Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക
ദൗര്ഭാഗ്യത്തെ ഭാഗ്യമാക്കി മാറ്റാം, ശനിദോഷം നീക്കാം; ശനിയാഴ്ച ഈ പ്രതിവിധി ചെയ്താല് ദോഷമുക്തി പെട്ടെന്ന്
ജ്യോതിഷ പ്രകാരം, ഒരു വ്യക്തിക്ക് ശനിദേവന്റെ അനുഗ്രഹമുണ്ടെങ്കില് അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കുന്നു. നേരെമറിച്ച്, ശനി കോപം നേരിടേണ്ടി വന്നാല് അവര്ക്ക് ജീവിതത്തില് നിരവധി തടസ്സങ്ങള് നേരിടുന്നു. ഒരു വ്യക്തിയുടെ പ്രവൃത്തികള്ക്ക് അനുസൃതമായി ശനി പ്രവര്ത്തിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ശനിയാഴ്ച ദിവസം ശനിദേവനെ ആരാധിക്കുന്നത് നിങ്ങള്ക്ക് വളരെയേറെ ഗുണം ചെയ്യും. ശനിയാഴ്ച ദിവസം ശനിദേവന്റെ നാളാണെന്ന് വിശ്വസിക്കപ്പെടുന്നു.
ശനിയാഴ്ച ദിവസം ശനിദേവനെ ആരാധിക്കുന്നത് ജീവിതത്തില് സന്തോഷവും സമാധാനവും ഐശ്വര്യവും കൈവരുത്തുന്നു. ഈ ദിവസം ചില പ്രതിവിധികള് ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് ശനിദേവന്റെ ദോഷഫലങ്ങള് നീക്കാവുന്നതാണ്. കണ്ടകശനി, ഏഴര ശനി തുടങ്ങിയ കഷ്ടതകളാല് ഉഴലുന്നവര്ക്ക് ശനിയാഴ്ച ദിവസം ചില പ്രതിവിധികള് ചെയ്യുന്നതിലൂടെ ഈ ദോഷങ്ങള് അകറ്റാന് സാധിക്കും. ശനിദോഷം അകറ്റാനായി ശനിയാഴ്ച ദിവസം ചെയ്യേണ്ട ചില പ്രതിവിധികള് ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം. ഇതിലൂടെ നിങ്ങള്ക്ക് ശനിയുടെ ദോഷഫലങ്ങളില് നിന്ന് മുക്തി നേടാനും ദൗര്ഭാഗ്യത്തെ ഭാഗ്യമാക്കി മാറ്റാനും സാധിക്കും.

ഉറുമ്പുകള്ക്ക് ഭക്ഷണം
ശനി ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനും ജീവിതത്തില് മൊത്തത്തിലുള്ള വിജയം നേടുന്നതിനും ശനിയാഴ്ചകളില് ഉറുമ്പുകള്ക്ക് കറുത്ത എള്ള്, അരിമാവ്, പഞ്ചസാര എന്നിവ സമര്പ്പിക്കുന്നത് ഉത്തമമാണ്.

കറുത്ത നായ്ക്കള്ക്ക് ഭക്ഷണം നല്കുക
ശനിയാഴ്ചകളില് കറുത്ത പശുക്കള്ക്കും നായ്ക്കള്ക്കും ഭക്ഷണം കൊടുക്കുന്നതും പക്ഷികള്ക്ക് ഭക്ഷണം നല്കുന്നതും ശനിയുടെ ദോഷഫലങ്ങള് തടയാന് സഹായിക്കും.

ദരിദ്രരെ സഹായിക്കുക
ശനി ഭഗവാന്റെ അനുഗ്രഹം ലഭിക്കാന് സഹായിക്കുന്നതിനാല്, ശനിയാഴ്ച ദിവസം ദരിദ്രനായ ഒരാള്ക്ക് എണ്ണ സമ്പന്നമായ ഭക്ഷണം നല്കുക. ജീവിതത്തില് ശനി സൃഷ്ടിക്കുന്ന തടസ്സങ്ങള് ഇല്ലാതാകാന് ശനിയാഴ്ചകളില് കറുത്ത കുതിരലാടം കൊണ്ട് ഉണ്ടാക്കിയ മോതിരം ധരിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്ക്ക് ശനിയുടെ ഗുണഫലങ്ങള് നേടാനാകും.

ആഗ്രഹ സാഫല്യത്തിന്
നിങ്ങളുടെ നടക്കാത്ത ആഗ്രഹങ്ങള് നിറവേറ്റുന്നതിനായി, നിങ്ങളുടെ ഉയരത്തിനനുസരിച്ച് ഒരു പട്ടുനൂല് എടുത്ത് ശനിയാഴ്ച ദിവസം വൈകുന്നേരം വെള്ളത്തില് നന്നായി കഴുകുക. ഇതു ചെയ്തതിന് ശേഷം കുറച്ച് മാങ്ങയുടെ ഇലകള് എടുത്ത് അതേ നൂലില് പൊതിഞ്ഞ് ഒരു നദിയില് ഇടണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങളുടെ പൂര്ത്തീകരിക്കുന്നതിലുള്ള തടസങ്ങള് നീങ്ങുന്നതായിരിക്കും.

ആല്മരത്തെ ആരാധിക്കുക
ഏഴരശനിയും കണ്ടകശനിയും അനുഭവിക്കുന്നവര് ഒരു ആല്മരത്തെ ആരാധിക്കുകയും അതിനുചുറ്റും ഏഴ് വട്ടം പ്രദക്ഷിണം ചെയ്യുകയും വേണം. അങ്ങനെ ചെയ്യുമ്പോള്, ''ഓം ശം ശനൈശ്ചര്യായ നമ:'' എന്ന മന്ത്രം ജപിക്കുകയും വേണം.

ഹനുമാന് ചാലിസ
ശനിയുടെ ദോഷഫലങ്ങളില് നിന്ന് സംരക്ഷണം നേടുന്നതിനും അനുകൂല ഫലങ്ങള് ലഭിക്കുന്നതിനും ശനിയാഴ്ച ദിവസം ഹനുമാന് ചാലിസ വായിക്കുന്നത് നല്ലതാണ്.

സാമ്പത്തിക പ്രശ്നം നീങ്ങാന്
സാമ്പത്തികമായി നിങ്ങള് കഷ്ടതകള് നേരിടുന്നുണ്ടെങ്കില്, ശനിയാഴ്ചകളില് ആല്മരത്തിന്റെ ചുവട്ടില് നാല് തിരിയിട്ട വിളക്ക് കത്തിക്കുക, അത് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെ നീക്കുകയും നിങ്ങളുടെ കുടുംബത്തിന് സന്തോഷവും സമൃദ്ധിയും നല്കുകയും ചെയ്യും.

ദാനം ചെയ്യുക
ശനിയാഴ്ച ദിവസങ്ങളില് ഉഴുന്ന്, കറുത്ത വസ്ത്രങ്ങള് എന്നിവ ദാനം ചെയ്യുന്നതിലൂടെ ശനിയുടെ ദോഷഫലങ്ങളില് നിന്ന് നിങ്ങള്ക്ക് മുക്തിനേടാനാകും. ശനിയാഴ്ച ദിവസം നിങ്ങള് ചില പ്രത്യേക ജോലികള്ക്ക് പോകുകയാണെങ്കില് കറുത്ത വസ്ത്രം ധരിക്കുന്നത് ഗുണം ചെയ്യും.

ശിവലിംഗത്തെ ആരാധിക്കുക
ഏഴരശനിയും കണ്ടകശനിയും ഇല്ലാതാക്കാന്, ശനി ഭഗവാന് നീലപ്പൂക്കള് അര്പ്പിക്കുകയും ശനിയാഴ്ചകളില് പതിവായി മന്ത്രം ജപിച്ച് പ്രാര്ത്ഥിക്കുകയും ചെയ്യുന്നത് ഉത്തമമാണ്. ഒരു ചെമ്പ് പാത്രത്തില് എള്ള് കലക്കിയ വെള്ളം ശിവലിംഗത്തില് സമര്പ്പിച്ചാല് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള് നീങ്ങുന്നതായിരിക്കും.



Click it and Unblock the Notifications
