Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഞായര്‍ മുതല്‍ ശനി വരെ ഇവ, ധനവും കീര്‍ത്തിയും...
ഞായര്‍ മുതല്‍ ശനി വരെ ഇവ, ധനവും കീര്‍ത്തിയും...
ജീവിതത്തില്‍ ധനവും കീര്‍ത്തിയും ആഗ്രഹിയ്ക്കാത്തവര്‍ ഉണ്ടാകില്ല. ഇതിനായി ബുദ്ധിമുട്ടുന്നവരാണ് എല്ലാവരും. ഇതിനായി പല വഴികള്‍ തേടുന്നവരും.
ധനത്തിനും കീര്ത്തിയ്ക്കുമായി വിശ്വാസങ്ങളെ കൂട്ടു പിടിയ്ക്കുന്ന വിശ്വാസികളും ധാരാളമുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം വിശ്വസിയ്ക്കുന്ന ചില കാര്യങ്ങള്‍ ചെയ്യുന്നതു ഫലപ്രാപ്തി നല്‍കുമെന്നാണ് വിശ്വാസം.
ധനത്തിനും കീര്ത്തിയ്ക്കുമായി ആഴ്ചയിലെ ഏഴു ദിവസവും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഇവ ചെയ്താല്‍ ധനവും കീര്‍ത്തിയും ഉണ്ടാകുമെന്നാണ് വിശ്വാസം. ഓരോ ദിവസവും ഓരോ കാര്യങ്ങളാണ് ചെയ്യേണ്ടത്.

ഞായറാഴ്ച ദിവസം
ഞായറാഴ്ച ദിവസം പുറത്തിറങ്ങും മുന്‍പ് വെറ്റില ചവയ്ക്കുകയോ അല്ലെങ്കില്‍ ഒരു വെറ്റില പോക്കറ്റിലിടുകയോ ചെയ്യുക. കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ നടക്കുമെന്നാണു ഫലം പറയുന്നത്.

തിങ്കളാഴ്ച
തിങ്കളാഴ്ച പുറത്തിറങ്ങുന്നിനു മുന്‍പായി കണ്ണാടിയില്‍ മുഖം നോക്കിയിറങ്ങുന്നതു നല്ലതാണ്. പ്രത്യേകിച്ചും ഇറങ്ങാന്‍ നേരത്ത് ഓവല്‍ ഷേപ്പിലുള്ള ക്ണ്ണാടിയില് മുഖം നോക്കുന്നത്.

ചൊവ്വാഴ്ച
ചൊവ്വാഴ്ച ദിവസം ഹനുമാന് പ്രിയപ്പെട്ട ദിവസമാണെന്നാണ് വിശ്വാസം. ഇന്നേ ദിവസം രാവിലെ കുളിച്ചു വൃത്തിയായി ഹനുമാന് ചാലിസ ചൊല്ലാം. ഇതിനു ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുക. ഇന്നേ ദിവസം പുറത്തു പോകുന്നതിനു മുന്‍പായി അല്പം മധുരം, പ്രത്യേകിച്ചും ശര്‍ക്കര കഴിയ്ക്കുന്നതു ഗുണം ചെയ്യും. പൊസറ്റീവ് ഫലങ്ങളുണ്ടാകുമെന്നു പറയാം.

ബുധനാഴ്ച
ബുധനാഴ്ച ദിവസം വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിനു മുന്‍പായി അല്പം മല്ലിയിലയോ പുതിനയിലയോ ചവയ്ക്കുന്നത് ഭാഗ്യം നല്കുമെന്നു പറയാം.

വ്യാഴാഴ്ച
വ്യാഴാഴ്ച ദിവസം വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിനു മുന്‍പായി വായില്‍ അല്പം ജീരകോ കടുകോ ഇടുക. വീടിനു പുറത്തിറങ്ങിയ ശേഷം മാത്രം ഇവ കടിയ്ക്കുക. ഭാഗ്യവും കീര്‍ത്തിയും ഫലം എന്നാണ് വിശ്വാസം.

വെള്ളിയാഴ്ച
വെള്ളിയാഴ്ച ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പുറത്തു പോകുന്നതിനു മുന്‍പായി രണ്ടു സ്പൂണ്‍ തൈരു കഴിയ്ക്കുന്നത് നല്ലതാണെന്നു പറയും. പരീക്ഷിയ്ക്കു പോകുന്നവര്‍ക്കും ശുഭ കാര്യങ്ങള്‍ക്കായി പോകുന്നവര്‍ക്കുമെല്ലാം ഇതു നല്കുന്ന ശീലം പല നാടുകളിലുമുണ്ട്. ആരോഗ്യപരമായ ഗുണം ഇതിനുണ്ടെങ്കിലും വിശ്വാസ പ്രകാരവും ഇതു പ്രധാനമാണ്.

ശനിയാഴ്ച
ശനിയാഴ്ച ദിവസങ്ങളില്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നത് ഭാഗ്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. ആരോഗ്യത്തിനും ഇത് നല്ലതാണ്.



Click it and Unblock the Notifications
