ഉറങ്ങുമ്പോള്‍ വാസ്തുപ്രകാരം ഇവയൊന്നും അടുത്ത് വേണ്ട: ദോഷമാണ് ഫലം

വാസ്തു ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ കാര്യം ചെയ്യുമ്പോഴും പലരും വാസ്തു ശ്രദ്ധിക്കുന്നു. വീട് വെക്കുമ്പോഴും സ്ഥലം വാങ്ങുമ്പോഴും അല്ലെങ്കില്‍ കട്ടിള വെക്കുമ്പോഴും ഉറങ്ങുന്ന ദിക്ക് പോലും വാസ്തുപ്രകാരമെങ്കില്‍ ഫലം മികച്ചതായിരിക്കും. എന്നാല്‍ ഉറങ്ങുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് ഉറക്കത്തിനിടയില്‍ നാം അടുത്ത് വെക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ഇവ നിങ്ങള്‍ക്ക് ദോഷം നല്‍കും എന്നാണ് പറയുന്നത്.

Do Not Keep These Things Around You

കാരണം ഉറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ കൂടെ സൂക്ഷിക്കുന്നത് ഒരു വ്യക്തിയെ സാമ്പത്തികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നാണ് പറയുന്നത്. ഇത്തരത്തില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ഇവയെക്കുറിച്ച് നമുക്ക് നോക്കാം. എന്തൊക്കെയാണ് സൂക്ഷിക്കാന്‍ പാടില്ലാത്തത് എന്തൊക്കെയാണ് സൂക്ഷിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

പേഴ്‌സ് സൂക്ഷിക്കരുത്

പേഴ്‌സ് സൂക്ഷിക്കരുത്

ഒരിക്കലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ നമ്മുടെ അടുത്തോ കൈയ്യിലോ ഒന്നും പേഴ്‌സ് സൂക്ഷിക്കരുത്. കാരണം ഇത് നിങ്ങളില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും രാത്രിയിലെ ഉറക്കത്തെ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളില്‍ എപ്പോഴും ആകുലതകള്‍ നിറക്കുന്നു. അതുകൊണ്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരു കാരണവശാലും അടുത്ത് പേഴ്‌സ് വെക്കരുത്. ഇത് നിങ്ങള്‍ അലമാരയിലോ മറ്റേതെങ്കിലും സുരക്ഷിതമായ സ്ഥലത്തോ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഫോണ്‍ അടുത്ത് വെക്കരുത്

ഫോണ്‍ അടുത്ത് വെക്കരുത്

ആരോഗ്യപരമായി പറയുമ്പോള്‍ ഒരിക്കലും ഫോണ്‍ അടുത്ത് വെക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു എന്നത് സത്യമാണ്. കാരണം ഇതിലുള്ള റേഡിയേഷന്‍ നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ വാസ്തുപ്രകാരം പറയുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടുത്ത് വെക്കരുത്. ഇത് നിങ്ങള്‍ക്ക് പലപ്പോഴും മാനസിക പ്രയാസങ്ങളും മറ്റും ഉണ്ടാക്കുന്നുണ്ട്. കാരണം ചിലപ്പോള്‍ ഉറങ്ങാന്‍ കിടക്കുമ്പോഴായിരിക്കും എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് സ്വഭാവമുള്ള വാര്‍ത്തകളോ സന്ദേശങ്ങളോ കാണുന്നത് ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്നു.

ഫോണ്‍ അടുത്ത് വെക്കരുത്

ഫോണ്‍ അടുത്ത് വെക്കരുത്

വാസ്തു പ്രകാരം ഇത്തരത്തിലുള്ള കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നിങ്ങളില്‍ രാഹുവിന്റെ അനിഷ്ടഫലം കാണിക്കുന്നു എന്നാണ് പറയുന്നത്. കാരണം വികിരണങ്ങള്‍ക്ക് രാഹുവുമായി ബന്ധമുണ്ട് എന്നാണ് വിശ്വാസം. ഇത് നിങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുന്നു. ജോലിയില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ത്ത് സാധിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ പ്രതിസന്ധികള്‍ ജോലിയില്‍ നേരിടേണ്ടി വരുന്നു.

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍, പത്രം എന്നിവയൊന്നും തലയിണക്കടിയില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് കൂടാതെ പഠനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഒന്നും തലയിണക്കടിയില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് നിങ്ങള്‍ വിദ്യയെ അപമാനിക്കുന്നതിന് തുല്യമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ചയുണ്ടാവില്ല എന്നുള്ളതും സത്യമാണ്. ഇത്രയും കാര്യങ്ങള്‍ വാസ്തുപ്രകാരം അറിഞ്ഞിരിക്കേണ്ടതാണ്. പഠന സംബന്ധമായി പുരോഗതി ഇല്ലാത്തവരെങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കേണ്ടതാണ്.

ചെരിപ്പ് സൂക്ഷിക്കരുത്

ചെരിപ്പ് സൂക്ഷിക്കരുത്

ഒരിക്കലും ബെഡ്‌റൂമിനുള്ളില്‍ ചെരിപ്പ് സൂക്ഷിക്കരുത്. പ്രത്യേകിച്ച് കിടക്കുന്നതിന്റെ തലഭാഗത്തായി ചെരിപ്പ് സൂക്ഷിക്കരുത്. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. അതിന് കാരണം ചിലപ്പോള്‍ ഇവയെല്ലാമായിരിക്കും. ഈ വാസ്തുശാസ്ത്രപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നുണ്ട്.

തലക്ക് മുകളില്‍ ശ്രദ്ധിക്കണം

തലക്ക് മുകളില്‍ ശ്രദ്ധിക്കണം

നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഉറങ്ങാന്‍ പോവുമ്പോള്‍ കിടക്കക്ക് സമീപവും അല്ലെങ്കില്‍ തലയിണക്ക് സമീപവും വൃത്തി വേണം എന്നതാണ്. അലങ്കോലമായി കിടക്കുന്ന വസ്തുക്കള്‍ ഉണ്ടെങ്കില്‍ അവിടെ രാഹുവിന്റെ സ്വാധീനം ഉണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് കിടക്കാന്‍ പോവുന്നതിന് മുന്‍പ് ബെഡ് മുഴുവന്‍ വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ രാഹുവിന്റെ സ്വാധീനം ജീവിതത്തില്‍ കൂടുകയും ഇത് നിങ്ങളുടെ തൊഴിലിനെ മോശമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ചൂല്‍ ഒരിക്കലും സൂക്ഷിക്കരുത് കിടക്കുന്ന റൂമില്‍. കാരണം അത് നിങ്ങളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്.

സ്വര്‍ണം സൂക്ഷിക്കുന്നത്

സ്വര്‍ണം സൂക്ഷിക്കുന്നത്

സ്വര്‍ണം അല്ലെങ്കില്‍ വെള്ളം എന്നിവയൊന്നും കിടക്കയില്‍ സൂക്ഷിക്കരുത്. കാരണം ഇത് വളരെ പവിത്രമായി സൂക്ഷിക്കേണ്ടതാണ്. കാരണം ഇവ വ്യാഴവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇവ കിടക്കയിലോ അല്ലെങ്കില്‍ തലയിണയ്ക്ക് താഴെയോ വയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ അമിത ദേഷ്യത്തിനും അല്ലെങ്കില്‍ ജോലിയില്‍ ദുര്‍ബലസ്ഥിതി ഉണ്ടാവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

Story first published: Friday, May 20, 2022, 14:18 [IST]
X
Desktop Bottom Promotion