For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലം

|

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം രുദ്രാക്ഷത്തിന് ഒരു ദൈവീക പരിവേഷമുണ്ട്. ഭഗവാന്‍ ശിവന്റെ കണ്ണുനീരില്‍ നിന്നുണ്ടായതാണ് രുദ്രാക്ഷമെന്ന് വിശ്വസിക്കപ്പെടുന്നു. ആത്മീയവും ദിവ്യവുമായ ശക്തികള്‍ നിറഞ്ഞ രുദ്രാക്ഷം ശിവന്റെ ഒരു ഭാഗമായി കണക്കാക്കപ്പെടുന്നു. രുദ്രാക്ഷം ധരിക്കുന്നതിലൂടെ ഒരാള്‍ക്ക് പരമശിവന്റെ അനുഗ്രഹം ലഭിക്കുകയും നെഗറ്റീവ് ഊര്‍ജ്ജങ്ങളെ അകറ്റിനിര്‍ത്താനാവുകയും ചെയ്യുന്നു. കൂടാതെ, രുദ്രാക്ഷം പതിവായി ആരാധിക്കുന്ന വീട്ടില്‍ പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവും ഉണ്ടാകില്ല.

Most read: ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read: ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ആരെങ്കിലും അവരുടെ ജീവിതത്തില്‍ മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും ജീവിതകാലം മുഴുവന്‍ ശുദ്ധിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത്തരക്കാര്‍ ഒരു രുദ്രാക്ഷം ധരിക്കുക. പൊതുവെ രുദ്രാക്ഷം ധരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ഐശ്വര്യം, സമാധാനം, ആരോഗ്യം എന്നിങ്ങനെ ധാരാളം നേട്ടങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ രുദ്രാക്ഷം ധരിച്ച് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അല്ലാത്തപക്ഷം അത് പ്രതികൂല ഫലമുണ്ടാക്കുമെന്നും പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത്തരം ചില പ്രവൃത്തികള്‍ എന്തൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

രുദ്രാക്ഷവുമായി ഈ സ്ഥലങ്ങളില്‍ പോകരുത്

രുദ്രാക്ഷവുമായി ഈ സ്ഥലങ്ങളില്‍ പോകരുത്

ശവസംസ്‌കാര ചടങ്ങിലോ ശവസംസ്‌കാര സ്ഥലത്തോ രുദ്രാക്ഷം ധരിക്കരുതെന്ന് പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് രുദ്രാക്ഷം അഴിക്കുക. പരമശിവന്‍ ജനനത്തിനും മരണത്തിനും അതീതനാണെന്നും അദ്ദേഹത്തിന്റെ ഭാഗമായ രുദ്രാക്ഷം ജീവിതവും മരണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ധരിക്കരുതെന്നും പറയപ്പെടുന്നു. ഇത് രുദ്രാക്ഷത്തിന്റെ ഗുണങ്ങളെ നിഷ്‌ക്രിയമാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ഈ സ്ഥലത്ത് രുദ്രാക്ഷം ധരിക്കരുത്

ഈ സ്ഥലത്ത് രുദ്രാക്ഷം ധരിക്കരുത്

പ്രസവ മുറിയില്‍, അതായത് കുട്ടി ജനിച്ച മുറിയില്‍ ഒരിക്കലും രുദ്രാക്ഷം ധരിക്കരുത്. എന്നിരുന്നാലും, കുട്ടിയുടെ ജാതകം എഴുതിച്ച് കഴിഞ്ഞ ശേഷം ഈ നിയന്ത്രണം അവസാനിക്കുന്നു. ജനന മരണ സ്ഥലങ്ങളില്‍ ഒരിക്കലും രുദ്രാക്ഷം ധരിക്കരുത് എന്നതും ഇതിന് കാരണമാണ്.

Most read:ആയില്യം നക്ഷത്രവും പാമ്പുകളും തമ്മില്‍ എന്താണ് ബന്ധംMost read:ആയില്യം നക്ഷത്രവും പാമ്പുകളും തമ്മില്‍ എന്താണ് ബന്ധം

ഉറങ്ങുന്നതിനുമുമ്പ് രുദ്രാക്ഷം അഴിച്ചുവയ്ക്കുക

ഉറങ്ങുന്നതിനുമുമ്പ് രുദ്രാക്ഷം അഴിച്ചുവയ്ക്കുക

ഉറങ്ങുന്നതിനുമുമ്പ് എപ്പോഴും രുദ്രാക്ഷം അഴിച്ചു വയ്ക്കണമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ സമയത്ത് ശരീരം ദുര്‍ബലവും അശുദ്ധവുമായി തുടരുമെന്ന് പറയപ്പെടുന്നു. കൂടാതെ, ഈ സമയത്ത് രുദ്രാക്ഷം പൊട്ടിപ്പോകാനും സാധ്യതയുണ്ട്. അതിനാല്‍ ഉറങ്ങുന്നതിനുമുമ്പ് അത് നീക്കംചെയ്യണമെന്ന് പറയുന്നു. രുദ്രാക്ഷം തലയിണയ്ക്കടിയില്‍ വയ്ക്കുന്നത് ആന്തരിക സമാധാനം നല്‍കുമെന്നും ദുസ്വപ്നങ്ങള്‍ തടയുമെന്നും വിശ്വസിക്കപ്പെടുന്നു.

ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

രുദ്രാക്ഷം ധരിക്കുന്ന വ്യക്തി നിഷിധമായ ഭക്ഷണവും മദ്യവുമെല്ലാം ഉപേക്ഷിക്കണം. നിങ്ങള്‍ക്ക് രുദ്രാക്ഷം ധരിച്ചുകൊണ്ട് ഇതെല്ലാം ചെയ്യുന്നത് ശരിയല്ലെന്ന് പറയപ്പെടുന്നു. ഇതുലൂടെ രുദ്രാക്ഷത്തിന്റെ പ്രഭാവം വിപരീതമായി ഭവിക്കുകയും കനത്ത നഷ്ടം സംഭവിക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍, ആദ്യം ഈ എല്ലാ കാര്യങ്ങള്‍ ചെയ്യുന്നതിനു മുമ്പ് രുദ്രാക്ഷം നീക്കം ചെയ്യുക. തുടര്‍ന്ന് അത് ധരിക്കുക. അല്ലാത്തപക്ഷം രുദ്രാക്ഷത്തിലൂടെ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കില്ല.

Most read:പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്Most read:പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്

ശാരീരിക ബന്ധം

ശാരീരിക ബന്ധം

മനുഷ്യരുടെ ചില പ്രവര്‍ത്തനങ്ങള്‍ കാരണം ശരീരം അശുദ്ധമാകുമെന്ന് വേദഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ശാരീരിക ബന്ധങ്ങള്‍. അതിനാല്‍, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു വ്യക്തി ഒരിക്കലും രുദ്രാക്ഷം ധരിക്കരുത്. അതുപോലെ, ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് രുദ്രാക്ഷം ധരിക്കുന്നതിനും വിലക്കുണ്ടെന്ന് പറയപ്പെടുന്നു.

രാവിലെ ധരിക്കുക

രാവിലെ ധരിക്കുക

രാവിലെ രുദ്രാക്ഷം ധരിക്കുമ്പോള്‍, രുദ്രാക്ഷ മന്ത്രവും രുദ്രാക്ഷം ഉത്ഭവ മന്ത്രവും 9 തവണ ജപിക്കണം. കൂടാതെ, ഉറങ്ങുന്നതിനുമുമ്പ് രുദ്രാക്ഷം നീക്കം ചെയ്തതിനുശേഷവും ഇത് ആവര്‍ത്തിക്കേണ്ടതുണ്ട്. അഴിച്ചുവയ്ക്കുന്ന രുദ്രാക്ഷം നിങ്ങള്‍ ആരാധിക്കുന്ന പുണ്യസ്ഥലത്ത് സൂക്ഷിക്കണം. രുദ്രാക്ഷം ധരിക്കാനുള്ള ഏറ്റവും നല്ല സമയം പ്രഭാത സമയമാണ്. കുളികഴിഞ്ഞ് വേണം രുദ്രാക്ഷ മാല ധരിക്കാന്‍. കുളിക്കുന്നതിനുമുമ്പ് ഒരാള്‍ രുദ്രാക്ഷം ധരിക്കരുത്, വൃത്തികെട്ട കൈകളാല്‍ അത് തൊടുകയുമരുത്.

Most read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴിMost read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി

വൃത്തിഹീനമായി വയ്ക്കാതിരിക്കുക

വൃത്തിഹീനമായി വയ്ക്കാതിരിക്കുക

നിങ്ങളുടെ രുദ്രാക്ഷം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. രുദ്രാക്ഷ മണിയുടെ സുഷിരങ്ങള്‍ക്കുള്ളിലെ പൊടിയും അഴുക്കും നീക്കുക. കഴിയുന്നത്ര തവണ ഇവ വൃത്തിയാക്കുക. ഇതിന്റെ ചരട് വൃത്തിഹീനമായതാണെങ്കില്‍ അത് മാറ്റുക. വൃത്തിയാക്കിയ ശേഷം, നിങ്ങളുടെ രുദ്രാക്ഷം കുറച്ച് ശുദ്ധജലം അല്ലെങ്കില്‍ പാല്‍ ഉപയോഗിച്ച് കഴുകുക. ഇത് അതിന്റെ പവിത്രത നിലനിര്‍ത്താന്‍ സഹായിക്കും.

ഇത്തരക്കാര്‍ രുദ്രാക്ഷം ധരിക്കരുത്

ഇത്തരക്കാര്‍ രുദ്രാക്ഷം ധരിക്കരുത്

രുദ്രാക്ഷം സ്വാഭാവികമായും ചൂടുള്ളതാണ്. ചര്‍മ്മ അലര്‍ജികളുള്ള ആളുകള്‍ ഇത് ധരിക്കാന്‍ പാടില്ല. അത്തരക്കാര്‍ രുദ്രാക്ഷം പൂജാ മുറിയില്‍ സൂക്ഷിക്കുകയും ദിവസേന നമസ്‌കരിക്കുകയും ചെയ്യുക. കഴുത്തില്‍ ധരിക്കുന്ന മാല 108 മുത്തുകള്‍ അല്ലെങ്കില്‍ 54 മുത്തുകള്‍ കൊണ്ടാണ് തയാറാക്കുന്നത്. ജപമാല 27 മുത്തുകള്‍ വരെയായിരിക്കും. ഓരോരുത്തരുടെയും ഉദ്ദേശ്യം വ്യത്യസ്തമായതിനാല്‍ കഴുത്തിലെ മാല ജപമാലയായും അല്ലെങ്കില്‍ മാറിമാറിയും ഉപയോഗിക്കരുത്. രുദ്രാക്ഷം ധരിക്കുന്നതിനുമുമ്പ് ആ മാല ശിവക്ഷേത്രത്തിലേക്ക് കൊണ്ടുപോയി രുദ്രാഭിഷേകം നടത്തുക. അതിനുശേഷം മാത്രമേ മാല ധരിക്കാവൂ. മാല ധരിക്കുമ്പോള്‍ 'ഓം നമശിവായ' എന്ന മന്ത്രം കുറഞ്ഞത് 3 തവണയെങ്കിലും ജപിക്കണം.

English summary

Do's and Don'ts after wearing a Rudraksha Mala in malayalam

Rudraksha Mala Do's and Don'ts: There are some some do's and don'ts after wearing Rudraksha mala that must be followed to get maximum benefit. Read on.
Story first published: Wednesday, August 25, 2021, 17:23 [IST]
X
Desktop Bottom Promotion