For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി; ഒരുമയുടെ ഉത്സവം ആഘോഷം പലവിധം

|

ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവമായ ഈ ആഘോഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ചടങ്ങുകളോടെ സംഘടിപ്പിക്കുന്നു. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് മതപരമായ നിരവധി പ്രാധാന്യങ്ങളുള്ളതിനാല്‍, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഈ ഉത്സവം പല തരത്തില്‍ ആഘോഷിച്ചുവരുന്നു. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ദീപാവലി അഞ്ച് ദിവസമാണ് ആഘോഷിക്കുന്നത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ദീപാവലി ആഘോഷിക്കുന്നത് എങ്ങനെയെന്നു നോക്കാം

Most read: ദൈവത്തിന്റെ സ്വന്തം നാട്; എന്തിനും ഏതിനും ഒന്നാമത്Most read: ദൈവത്തിന്റെ സ്വന്തം നാട്; എന്തിനും ഏതിനും ഒന്നാമത്

അഞ്ചുനാള്‍ ആഘോഷം

അഞ്ചുനാള്‍ ആഘോഷം

ഒന്നാം ദിവസം, ദന്തേര: യമദേവനെ ആരാധിക്കുകയും ലോഹ വസ്തുക്കള്‍ വാങ്ങുകയും ചെയ്യുന്നു

രണ്ടാം ദിവസം, ചോതി ദീപാവലി, രൂപ് ചതുര്‍ദശി, നാരക് ചതുര്‍ദശി

മൂന്നാം ദിവസം, ദീപാവലി: ലക്ഷ്മീദേവി, ഗണപതി എന്നിവരെ ആരാധിക്കുന്നു

നാലാം ദിവസം: ഗോവര്‍ദ്ധന പൂജ നടത്തുന്നു

അഞ്ചാം ദിവസം: ഭായ് ധൂജ് അല്ലെങ്കില്‍ ഭായ് ടിക്ക എന്നും അറിയപ്പെടുന്നു. ഈ ദിവസം, സഹോദരിമാര്‍ അവരുടെ സഹോദരങ്ങളുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നു.

ഉത്തരേന്ത്യ

ഉത്തരേന്ത്യ

14 വര്‍ഷത്തെ വനവാസത്തിനുശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം ശ്രീരാമന്‍ അയോദ്ധ്യയിലേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഉത്തരേന്ത്യയില്‍ ദീപാവലിയുടെ മതപരമായ പ്രാധാന്യം. കാര്‍ത്തിക മാസത്തിലെ ഒരു അമാവാസി ദിനമായതിനാല്‍, ചുറ്റും ഇരുട്ടായിരുന്നു. എന്നാല്‍, അവരെ സ്വാഗതം ചെയ്യുന്നതിനായി, അയോധ്യയിലെ ജനങ്ങള്‍ രാജ്യം മുഴുവന്‍ ദീപങ്ങള്‍ കൊണ്ട് പ്രകാശിപ്പിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. തിന്മയ്‌ക്കെതിരേ നന്മയുടെ വിജയമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളില്‍ ഈ പാരമ്പര്യം തുടരുന്നു.

Most read:രാജ്യം ഒന്ന് ആഘോഷം പലത്; നവംബറിലെ പ്രധാന ആഘോഷങ്ങള്Most read:രാജ്യം ഒന്ന് ആഘോഷം പലത്; നവംബറിലെ പ്രധാന ആഘോഷങ്ങള്

ആഘോഷം ഇങ്ങനെ

ആഘോഷം ഇങ്ങനെ

ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ ആരംഭിക്കുന്നത് ദസറയിലാണ്. അന്നുമുതല്‍ ദീപാവലി ദിനം വരെ രാത്രികാലങ്ങളില്‍ രാമായണ കഥയുടെ ആവിഷ്‌കാരമായ 'രാംലീല' അരങ്ങേറുന്നു. ഹിമാചല്‍ പ്രദേശില്‍ ദീപാവലി രാത്രികളില്‍ ജനങ്ങള്‍ ചൂതാട്ടങ്ങളില്‍ ഏര്‍പ്പെടുന്നു. പഞ്ചാബില്‍, സിഖുകാര്‍ ദീപാവലി ആഘോഷിക്കാറില്ലെങ്കിലും അവരും ആഘോഷങ്ങളുടെ ഭാഗമാകുന്നു. വീടുകളില്‍ മെഴുകുതിരികളും ദിയകളും പ്രകാശിപ്പിക്കുന്നു. ദീപാവലി ദിനത്തില്‍ ഗുരുദ്വാരകളും പ്രകാശപൂരിതമാകുന്നു. ഡല്‍ഹി, യുപി, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വീടുകള്‍ ദീപാലംകൃതമാക്കുന്നു, രാത്രിയില്‍ ലക്ഷ്മി പൂജയും നടത്തുന്നു. ചില വീടുകളില്‍, ഒരു ഗ്ലാസ് പാലില്‍ ഒരു വെള്ളി നാണയം ഇടുന്ന ഒരു പാരമ്പര്യമുണ്ട്, അത് പിന്നീട് വീട്ടിലെ എല്ലാ മുറികളിലും തളിക്കുന്നു. ഷോപ്പിംഗ്, ശുചീകരണം, ചൂതാട്ടം, പുനരുദ്ധാരണം, വീടിന്റെ അലങ്കാരം, സമ്മാനങ്ങളും മധുരപലഹാരങ്ങളും നല്‍കല്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമാണ്.

കിഴക്കന്‍ ഇന്ത്യ

കിഴക്കന്‍ ഇന്ത്യ

കിഴക്കേ ഇന്ത്യയില്‍ ദീപാവലി ആചാരങ്ങള്‍ അതേപടി നിലനില്‍ക്കുന്നു. വിളക്കുകള്‍, മെഴുകുതിരികള്‍ എന്നിവ തെളിയിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ദിവസം ആഘോഷിക്കുന്നു. ലക്ഷ്മീ ദേവിക്ക് പ്രവേശിക്കുമെന്ന് വിശ്വസിക്കുന്നതിനാല്‍ ചിലര്‍ വീടുകളുടെ വാതിലുകള്‍ തുറന്നിടുന്നു. ലക്ഷ്മി ദേവി ഇരുട്ടുള്ള വീട്ടില്‍ പ്രവേശിക്കുന്നില്ലെന്ന വിശ്വാസം കാരണം വീടുകള്‍ അത്യന്തം ദീപാലംകൃതമാക്കുന്നു.

Most read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷംMost read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷം

പശ്ചിമ ബംഗാളും ഒഡീഷയും

പശ്ചിമ ബംഗാളും ഒഡീഷയും

പശ്ചിമ ബംഗാളില്‍ ദുര്‍ഗാ പൂജ കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷം ലക്ഷ്മി പൂജ നടത്തുന്നു. കാളി പൂജയായി ദീപാവലി ആഘോഷിക്കുന്നു. ദീപാവലി ദിനത്തില്‍ രാത്രി കാളിദേവിയെ പൂജിക്കുന്നു. വിവിധ പ്രദേശങ്ങളില്‍ കാളി പൂജ പന്തലുകളുമുണ്ട്. മറ്റ് ആചാരങ്ങള്‍ അതേപടി നിലനില്‍ക്കുന്നു. രംഗോലി വരയ്ക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. ദീപാവലി ദിവസം രാത്രി മരിച്ചുപോയ പൂര്‍വ്വികരുടെ രാത്രിയാണെന്നും അവരുടെ സ്വര്‍ഗത്തിലേക്കുള്ള പാതയില്‍ ആത്മാക്കളെ നയിക്കാന്‍ വിളക്കുകള്‍ കത്തിക്കുന്നതായി വിശ്വസിക്കുന്നു. ബംഗാളിലെ ഗ്രാമീണ മേഘലകളില്‍ ഇന്നും ഈ രീതി പിന്തുടരുന്നു. പശ്ചിമ ബംഗാളിനെപ്പോലെ, ഒഡീസയിലും, ദീപാവലി ദിനത്തില്‍ പൂര്‍വ്വികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

പശ്ചിമ ഇന്ത്യ - ഗുജറാത്ത്

പശ്ചിമ ഇന്ത്യ - ഗുജറാത്ത്

പടിഞ്ഞാറന്‍ ഇന്ത്യയില്‍ ദീപാവലി ആഘോഷം കൂടുതലും ബിസിനസ്സുമായും വ്യാപാരവുമായും ബന്ധപ്പെട്ടിരിക്കുന്നു. ദീപാവലിയോടടുപ്പിച്ച് പശ്ചിമ ഇന്ത്യയിലെ വിപണികളില്‍ തിരക്കേറുന്നു. ആളുകള്‍ ഈ ദിനങ്ങളില്‍ ഷോപ്പിംഗിനായും മറ്റും പുറത്തിറങ്ങുന്നു. ഗുജറാത്തില്‍, ദീപാവലിക്ക് തലേദിവസം രാത്രി, അവരുടെ വീടുകള്‍ക്ക് മുന്നില്‍ വര്‍ണ്ണാഭമായ രംഗോലികള്‍ വരയ്ക്കുന്നു. പശ്ചിമ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദീപാവലിയുടെ അവിഭാജ്യ ഘടകമാണ് രംഗോലി. ലക്ഷ്മി ദേവിയെ സ്വാഗതം ചെയ്യുന്നതിനായി കാല്‍പ്പാടുകളും വരയ്ക്കുന്നു. ദീപാവലിയില്‍ വീടുകള്‍ ദീപാലംകൃതമാക്കുന്നു. ഗുജറാത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം ദീപാവലി അവര്‍ക്ക് പുതുവത്സരമാണ്. ഈ ദിവസം ഏതെങ്കിലും പുതിയ സംരംഭം, വസ്തുവകകള്‍ വാങ്ങല്‍, ഓഫീസുകള്‍, കടകള്‍ തുറക്കല്‍, വിവാഹം പോലുള്ള പ്രത്യേക അവസരങ്ങള്‍ എന്നിവ ശുഭമായി കണക്കാക്കപ്പെടുന്നു. ഗുജറാത്തിലെ ചില വീടുകളില്‍ നെയ്യ് ഒഴിച്ച് രാത്രി മുഴുവന്‍ ചിരാത് കത്തിച്ചു വയ്ക്കുന്നു. പിറ്റേന്ന് രാവിലെ, ഇതിലെ കരി കണ്‍മഷി ഉണ്ടാക്കുകയും സ്ത്രീകള്‍ ഇത് അവരുടെ കണ്ണുകളിലിടുകയും ചെയ്യുന്നു. ഇത് വളരെ ശുഭകരമായ ഒരു ആചാരമായി കണക്കാക്കപ്പെടുന്നു, മാത്രമല്ല വര്‍ഷം മുഴുവനും സമൃദ്ധി കൈവരുമെന്നും വിശ്വസിക്കപ്പെടുന്നു. ഉത്തരേന്ത്യയെപ്പോലെ പശ്ചിമ ഇന്ത്യയിലും ദീപാവലി അഞ്ച് ദിവസം ആഘോഷിക്കുന്നു.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ ദീപാവലി നാല് ദിവസത്തെ ആഘോഷമാണ്. ആദ്യ ദിവസത്തില്‍ പശുക്കളെയും പശുക്കിടാങ്ങളുടെയും പരിപാലിക്കുന്നു. ഇത് അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹത്തെ സൂചിപ്പിക്കുന്നു. അടുത്ത ദിവസം മറ്റ് പ്രദേശങ്ങളിലെന്നപോലെ ആഘോഷിക്കപ്പെടുന്നു. മൂന്നാം ദിവസം ആളുകള്‍ അതിരാവിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇതിനുശേഷം, രുചികരമായ ദീപാവലി മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് സ്‌നേഹം പുതുക്കുന്നു. പ്രധാന ദീപാവലി ദിനമായ നാലാം ദിവസത്തില്‍ ലക്ഷ്മീ പൂജ നടത്തുന്നു. എല്ലാ വീട്ടിലും ലക്ഷ്മി ദേവിയും പണവും ആഭരണങ്ങളും പോലുള്ള സമ്പത്തിന്റെ പ്രതീകങ്ങളും ആരാധിക്കുന്നു.

ദക്ഷിണേന്ത്യ

ദക്ഷിണേന്ത്യ

തമിഴ് മാസമായ അല്‍പശിയില്‍ (തുലാം മാസം) ദീപാവലി ആഘോഷിക്കുന്നു. നാരക ചതുര്‍ദശി വേളയും അന്നാണ്. ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷത്തിന്റെ പ്രധാന ദിവസമാണ് നാരക ചതുര്‍ദശി. പ്രധാന ദിവസത്തിന് ഒരു ദിവസം മുമ്പ് വീടുകളില്‍ അടുപ്പ് വൃത്തിയാക്കുകയും തുടര്‍ന്ന് അതില്‍ കുമ്മായം പുരട്ടുകയും ചെയ്യുന്നു. മതപരമായ ചിഹ്നങ്ങള്‍ വരച്ച ഒരു കലത്തില്‍ വെള്ളം തിളപ്പിക്കുകയും പ്രധാന ദിവസത്തില്‍ ഇതുപയോഗിച്ച് ആളുകള്‍ കുളിക്കുകയും ചെയ്യുന്നു. വീടുകള്‍ കഴുകി വൃത്തിയാക്കുകയും കോലം വരയ്ക്കുകയും ചെയ്യുന്നു. ഉത്തരേന്ത്യയിലെ രംഗോലികള്‍ക്ക് സമാനമാണ് ദക്ഷിണേന്ത്യയിലെ കോലം. പടക്കം പൊട്ടിക്കുന്നതും പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. ദീപാവലിയില്‍ ഉപയോഗിക്കുന്നതിനായി പടക്കം, പുതിയ വസ്ത്രങ്ങള്‍ എന്നിവ ഒരു പ്ലേറ്റില്‍ സൂക്ഷിക്കുന്നു. ദീപാവലി അല്ലെങ്കില്‍ നാരക ചതുര്‍ദശി ദിവസം രാവിലെ, സൂര്യോദയത്തിനുമുമ്പ് എണ്ണ തേച്ച് കുളിച്ച് ആളുകള്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. അതിനുശേഷം, മധുരപലഹാരങ്ങള്‍ കഴിക്കുകയും വിതരണം ചെയ്യുകയും പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. ദീപാവലി ദിനത്തില്‍ ദക്ഷിണേന്ത്യയിലെ മറ്റൊരു സവിശേഷമായ ആചാരമാണ് തലൈ ദീപാവലി. ഈ ദിവസം, നവദമ്പതികള്‍ അവരുടെ ആദ്യത്തെ ദീപാവലി വധുവിന്റെ വീട്ടില്‍ ചെലവഴിക്കുന്നു.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശ്

ആന്ധ്രാപ്രദേശിലെ പല മേഖലകളിലും 'ഹരികഥ' അഥവാ ഭഗവാന്‍ ഹരിയുടെ കഥയുടെ സംഗീതാവിഷ്‌കരണം അവതരിപ്പിക്കപ്പെടുന്നു. ശ്രീകൃഷ്ണന്റെ ഭാര്യയായ സത്യഭാമ നരകാസുരന്‍ എന്ന രാക്ഷസനെ കൊന്നതായി വിശ്വസിക്കപ്പെടുന്നു. അതിനാല്‍, സത്യഭാമയുടെ പ്രത്യേക കളിമണ്‍ വിഗ്രഹങ്ങള്‍ തയാറാക്കി പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ബാക്കി ആഘോഷങ്ങള്‍ മറ്റ് തെക്കന്‍ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്നതിനു സമാനമാണ്.

കര്‍ണാടക

കര്‍ണാടക

അശ്വിജ കൃഷ്ണ ചതുര്‍ദശിയായ ആദ്യ ദിവസം ആളുകള്‍ എണ്ണ തേച്ച് കുളിക്കുന്നു. നരകസുരനെ കൊന്നശേഷം ശ്രീകൃഷ്ണന്‍ ശരീരത്തില്‍ നിന്ന് രക്തക്കറ നീക്കം ചെയ്യുന്നതിനായി എണ്ണ തേച്ച് കുളിച്ചതായി ഒരു വിശ്വാസമുണ്ട്. ദീപാവലിയുടെ മൂന്നാം ദിവസമായ ബലി പദ്യാമിയില്‍ സ്ത്രീകള്‍ വീടുകളില്‍ വര്‍ണ്ണാഭമായ രംഗോലികള്‍ വരയ്ക്കുകയും മതിലുകളില്‍ ചാണകം പതിക്കുകയും ചെയ്യുന്നു. ഈ ദിവസം ബാലി രാജാവുമായും ബന്ധപ്പെട്ട് കഥകളുണ്ട്. കര്‍ണാടകയില്‍ ദീപാവലിയുടെ രണ്ട് പ്രധാന ദിവസങ്ങളാണിവ.

English summary

Diwali Celebrations in Different Regions of India

Although the essence of the festival stays the same across the country, Diwali traditions and activities vary from state to state. Lets see the Diwali celebrations in different regions of India.
X
Desktop Bottom Promotion