Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
2023-വര്‍ഷാരംഭത്തില്‍ ധനലാഭവും സമ്പദ്‌സമൃദ്ധിയും നല്‍കി ദാരിദ്ര്യമകറ്റും വാസ്തു ടിപ്‌സ്
വാസ്തു ശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പുതുവര്‍ഷത്തോട് അനുബന്ധിച്ച് നിങ്ങള്‍ക്ക് വാസ്തുശാസ്ത്രപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരിക്കും. അതിനനുസരിച്ച് ജീവിതത്തില്‍ മാറ്റങ്ങളും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നാം ഓരോരുത്തരും ശ്രമിക്കുന്നത്. വരുന്ന വര്‍ഷം ശുഭകരവും ഐശ്വര്യദായകവുമായി മാറുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍. വാസ്തുപ്രകാരം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഐശ്വര്യം കൊണ്ട് വരുന്നതിനും സഹായിക്കുന്ന ചില വാസ്തു ടിപ്‌സ്.

പുതുവര്‍ഷത്തില്‍ ഈ വാസ്തു പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെ, വര്‍ഷം മുഴുവനും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിലനില്‍ക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വര്‍ഷാരംഭത്തിന് മുന്‍പ് ചില വാസ്തുപരിഹാരങ്ങള്‍ നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു. എന്തൊക്കെയാണ് വാസ്തുശാസ്ത്രസംബന്ധമായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

വര്‍ഷാരംഭത്തിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍
വര്‍ഷാരംഭത്തിന് മുന്‍പ് ചില കാര്യങ്ങള്‍ ശുഭാരംഭത്തിന് വേണ്ടി നമുക്ക് ചെയ്യാവുന്നതാണ്. അതില്‍ വാസ്തു ശാസ്ത്രത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഏത് ദിനം തുടങ്ങുന്നതിന് മുന്‍പും നിങ്ങള്‍ ഗണപതി ഭഗവാനെ ആരാധിക്കുന്നത് നല്ലതാണ്. ഗണപതി ഭഗവാനെ ആരാധിക്കുന്നത് ഏത് കാര്യത്തിനും മികച്ച ഫലങ്ങള്‍ നല്‍കുന്നു. ഇത് കൂടാതെ പുതുവര്‍ഷ ദിനത്തില്‍ ഗണപതിഭഗവാന്റെ വിഗ്രഹം വീടിന്റെ പ്രധാന വാതിലിന് മുന്നില്‍ വെക്കുന്നതിനും ശ്രദ്ധിക്കണം. ഇതിലൂടെ വര്‍ഷം മുഴുവനും ഭാഗ്യം, ഐശ്വര്യം, പുരോഗതി, ബഹുമാനം, സമ്പത്ത് എന്നിവ ഉണ്ടാകും എന്നാണ് വിശ്വാസം.

ബിസിനസിലെ നേട്ടത്തിന്
ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങള്‍ പലരും പലപ്പോഴും അനുഭവിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ബിസിനസില്‍ നേട്ടവും ലാഭവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ പുതുവര്‍ഷത്തില്‍ ശ്രദ്ധിക്കാം. നിങ്ങളുടെ സ്ഥാപനത്തില്‍ ലക്ഷ്മി ദേവിയുടെ ചിത്രം പതിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ബിസിനസില്‍ ഐശ്വര്യവും നേട്ടവും സമ്പത്തും നല്‍കുന്നു. വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നതും നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ബിസിനസില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവുന്നു.

ലക്കി ബാംബൂ
ഫെങ് ഷൂയിയിലും വാസ്തു ശാസ്ത്രത്തിലും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആരോഗ്യത്തിന്റെയും പ്രതീകമായാണ് ലക്കി ബാംബൂ കണക്കാക്കുന്നത്. ഇത് നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് ഊര്‍ജം ആഗിരണം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരം ചെടിയുള്ള വീടുകളില്‍ വാസ്തുദോഷം ഉണ്ടാവില്ല എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ ഐശ്വര്യപൂര്‍ണമാക്കുന്നു. ഇത് കൂടാതതെ നിങ്ങളുടെ ഡ്രോയിംഗ് റൂമിലും അടുക്കളയിലും ലക്കി ബാംബൂ സൂക്ഷിക്കാവുന്നതാണ്. ഈ പ്രതിവിധി ഉപയോഗിച്ച്, വര്‍ഷം മുഴുവനും വീട്ടില്‍ സമാധാനവും സമ്പത്തും എക്കാലവും നിലനനിര്‍ത്താന്‍ സാധിക്കുന്നു.

വിന്‍ഡ് ചിം
വിന്‍ഡ് ചിം പല വീടുകളുടേയും വാതുക്കലില്‍ കാണാം. എന്നാല്‍ ഇത് വെറും ഒരു അലങ്കാര വസ്തു മാത്രമല്ല. ഇതിലൂടെ നിങ്ങള്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ വസ്തുവില്‍ കാറ്റ് തട്ടുമ്പോള്‍ അതില്‍ നിന്ന് മണിനാദം പുറത്തേക്ക് വരുന്നു. വിന്‍ഡ് ചിമ്മിന്റെ ഈ ശബ്ദം വീട്ടില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജത്തെ പുറത്തേക്ക് കളയുന്നു. ഇത് കൂടാതെ വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജ്ജം കടക്കുന്നതിന് അനുവദിക്കുകയുമില്ല. വീടിന്റെ പ്രധാന വാതിലിലും ബാല്‍ക്കണിയിലും എല്ലാം ഈ വിന്‍ഡ് ചിം തൂക്കാവുന്നതാണ്. ഇത് നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുകയും ജോലിയില്‍ പുരോഗതി ഉണ്ടാക്കുകയും ചെയ്യുന്നു.

ലാഫിംങ് ബുദ്ധ
സാധാരണയായി പല വീടുകളിലും കാണപ്പെടുന്നതാണ ലാഫിംഗ് ബുദ്ധ. ചിരിക്കുന്ന ബുദ്ധന്‍ എന്നാണ് ഇതിനെ പറയുന്നത്. ഫെങ് ഷൂയിയില്‍ ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായാണ് ചിരിക്കുന്ന ബുദ്ധനെ കണക്കാക്കുന്നത്. അതുകൊണ്ട് ന്നെ ഒരു പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ അത് ഐശ്വര്യത്തോടെ ആരംഭിക്കുന്നതിന് വേണ്ടി നമുക്ക് വാസ്തുശാസ്ത്രപരമാി ലാഫിംങ് ബുദ്ധ സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറക്കുന്നു. കൂടാതെ സാമ്പത്തിക പരിമിതികള്‍ ഇല്ലാതാക്കി ജീവിക്കുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് ലാഫിംഗ് ബുദ്ധ എന്തുകൊണ്ടും സഹായിക്കുന്നു എന്നാണ് വാസ്തു പറയുന്നത്.

അക്വേറിയം
പല വീടുകളിലും അക്വേറിയം കാണും. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ പ്രാധാന്യം മനസ്സിലാക്കിയാവില്ല പലരും അക്വേറിയം വാങ്ങിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മത്സ്യം എന്നത് ഐശ്വര്യത്തിന്റേയും ആഢംബരത്തിന്റേയും പ്രതീകമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതുപോലെ തന്നെ 2023 ഐശ്വര്യമുള്ളതാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് വീട്ടില്‍ ഒരു അക്വേറിയം പുതുവര്‍ഷത്തില്‍ വാങ്ങി വെക്കാവുന്നതാണ്. വീട്ടില്‍ വരുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം ഈ അക്വേറിയം നല്‍കുന്നു. വീട്ടില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിന് വേണ്ടി നമുക്ക് ഈ അക്വേറിയം ഉപയോഗിക്കാവുന്നതാണ്. വാസ്തുശാസ്ത്രപരമായി ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടി നമുക്ക് അക്വേറിയവും പുതുവര്‍ഷത്തില്‍ കൂടെ കൂട്ടാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











