Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
ഒരുനുള്ള് കുങ്കുമപ്പൂവിലൂടെ നേടാം സമ്പത്തും ഭാഗ്യവും; ഗ്രഹദോഷ നിവാരണത്തിന് ജ്യോതിഷപ്രതിവിധി
ജ്യോതിഷത്തില്‍ ഗ്രഹങ്ങളെ അനുകൂലമാക്കുന്നതിനായും ജീവിതത്തില്‍ പുരോഗതി നേടുന്നതിനും പല തരത്തിലുള്ള പരിഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ പ്രതിവിധികള്‍ ശരിയായി ചെയ്താല്‍ അവ ശുഭകരമാണെന്ന് നിങ്ങള്‍ക്ക് തന്നെ തെളിയും. അത്തരത്തില്‍, കുങ്കുമപ്പൂ ഉപയോഗിച്ചുള്ള ചില പ്രതിവിധിയെക്കുറിച്ചുള്ള വിവരങ്ങളും ജ്യോതിഷത്തില്‍ നല്‍കിയിട്ടുണ്ട്. നിങ്ങളില്‍ പലരും ഒരിക്കലെങ്കിലും കുങ്കുമപ്പൂ ഉപയോഗിച്ചിട്ടുണ്ടാവും. സാധാരണയായി ആയുര്‍വേദ മരുന്നുകളിലും സൗന്ദര്യ വസ്തുക്കളിലും ഉപയോഗിക്കുന്ന ഒരു പുഷ്പമാണ് ഇത്.
എന്നാല്‍ ഇതിന് ആത്മീയപരവും ജ്യോതിഷവുമായി പ്രാധാന്യം കൂടിയുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായി മംഗളകരമായ പ്രവൃത്തികളിലും ദൈവാരാധനയിലും കുങ്കുമപ്പൂവ് ഉപയോഗിച്ചുവരുന്നുണ്ട്. കുങ്കുമപ്പൂ ഉപയോഗിച്ചുള്ള പ്രതിവിധി കൊണ്ട് നിങ്ങള്‍ക്ക് ഗ്രഹദോഷങ്ങള്‍ നീക്കാനും അതുപോലെ പല ഗ്രഹങ്ങളെയും പ്രീതിപ്പെടുത്താനും നിങ്ങളുടെ ഭാഗ്യം മെച്ചപ്പെടുത്താനും സാധിക്കും. കുങ്കുമപ്പൂ ഉപയോഗിച്ചുള്ള അത്തരം ചില അത്ഭുത പ്രതിവിധികളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വ്യാഴത്തെ ശക്തിപ്പെടുത്താന്‍
നിങ്ങളുടെ ജാതകത്തില്‍ വ്യാഴം അശുഭകരമായ ഫലങ്ങളാണ് നല്കുന്നതെങ്കില് വ്യാഴാഴ്ച ദിവസം പായസത്തില്‍ കുങ്കുമപ്പൂവ് ചേര്‍ത്ത് കഴിക്കുന്നത് നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ നല്കുന്നു. ഇതിലൂടെ വ്യാഴദോഷവും നീക്കാനാകുന്നു.

വീട്ടില്‍ ഐശ്വര്യത്തിന്
നിങ്ങളുടെ നെറ്റിയില്‍ പതിവായി കുങ്കുമപ്പൂവ് തിലകം ചാര്‍ത്തുന്നതിലൂടെ ഭഗവാന് ഭോലേനാഥ്, ശ്രീഹരി വിഷ്ണു, ഗണേശന്, ലക്ഷ്മി ദേവി എന്നിവര്‍ പ്രീതിപ്പെടുകയും എളുപ്പത്തില്‍ അവരുടെ അനുഗ്രഹം ലഭിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് സമ്പത്ത് ലഭിക്കുകയും വീട്ടില്‍ ഐശ്വര്യം വരികയും ചെയ്യുന്നു.

ചന്ദ്രനെ ശക്തിപ്പെടുത്താന്‍
നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന് ദുര്ബ്ബലനായി അശുഭകരമായ ഫലങ്ങള്‍ നല്കുന്നുവെങ്കില് ഒരു വെള്ളി പെട്ടിയില്‍ കുങ്കുമപ്പൂവ് പുരട്ടിയ പുരട്ടിയ ഒരു വെള്ളിക്കഷ്ണം സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ഇതിലൂടെ നിങ്ങളുടെ ചന്ദ്രദോഷം നീങ്ങുകയും ജീവിതത്തില്‍ ഐശ്വര്യം വരികയും ചെയ്യുന്നു.

ദാമ്പത്യപ്രശ്നം നീങ്ങാന്‍
ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഭാര്യാഭര്ത്താക്കന്മാര് മൂന്ന് മാസം തുടര്‍ച്ചയായി പരമേശ്വരന് കുങ്കുമപ്പൂവ് കലക്കിയ പാല് അഭിഷേകം ചെയ്യണം. ഇതിലൂടെ നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ നീങ്ങുകയും ദാമ്പത്യബന്ധം ദൃഢമാവുകയും ചെയ്യുന്നു.

സാമ്പത്തിക പ്രതിസന്ധി നീക്കാന്‍
വീട്ടില്‍ പണം നിലനില്‍ക്കുന്നില്ലെങ്കിലോ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ ഏഴു വെള്ളിനാണയമെടുത്ത് അതില്‍ കുങ്കുമപ്പൂവ് പുരട്ടി ചുവന്ന തുണിയില്‍ കെട്ടി നിലവറയില്‍ സൂക്ഷിക്കുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ പണപ്രശ്നങ്ങള്ക്ക് അറുതി വരുന്നതായിരിക്കും.

പിതൃദോഷം നീക്കാന്‍
പിതൃദോഷമുണ്ടെങ്കില്, അത് നീക്കാനായി ചതുര്ദശി, അമാവാസി ദിവസങ്ങളില്‍ വീടിന്റെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ കുങ്കുമപ്പൂവ് ചാര്‍ത്തണം. ഇത് പിതൃദോഷത്തെ ശമിപ്പിക്കാനുള്ള ഉത്തമ പ്രതിവിധിയാണ്.

ചൊവ്വാദോഷം അകറ്റാന്‍
ചൊവ്വാ ദോഷം അകറ്റാനായി നിങ്ങള്രക്തചന്ദനത്തില് കുങ്കുമപ്പൂവ് കലര്‍ത്തി തിലകം ഉണ്ടാക്കി ഹനുമാന് സ്വാമിക്ക് തിലകം ചാര്‍ത്തുക. ഇതോടെ ചൊവ്വയുടെ അശുഭഫലം അവസാനിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വരാന്‍ തുടങ്ങുകയും ചെയ്യുന്നു.

ശുക്രനെ ശക്തിപ്പെടുത്താന്‍
ജാതകത്തില്‍ ശുക്രനെ ബലപ്പെടുത്താനായി കുങ്കുമപ്പൂവ് കൊണ്ട് അലങ്കരിച്ച് വിവാഹ സാമഗ്രികള്‍ ദാനം ചെയ്യണം. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ ജാതകത്തിലെ ശുക്രന് ബലപ്പെടുകയും വീട്ടില്‍ സമ്പത്ത് വരികയും ചെയ്യുന്നു.



Click it and Unblock the Notifications











