For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയും

|

നെഗറ്റീവ് ഊര്‍ജ്ജം പോസിറ്റീവ് എനര്‍ജിയായി പരിവര്‍ത്തനം ചെയ്യുന്ന വളരെ പുരാതനമായ ഒരു ശാസ്ത്രമാണ് വാസ്തു. ജീവിതത്തില്‍ സന്തോഷം, സമാധാനം, സമൃദ്ധി, പുരോഗതി എന്നിവ നേടുന്നതിന് പോസിറ്റീവ് എനര്‍ജി വളരെ പ്രധാനമാണ്. അതിനാലാണ് വീട് നിര്‍മാണങ്ങള്‍ക്ക് വാസ്തു വളരെ പ്രധാനപ്പെട്ടതാക്കി കണക്കാക്കുന്നത്. വീടുകള്‍ കൂടാതെ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും വാസ്തു ബാധകമാണ്. ദൈനംദിന ജീവിതത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എങ്ങനെ സൂക്ഷിക്കാമെന്നതിനെക്കുറിച്ചും വാസ്തുവില്‍ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട്.

Most read: മലയാള പുതുവര്‍ഷം; വിഷു ചരിത്രമറിയാംMost read: മലയാള പുതുവര്‍ഷം; വിഷു ചരിത്രമറിയാം

സന്തോഷവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനായി വാസ്തുശാസ്ത്രത്തില്‍ പല സുപ്രധാന കാര്യങ്ങളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതിനനുസരിച്ച് ചില കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ദോഷകരമാണ്. ഓരോ വീട്ടിലും പോസിറ്റീവ് ഊര്‍ജ്ജം ഒഴുകുന്ന സ്ഥലമാണ് പൂജാമുറി. അതിനാല്‍, വാസ്തുപ്രകാരം പൂജാമുറിക്ക് ഏറെ പ്രാധാന്യമുണ്ട്. പൂജാ സാമഗ്രികളില്‍ ചില വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിങ്ങള്‍ ഏറെ ശ്രദ്ധിക്കണം. ചില വസ്തുക്കള്‍ നിങ്ങള്‍ വാസ്തു പ്രകാരം നേരിട്ട് നിലത്ത് വയ്ക്കരുതെന്ന് പറയപ്പെടുന്നു. അത്തരം വസ്തുക്കള്‍ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ നിലത്ത് സൂക്ഷിക്കുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുന്നു. ഈ ലേഖനത്തില്‍ അത്തരം വസ്തുക്കള്‍ ഏതൊക്കെയെന്ന് വായിച്ച് മനസ്സിലാക്കാം.

ശിവലിംഗം

ശിവലിംഗം

പൂജാമുറി വൃത്തിയാക്കുമ്പോള്‍ പലരും പല വസ്തുക്കളും നിലത്ത് വയ്ക്കുന്നു. എന്നാല്‍ അറിയുക, നിങ്ങള്‍ അറിയാതെ ചെയ്യുന്ന ഈ തെറ്റ് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നിങ്ങള്‍ പൂജാമുറി വൃത്തിയാക്കുകയാണെങ്കില്‍ അതിനുള്ളില്‍ ഒരു ശിവലിംഗം നിങ്ങള്‍ പൂജിക്കുന്നുവെങ്കില്‍ അത് നേരിട്ട് ഒരിക്കലും നിലത്ത് വയ്ക്കരുത്. നിലത്ത് ഒരു നല്ല തുണി വിരിച്ച് ശരിയായ സ്ഥലത്ത് വേണം ശിവലിംഗം സ്ഥാപിക്കാന്‍.

പൂജാവസ്തുക്കള്‍

പൂജാവസ്തുക്കള്‍

വാസ്തുവില്‍, ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. പൂജ ചെയ്യുമ്പോള്‍ പലതവണ നാം പൂജയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ അശ്രദ്ധയോടെ വെറും നിലത്ത് വയ്ക്കുന്നു. എന്നാല്‍ വാസ്തു പ്രകാരം ശംഖ്, ദീപം, ധൂപം, ശ്രീയന്ത്രം, പുഷ്പം, തുളസിമാല, കര്‍പ്പൂരം, ചന്ദനം, ജപമല മുതലായവ ഒരിക്കലും നേരിട്ട് നിലത്ത് വയ്ക്കാന്‍ പാടില്ല.

Most read:സൂര്യന്റെ മേടം രാശി സംക്രമണം; നേട്ടം ഈ രാശിക്കാര്‍ക്ക്Most read:സൂര്യന്റെ മേടം രാശി സംക്രമണം; നേട്ടം ഈ രാശിക്കാര്‍ക്ക്

വിലയേറിയ കല്ലുകള്‍

വിലയേറിയ കല്ലുകള്‍

വിലയേറിയ കല്ലുകളും ലോഹ മുത്തുകള്‍, വജ്രം, സ്വര്‍ണം തുടങ്ങിയ വസ്തുക്കളും നേരിട്ട് നിലത്ത് വയ്ക്കരുതെന്ന് വാസ്തു അനുശാസിക്കുന്നു. ലോഹങ്ങളും രത്‌നങ്ങളും ഗ്രഹങ്ങളുമായി ബന്ധപ്പെട്ടതാണ്. നിങ്ങള്‍ അവ നേരിട്ട് വെറും നിലത്ത് വയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. മതവിശ്വാസമനുസരിച്ച് ആഭരണങ്ങള്‍ മുതലായവ നിലത്ത് സൂക്ഷിക്കുന്നത് ശുഭമായി കണക്കാക്കുന്നില്ല.

ശംഖ്

ശംഖ്

ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോള്‍ മുത്തുച്ചിപ്പികളും ഷെല്ലുകളും ശംഖുകളും പ്രത്യേക പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഇവ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ അവ ഒരിക്കലും വെറും നിലത്ത് വയ്ക്കരുത്. അങ്ങനെ വച്ചാല്‍ നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:സമ്പത്തും സമൃദ്ധിയും ഫലം; വെള്ളിയാഴ്ച ഇങ്ങനെ ചെയ്യൂMost read:സമ്പത്തും സമൃദ്ധിയും ഫലം; വെള്ളിയാഴ്ച ഇങ്ങനെ ചെയ്യൂ

English summary

Do Not Keep These Things On Ground According To Vastu Shastra

Here we are discussing the things you should not keep on ground according to vastu shastra. Take a look.
Story first published: Wednesday, April 14, 2021, 14:09 [IST]
X
Desktop Bottom Promotion