Just In
- 19 min ago
നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ
- 2 hrs ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 3 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 4 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
Don't Miss
- News
സജി ചെറിയാൻ ചിന്തിച്ച് സംസാരിക്കണം, മന്ത്രിക്ക് കുറച്ചുകൂടി ഉത്തരവാദിത്തമുണ്ട്; ശശി തരൂര്‍
- Technology
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- Automobiles
ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്
- Movies
'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന് അനു ജോസഫ്', ആശംസകൾ നേർന്ന് ആരാധകർ
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
- Sports
IND vs WI: സഞ്ജു ഏകദിന ടീമില്‍! ധവാന് ക്യാപ്റ്റന്‍- ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു
- Travel
മഴക്കാലയാത്രകള്‍ക്ക് സുരക്ഷിതം ഈ ഇടങ്ങള്‍...റാണിപുരം മുതല്‍ വര്‍ക്കല വരെ..
വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?
വാസ്തുവും ഫെങ് ഷൂയിയും വ്യത്യസ്തമാണോ അതോ ഒന്നാണോ എന്ന തര്‍ക്കം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഏതാണ് കൂടുതല്‍ ഫലപ്രദമെന്നും ആളുകള്‍ തിരയുന്നു. വാസ്തു എന്നത് യാഥാസ്ഥിതിക ചിന്താഗതിയുള്ള ഒരു പഴയ തത്വമാണെന്നും ഫെങ് ഷൂയി ആധുനിക തത്വങ്ങളുമായാണ് വരുന്നതെന്നും മിക്കവരും കരുതുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അതെല്ലാം വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളെ അധിഷ്ഠിതമാക്കിയുള്ളതാണ്.
Most
read:
ചാണക്യനീതി:
കഷ്ടതകള്‍
മാത്രം
ഫലം,
ഈ
സ്ഥലങ്ങളില്‍
ഒരിക്കലും
താമസിക്കരുത്
വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും വളരെ പുരാതനമായ ആചാരങ്ങളാണ്. തങ്ങളുടെ രാജ്യങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ചും മറ്റ് വിവിധ ഘടകങ്ങളെക്കുറിച്ചും അവ നമ്മോട് ഒരുപാട് കാര്യങ്ങള്‍ പറയുന്നു. വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വാസ്തു ശാസ്ത്രവും ഫെങ് ഷുയിയും തമ്മിലുള്ള ചില വ്യത്യാസങ്ങള്‍ വായിച്ചറിയാം.

എന്താണ് വാസ്തുശാസ്ത്രം
വാസ്തു ശാസ്ത്രം എന്നത് ഒരു പുരാതന ഇന്ത്യന്‍ വാസ്തുവിദ്യാ സംവിധാനമാണ്. വാസ്തു എന്നത് ഘടനകളുടെ ഒരു ശാസ്ത്രമാണ് അല്ലെങ്കില്‍ ഒരു ഘടനയില്‍ യോജിച്ച ഊര്‍ജ്ജ മണ്ഡലം സൃഷ്ടിക്കുന്നതിനെ വാസ്തു എന്ന് വിളിക്കുന്നു. ഘടനയില്‍ നെഗറ്റീവ്, പോസിറ്റീവ് എനര്‍ജികള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ഒരു കലയാണിത്. കെട്ടിടങ്ങള്‍ക്കൊപ്പം മണ്ണ് പരിശോധന, വഴി, വെള്ളം, ചുറ്റുമുള്ള പരിസ്ഥിതി, ദിശകള്‍ എന്നിവയും അതിലേറെയും വാസ്തു പരിഗണിക്കുന്നു. ജ്യാമിതി, സമമിതി, ദ്വിദിശ പാറ്റേണുകള്‍ എന്നിവയും വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനമാണ്.

എന്താണ് ഫെങ് ഷൂയി
ചൈനയില്‍ നിന്നുള്ള ഒരു പുരാതന വാസ്തുവിദ്യാ പരിശീലനമാണ് ഫെങ് ഷൂയി. ഇതിനെ ചൈനീസ് ജിയോമാന്‍സി എന്നും വിളിക്കുന്നു. ഇംഗ്ലീഷില്‍ 'ഫെങ് ഷൂയി' എന്ന പദത്തിന്റെ അര്‍ത്ഥം 'കാറ്റ്, വെള്ളം' എന്നാണ്. ചുറ്റുപാടുമുള്ള പരിസ്ഥിതിയുമായി മനുഷ്യരാശിയെ ബന്ധിപ്പിക്കുന്നതിന് ഊര്‍ജ്ജ ശക്തികളെ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. ചൈനീസ് മെറ്റാഫിസിക്സിലെ അഞ്ച് കലകളിലൊന്നാണ് ഫെങ് ഷൂയി. പുരാതന ചൈനയില്‍, ആത്മീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഫെങ് ഷൂയി വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇവയില്‍ ശവകുടീരങ്ങള്‍, ആശ്രമങ്ങള്‍, മറ്റ് വിവിധ മതപരമായ കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നിവയും ഉള്‍പ്പെടുന്നു. വാസയോഗ്യമായ വീടുകളും ഫെങ് ഷൂയി ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. അക്കാലത്തെ നക്ഷത്രങ്ങളുടെ സ്ഥാനം, സ്ഥലത്തിന് സമീപമുള്ള ജലാശയങ്ങളുടെ സാന്നിധ്യം, കാറ്റിന്റെ ചലനത്തിന്റെ ദിശ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. ഫെങ് ഷൂയിയിലെ ശാസ്ത്രീയ വാസ്തുവിദ്യയില്‍ പ്രകൃതിക്കായിരുന്നു പ്രധാനം.
Most
read:2022
മെയ്
മാസത്തിലെ
പ്രധാന
ദിനങ്ങളും
ആഘോഷങ്ങളും

വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും: ഒരു താരതമ്യം
* വാസ്തു ശാസ്ത്രം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്ഭവിച്ചപ്പോള്‍ ഫെങ് ഷൂയി ഉത്ഭവിച്ചത് ചൈനയിലാണ്.
* വാസ്തു ശാസ്ത്രം ബിസി 6,000 മുതല്‍ നിലവിലുണ്ട്. അതേസമയം, ഫെങ് ഷൂയിക്ക് താരതമ്യേന പ്രായം കുറവാണ്. ഇത് ഏകദേശം 960 ബിസി മുതലാണ് പ്രചാരത്തിലെത്തിയത്.

വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും: ഒരു താരതമ്യം
വാസ്തു ശാസ്ത്രം ഒരു വാസ്തുവിദ്യാ പദ്ധതിയാണ്. എന്നാല്‍ അതില്‍ ഹിന്ദു, ഇന്തോ-ഇസ്ലാമിക്, ബുദ്ധമത വിശ്വാസങ്ങളും ഉള്‍പ്പെടുന്നു. വാസ്തുവിദ്യാ രൂപകല്പനകളും പദ്ധതികളും ഉപയോഗിച്ച് പ്രപഞ്ചത്തിലെ വിവിധ അദൃശ്യ ഘടകങ്ങളുടെ പങ്കാളിത്തം ഉള്‍ക്കൊള്ളുന്ന ഒരു ചൈനീസ് ശാസ്ത്ര സമ്പ്രദായമാണ് ഫെങ് ഷൂയി.
Most
read:ഐശ്വര്യത്തിന്റെ
ലക്ഷണങ്ങളാണ്
നിങ്ങള്‍
കാണുന്ന
ഈ
സ്വപ്നങ്ങള്‍

വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും: ഒരു താരതമ്യം
* പ്രാചീന ഇന്ത്യയില്‍ വാസ്തു ശാസ്ത്രം വാസ്തുവിദ്യാ ആസൂത്രണവും പ്രകൃതിയുടെ ആപേക്ഷിക ഘടകങ്ങളും ഉപയോഗിച്ച് രൂപകല്പന ചെയ്തതാണ്. ഫെങ് ഷൂയി, പ്രപഞ്ചത്തിന്റെ അദൃശ്യമായ അസ്തിത്വങ്ങളെയും ഭൂമിയെയും മറ്റു മൂലകങ്ങളെയും അടിസ്ഥനമാക്കിയുള്ളതാണ്.
* വാസ്തു ശാസ്ത്രം ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫെങ് ഷൂയി ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും: ഒരു താരതമ്യം
* വാസ്തു അടിസ്ഥാനപരമായി ഒരു വീട് നിര്‍മ്മിക്കുകയും അതിനുള്ളില്‍ സന്തോഷകരമായ ജീവിതം നല്കയും ചെയ്യുന്നതാണ്. അതേസമയം ഫെങ് ഷൂയി ഒരു നല്ല മാനസികാവസ്ഥ കൊണ്ടുവരുകയും നല്ല രീതിയില്‍ ഊര്‍ജ്ജത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
* വാസ്തുവില്‍, വടക്ക് ദിശ ഏറ്റവും ശുഭകരമായ ഒന്നാണ്, കാരണം അത് കാന്തിക ഊര്‍ജ്ജത്തിന്റെ ഉറവിടത്തിന്റെ ദിശയാണ്. ഫെങ് ഷൂയിയില്‍, തെക്ക് ഏറ്റവും ശുഭകരമായ ദിശയാണ്, കാരണം സൂര്യന് യഥാക്രമം കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു, തെക്ക് ഭാഗം ഇതില്‍ നിന്ന് ഒരു നേട്ടം ലഭിക്കുമെന്ന് ഫെങ് ഷുയി പറയുന്നു.
Most
read:2022
മെയ്
മാസത്തിലെ
പ്രധാന
ഉത്സവങ്ങളും
ആഘോഷങ്ങളും

വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും: ഒരു താരതമ്യം
വാസയോഗ്യമായ ഒരു വീടിന് അതിന്റെ ചുവരുകളില്‍ തിളങ്ങുന്ന നിറങ്ങള്‍ കൊണ്ട് നിറയ്ക്കണമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. അതേസമയം, ഫെങ് ഷൂയിയില്‍ ഒരു വീടിന്റെ ചുവരുകള്‍ക്ക് ഇളം നിറത്തിലും ശാന്തവും കണ്ണുകള്‍ക്ക് ആശ്വാസം നല്‍കുന്നതുമായ നിറങ്ങള്‍ നല്‍കണമെന്ന് പറയുന്നു.

വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും: ഒരു താരതമ്യം
* വാസ്തു ശാസ്ത്രത്തില്‍ തുളസി ചെടിയും ഗണേശ വിഗ്രഹവും സൂക്ഷിക്കുന്നത് കുടുംബത്തിന് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. അതേസമയം, ഫെങ് ഷൂയിയില്‍, ചിരിക്കുന്ന ബുദ്ധന്റെ വിഗ്രഹം, മുള, വിന്‍ഡ് ചൈം എന്നിവ വാസസ്ഥലങ്ങളിലോ മനുഷ്യ സാന്നിധ്യമുള്ള ഏതെങ്കിലും തരത്തിലുള്ള ഘടനകളിലോ സൂക്ഷിക്കണമെന്ന് പറയുന്നു.
* വാസ്തു ശാസ്ത്രത്തില്‍ മനസ്സിനെ നിയന്ത്രിക്കുന്നത് വടക്ക് കിഴക്ക് ദിശയാണെന്ന് പറയുന്നു. ഫെങ് ഷൂയിയില്‍ വീട്ടിലെ മണ്പാത്രങ്ങളോ വസ്തുക്കളോ വടക്ക് കിഴക്ക് ഭാഗത്തോ മൂലയിലോ സൂക്ഷിക്കണമെന്ന് പറയുന്നു