Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
ചാണക്യനീതി; സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുന്നത് പുരുഷന്മാരുടെ ഈ 7 ഗുണങ്ങള്‍
ഒരു വ്യക്തിയുടെ പെരുമാറ്റം അവന്റെ വ്യക്തിത്വം വെളിപ്പെടുത്തും. തന്റെ ജീവിതപങ്കാളി സദ്ഗുണങ്ങള്‍ നിറഞ്ഞ ഒരാളായിരിക്കണമെന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നു. ജീവിതകാലം മുഴുവന്‍ അവന് കൂടെയുണ്ടായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ചാണക്യന് തന്റെ ചാണക്യ നീതിയില്‍ ഒരു വ്യക്തിയുടെ സ്വഭാവം, ഗുണങ്ങള്‍, ദോഷങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന പുരുഷന്മാരുടെ ഗുണങ്ങളെക്കുറിച്ചും അദ്ദേഹം ഇതില്‍ വിവരിക്കുന്നുണ്ട്.
ചാണക്യന്റെ അഭിപ്രായത്തില്‍, പുരുഷന്മാരെ മികച്ചവരാക്കുന്ന ചില ഗുണങ്ങളുണ്ട്. പുരുഷന്മാരുടെ ചില ഗുണങ്ങള്‍ സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമാണ്. സ്ത്രീകള്‍ സ്വാഭാവികമായും അത്തരം പുരുഷന്മാരിലേക്ക് വളരെ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുന്നു. പുരുഷന്മാരുമായി ബന്ധപ്പെട്ട ചില വ്യക്തിത്വമോ സ്വഭാവമോ കാര്യങ്ങളോ സ്ത്രീകള്‍ വളരെയധികം ഇഷ്ടപ്പെടുന്നു. അത്തരം പുരുഷന്മാരെ സ്ത്രീകള്‍ സ്വന്തമാക്കാനും ആഗ്രഹിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകളെ ആകര്‍ഷിക്കുന്ന ഒരു പുരുഷന്റെ അത്തരം ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സത്യസന്ധത
ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്തുന്നയാള്‍ക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കുന്നുവെന്ന് ചാണക്യന് പറയുന്നു. സ്ത്രീകളോട് മാന്യമായ ഉദ്ദേശ്യത്തോടെ ഇടപഴകുന്ന പുരുഷന്മാര് ഒരിക്കലും അവരുടെ പങ്കാളിയെ വഞ്ചിക്കില്ല. പുരുഷന്മാരുടെ ഈ ഗുണം സ്ത്രീകളെ വളരെയധികം ആകര്‍ഷിക്കുന്നു. അത്തരം പുരുഷന്മാര് തങ്ങളുടെ ബന്ധം ശക്തമാക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നു. അവര്‍ ഒരിക്കലും അവരുടെ ബന്ധത്തില്‍ കള്ളത്തരങ്ങളും കാണിക്കില്ല.

നല്ല പെരുമാറ്റം
നല്ല പെരുമാറ്റം, മധുരമായ സംസാരം, സൗമ്യത തുടങ്ങിയ ഗുണങ്ങള്‍ പലപ്പോഴും സ്ത്രീകളില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കാറുണ്ട്. എന്നാല്‍ ഈ ഗുണങ്ങള്‍ പുരുഷന്മാരില് ഉണ്ടെങ്കില്‍, അത് അവരുടെ സത്യസന്ധതയെ കാണിക്കുന്നു. അത്തരം ആളുകള്‍ അവരുടെ മധുരമായ സംസാരം കൊണ്ട് മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്നു. ഈ ഗുണങ്ങള്‍ സ്ത്രീകളെ വളരെയധികം ആകര്‍ഷിക്കുന്നു. മറ്റുള്ളവരോടുള്ള പുരുഷന്മാരുടെ പെരുമാറ്റം സ്ത്രീകള്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്.

നല്ലൊരു ശ്രോതാവ്
ജീവിതപങ്കാളി എല്ലായ്പ്പോഴും ഒരു നിഴല്‍ പോലെ തന്റെ അരികില്‍ നില്‍ക്കണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. ഒരു നല്ല ശ്രോതാവിനെ അവര്‍ ഇഷ്ടപ്പെടുന്നു. സംസാരിക്കാനുള്ള കഴിവുണ്ടെങ്കില്‍ കേള്‍ക്കാനുള്ള ധൈര്യവും വേണം. ഇത് ഒരു നല്ല പുരുഷന്റെ ലക്ഷണമാണെന്ന് സ്ത്രീകള്‍ കരുതുന്നു. സ്ത്രീകളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന, അവരുടെ വാക്കുകള്‍ അവഗണിക്കാത്ത പുരുഷന്മാരെ സ്ത്രീകള്‍ എപ്പോഴും ഇഷ്ടപ്പെടുന്നു.

വിശ്വാസ്യത
ചാണക്യന്റെ അഭിപ്രായത്തില്‍, ഏതൊരു ബന്ധത്തിലും പരസ്പര വിശ്വാസം വളരെ പ്രധാനമാണ്. ഒരു സ്ത്രീ, പുരുഷനോട് എന്തെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ പറയുകയും അയാള്‍ അത് തന്നില്‍ത്തന്നെ സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍, അത്തരം വിശ്വസ്തരായ പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുവെന്ന് ചാണക്യന് പറയുന്നു. തന്റെ വിശ്വാസങ്ങളെ തകര്‍ക്കാത്തതും തങ്ങളുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നതുമായ പുരുഷന്മാരെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു.

സുരക്ഷിതത്വം നല്കുന്നവര്
സുരക്ഷിതത്വം നല്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. ഒരു പുരുഷനൊപ്പം ഒരു സ്ത്രീ സുരക്ഷിതയാണെന്ന തോന്നല്‍ വരുമ്പോള്‍, സ്ത്രീകള്‍ അത്തരമൊരു പുരുഷനെ വിശ്വസിക്കുന്നു.

ബഹുമാനം നല്കുന്നവര്
ചാണക്യന്റെ അഭിപ്രായത്തില്‍, മറ്റുള്ളവര്‍ക്ക് ബഹുമാനവും ബഹുമാനം നല്കാന് അറിയാവുന്ന പുരുഷന്മാരിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നു. പ്രണയ ബന്ധത്തിലായാലും വിവാഹ ബന്ധത്തിലായാലും ആരെയും ബഹുമാനിക്കാത്ത, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് എപ്പോഴും വെറുപ്പാണ്.

മര്യാദ
ചാണക്യന് തന്റെ ചാണക്യ നിതിയില്‍ പറയുന്നതനുസരിച്ച്, മര്യാദയുള്ള പുരുഷന്മാരെ സ്ത്രീകള്‍ വളരെ വേഗത്തില്‍ ഇഷ്ടപ്പെടുന്നു. അഹങ്കാരികളല്ലാത്ത, ഏത് തെറ്റിനെയും വിനയത്തോടെ സ്വീകരിക്കുന്ന പുരുഷന്മാര് എന്നാണ് ഇതിനര്‍ത്ഥം. അവരുടെ ഈ ഗുണം ഒരു ബന്ധത്തില്‍ മാധുര്യം നിലനിര്‍ത്തുമെന്ന് സ്ത്രീകള്‍ വിശ്വസിക്കുന്നു. അങ്ങനെ, ഒരു പുരുഷന് ആദ്യം മര്യാദയുള്ളവനായിരിക്കണമെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
