Latest Updates
-
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം
സ്ത്രീ സ്വഭാവം പറയും മുഖത്തെ ഈ ലക്ഷണങ്ങള്‍
സ്ത്രീകളുടെ സ്വഭാവം വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടും ഇവരുടെ ശാരീരിക പ്രത്യേകതകള്‍ സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് പറയുന്നു എന്നുള്ളതാണ്. ലക്ഷണമൊത്ത സ്ത്രീ എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ എന്താണെന്നും എന്തുകൊണ്ടാണ് നിങ്ങള്‍ ലക്ഷണമൊത്ത് സ്ത്രീ എന്ന് പറയുന്നതെന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കാവുന്നതാണ്.

ലക്ഷണമൊത്ത് സ്ത്രീകളില്‍ എന്തൊക്കെയാണ് ശാരീരിക പ്രത്യേകതകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെയാണ് സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നെറ്റി
ലക്ഷണശാസ്ത്രപ്രകാരം സ്ത്രീകളുടെ നെറ്റിയില്‍ മൂന്ന് വിരലുകള്‍ ചേര്‍ത്ത് വെക്കാനുള്ള വീതിയുണ്ടെങ്കില്‍ ഇത് ലക്ഷണമനുസരിച്ചുള്ള നെറ്റിയാണ് എന്ന് പറയാം. മുഖത്തിന്റെ ആകെ വീതിയില്‍ മൂന്നിലൊരു ഭാഗം മാത്രമേ നെറ്റിക്ക് പാടുകയുള്ളൂ. ഇത് ലക്ഷണമൊത്ത സ്ത്രീയുടെ പ്രധാന ലക്ഷണങ്ങളില്‍ വരുന്നതാണ്. നെറ്റിയുടെ വീതി കൂടുതലെങ്കില്‍ ഇവര്‍ എല്ലാവരോടും നല്ലതുപോലെ സംസാരിക്കുന്നവരായിരിക്കും.

മുടിയുടെ നീളം
മുടിയുടെ നീളത്തിലും സ്ത്രീയുടെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. മുടിയുടെ നീളം നല്ല കറുപ്പ് നിറത്തിലുള്ളതും ചുരുണ്ടതുമായ മുടിയാണ് ലക്ഷണശാസ്ത്രമനുസരിച്ചുള്ള മുടി. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ എല്ലാവരോടും എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്നവരായിരിക്കും. ഒരു കാരണവശാലും ഇവര്‍ക്ക് ജീവിതത്തില്‍ തോറ്റുപോവേണ്ട അവസ്ഥയില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മുഖത്തിന്റെ ആകൃതി
ലക്ഷണശാസ്ത്രപ്രകാരം നിങ്ങളുടെ മുഖത്തിന്റെ ആകൃതിയും ശ്രദ്ധിക്കേണ്ടതാണ്. കോഴിമുട്ടയുടെ ആകൃതിയുള്ള മുഖമാണ് സ്ത്രീകളുടെ ഉത്തമ ലക്ഷണം. ഇത്തരം സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും എന്നാണ് ലക്ഷണശാസ്ത്രത്തില്‍ വ്യക്തമാക്കുന്നത്. ഇത് കൂടാതെ ഇവരുടെ പങ്കാളികള്‍ക്കും ഈ ഭാഗ്യം പകര്‍ന്നു നല്കപ്പെടുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഈ ആകൃതിയുള്ള മുഖമുള്ളവരെ വിവാഹം കഴിക്കുന്നത് നല്ലതാണ്.

പുരികത്തില്‍ ശ്രദ്ധിക്കാന്‍
പുരികത്തിന്റെ ആകൃതിയും വളരെയധികം പ്രധാനപ്പെട്ടതാണ്. പുരികത്തിന്റെ നീളം ചൂണ്ടുവിരലിനോളം ഉണ്ടെങ്കില്‍ അത് ലക്ഷണശാസ്ത്രം അനുസരിച്ച് നല്ലതാണ് എന്നാണ് പറയുന്നത്. മാത്രമല്ല കട്ടികൂടിയ പുരികങ്ങളോട് കൂടിയ സ്ത്രീകള്‍ ആണ് ലക്ഷണശാസ്ത്രമനുസരിച്ച് ഉത്തമരായ സ്ത്രീകള്‍. ഇവര്‍ സ്വന്തം അഭിപ്രായങ്ങളും സ്വാധീനവും ഉണ്ടായിരിക്കും ഏതൊരു കാര്യത്തിനും.

താടിയുടെ ലക്ഷണം
താടിയുടെ ലക്ഷണം ശ്രദ്ധിക്കേണ്ടതാണ്. കീഴ്ത്താടിയില്‍ അല്പം ശ്രദ്ധിച്ചാല്‍ നിങ്ങളുട സ്വഭാവം മനസ്സിലാക്കാവുന്നതാണ്. പലരുടേയും കീഴ്ത്താടി ഒട്ടിയ പോലുള്ളതായിരിക്കും. എന്നാല്‍ ചുണ്ടിന് താഴേക്ക് തടിച്ച് മാംസളമായ ഭാഗമുള്ള താടിയെങ്കില് അത് ഭാഗ്യം നല്‍കുന്നതാണ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ താടിയുള്ളവരെങ്കില് അത് എന്തുകൊണ്ടും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനുള്ള ഒരു വ്യക്തിയായിരിക്കും എന്നുള്ളതാണ് കാണിക്കുന്നത്.

കാല്‍പ്പാദം
സ്ത്രീകളുടെ കാല്‍പ്പാദം നോക്കിയും ലക്ഷണം മനസ്സിലാക്കാവുന്നതാണ്. ലക്ഷണശാസ്ത്രമനുസരിച്ച് കാലിന്റെ നീളവും ആകൃതിയും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. പാദം ചേര്‍ത്ത് വെച്ചാല്‍ തള്ളവിരലും ഉപ്പൂറ്റിയും മാത്രമേ സ്ത്രീപാദങ്ങളില്‍ കൂട്ടിമുട്ടാവൂ എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇത്തരത്തില്‍ കാല്‍പാദമുള്ള സ്ത്രീകളാണെങ്കില്‍ ഇവര്‍ കാല് വെക്കുന്നതെല്ലാം സ്വന്തമാക്കും എന്നാണ് സൂചിപ്പിക്കുന്നത്.

കണ്ണുകള്‍
കണ്ണുകളിലും ലക്ഷണശാസ്ത്രം മികച്ചതാണ്. സ്ത്രീകളുടെ കണ്ണുകള്‍ നോക്കുമ്പോള്‍ കറുത്ത കൃഷ്ണമണിയായിരിക്കണം. മാത്രമല്ല വെളുത്ത പാടകളുള്ള കണ്ണില്‍ കറുത്ത കൃഷ്ണമണിയുള്ള സ്ത്രീയാണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് എന്തുകൊണ്ടും നിങ്ങള്‍ മികച്ച വ്യക്തിത്വത്തിന് ഉടമയാണ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കണ്ണുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉള്ളതാണ്.

ഉയരം
സ്ത്രീകളുടെ ഉയരം ലക്ഷണശാസ്ത്രത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. കൃത്യമായി പറഞ്ഞാല്‍ അഞ്ച് അടി ഉയരമുള്ള സ്ത്രീകളാണ് ഏറ്റവും ഉത്തമ സ്ത്രീകള്‍ എന്നാണ് എന്നുള്ളതാണ്. എന്നാല്‍ പലരിലും പാരമ്പര്യമായി ഉയരത്തില്‍ വ്യത്യാസം വരാം. പക്ഷേ മുകളില്‍ പറഞ്ഞതെല്ലാം ലക്ഷണശാസ്ത്രത്തില്‍ പറയുന്നതാണ്. എന്നാല്‍ ഓരോരുത്തര്‍ക്കും ഓരോ ശാരീരിക പ്രത്യേകതകളാണ് ഉള്ളത്. അതില്‍ നല്ലതോ ചീത്തയോ ഒന്നുമില്ല എന്നുള്ളതാണ് സത്യം.



Click it and Unblock the Notifications