടക്കുന്ന വ്യക്തിയായിരിക്കണം. ജീവിതം തന്നെ വളരെയധികം സാഹസികമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് ശ്രമിക്കുന്നുണ്ട്. എങ്കിലും ജീവിതത്തില്‍ അങ്ങേയറ്റം ഇവര്‍ ചിന്തിച്ച് മാത്രമേ പെരുമാറുകയുള്ളൂ.

യു
ഇത് ഭാഗ്യത്തിന്റെ യഥാര്‍ത്ഥ അടയാളമാണ്, പക്ഷേ ഈ അക്ഷരം പെരുവിരലിന്റെ വളവില്‍ സ്ഥിതിചെയ്യുന്നുവെങ്കില്‍ സുഖപ്രദമായ ജീവിതത്തെയാണ് കാണിക്കുന്നത്.സാമ്പത്തിക നേട്ടങ്ങള്‍ ഇവരിലുണ്ടാവുന്നുണ്ട്. ഇതെല്ലാം ശ്രദ്ധയോടെയെങ്കില് നിലനില്‍ക്കുന്നവയും ആയിരിക്കും. എല്ലാ പ്രാവശ്യവും ജീവിതത്തില്‍ പരാജയം സംഭവിക്കുമെങ്കിലും അതില്‍ നിന്നെല്ലാം ഇവര്‍ മുന്നോട്ട് പോവുന്നുണ്ട്.



Click it and Unblock the Notifications
