For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങള്‍

|

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ഡിസംബര്‍. ഡിസംബര്‍ മാസത്തില്‍ ഏറ്റവും പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ദിവസമാണ് ഡിസംബര്‍ 25 ലെ ക്രിസ്മസ് ദിനം. എന്നാല്‍ ഡിസംബര്‍ മാസത്തില്‍ ആചരിക്കുന്ന പ്രധാനപ്പെട്ട ദിവസം ഇതു മാത്രമല്ല, ഡിസംബറില്‍ വേറെയും പ്രധാനപ്പെട്ട ദിനങ്ങളുണ്ട്. ഡിസംബര്‍ മാസത്തില്‍ ആഘോഷിക്കുന്നതും ആചരിക്കുന്നതുമായ എല്ലാ ദേശീയ അന്തര്‍ദ്ദേശീയ സുപ്രധാന ദിവസങ്ങളുടെയും പൂര്‍ണ്ണമായ വിവരങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം. നിങ്ങളുടെ അറിവ് വളര്‍ത്താനും മത്സരപരീക്ഷകളില്‍ വിജയം നേടാനും ഇത് നിങ്ങളെ സഹായിക്കും.

Most read: വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂMost read: വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂ

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 1 - ലോക എയ്ഡ്‌സ് ദിനം

എച്ച്.ഐ.വിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താനും എച്ച്‌ഐവി വ്യാപനം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കുമായി എല്ലാ വര്‍ഷവും ഡിസംബര്‍ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. 1988 ലാണ് ഇത് ആദ്യമായി ആഘോഷിച്ചത്.

ഡിസംബര്‍ 2 - ദേശീയ മലിനീകരണ നിയന്ത്രണ ദിനം

മലിനീകരണത്തെക്കുറിച്ചും അതിന്റെ അപകടകരമായ ഫലങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഡിസംബര്‍ 2 ന് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആഘോഷിക്കുന്നു. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയിലാണ് ഈ ദിവസം ആചരിക്കുന്നത്. ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായാണ് ഭോപ്പാല്‍ വാതക ദുരന്തത്തെ കണക്കാക്കപ്പെടുന്നു.

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 2 - അടിമത്ത നിര്‍മ്മാര്‍ജ്ജന ദിനം

ആധുനിക ലോകത്ത് മനുഷ്യാവകാശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അടിമത്തത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് ഡിസംബര്‍ 2 ന് അടിമത്ത നിര്‍മാര്‍ജ്ജന ദിനം ആചരിക്കുന്നു. ലോകത്തെ 40 ദശലക്ഷത്തിലധികം ആളുകള്‍ അടിമത്തത്തിന്റെ ഇരകളാണ്. ഭീഷണി, അക്രമം, ബലാല്‍ക്കാരം അല്ലെങ്കില്‍ അധികാര ദുര്‍വിനിയോഗം എന്നിവ കാരണം ഒരു വ്യക്തിക്ക് നേരിടേണ്ടിവരുന്ന ചൂഷണത്തിന്റെ സാഹചര്യങ്ങളെ ഈ ദിവസം ഓര്‍മ്മിപ്പിക്കുന്നു.

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 3 - ലോക വികലാംഗ ദിനം

വൈകല്യമുള്ളവരെ മനസിലാക്കുന്നതിനും അവരെ ചേര്‍ത്തുനിര്‍ത്തുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി ഡിസംബര്‍ 3 ന് ലോക വികലാംഗ ദിനം ആചരിക്കുന്നു.

ഡിസംബര്‍ 4 - ഇന്ത്യന്‍ നാവികസേനാ ദിനം

ഇന്ത്യന്‍ നേവിയുടെ പങ്ക്, നേട്ടങ്ങള്‍, പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 4 ന് ഇന്ത്യന്‍ നാവിക സേനാ ദിനം ആഘോഷിക്കുന്നു.

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 5 - അന്താരാഷ്ട്ര വൊളണ്ടിയര്‍ ദിനം

എല്ലാ വര്‍ഷവും ഡിസംബര്‍ 5 നാണ് അന്താരാഷ്ട്ര വൊളണ്ടിയര്‍ ദിനംആഘോഷിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും അവരുടെ പരിശ്രമങ്ങള്‍, മൂല്യങ്ങള്‍ എന്നിവ ആഘോഷിക്കുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിവസം അവസരമൊരുക്കുന്നു.

ഡിസംബര്‍ 5 - ലോക മണ്ണ് ദിനം

മണ്ണിന്റെ പ്രാധാന്യം, ആരോഗ്യകരമായ ആവാസ വ്യവസ്ഥകള്‍, മനുഷ്യന്റെ ക്ഷേമം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഡിസംബര്‍ 5 ന് ലോക മണ്ണ് ദിനം ആചരിക്കുന്നു.

Most read:അടുക്കളയിലെ ഈ തെറ്റുകള്‍ വേണ്ട; നിര്‍ഭാഗ്യം പടികടന്നെത്തുംMost read:അടുക്കളയിലെ ഈ തെറ്റുകള്‍ വേണ്ട; നിര്‍ഭാഗ്യം പടികടന്നെത്തും

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 7 - സായുധസേനാ പതാക ദിനം

രാജ്യത്തെ സംരക്ഷിക്കുന്നതിനായി അതിര്‍ത്തികളില്‍ ധീരതയോടെ പോരാടിയ രക്തസാക്ഷികളെയും സേനാംഗങ്ങളെയും ബഹുമാനിക്കുക എന്നിവ ലക്ഷ്യത്തോടെ ഡിസംബര്‍ 7 ന് രാജ്യത്തുടനീളം സായുധസേന പതാക ദിനം ആചരിക്കുന്നു.

ഡിസംബര്‍ 7 - അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനം

സംസ്ഥാനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അന്താരാഷ്ട്ര വ്യോമ ഗതാഗതത്തില്‍ ICAO വഹിക്കുന്ന പങ്കിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ലോകമെമ്പാടും ഡിസംബര്‍ 7 ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനം ആചരിക്കുന്നു.

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 9 - അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം

ആരോഗ്യം, വിദ്യാഭ്യാസം, നീതി, ജനാധിപത്യം, അഭിവൃദ്ധി, വികസനം എന്നിവയെ അഴിമതി എങ്ങനെ ബാധിക്കുന്നുവെന്ന് എടുത്തുകാണിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 9 ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം ആചരിക്കുന്നു.

ഡിസംബര്‍ 10 - മനുഷ്യാവകാശ ദിനം

ഡിസംബര്‍ 10 നാണ് മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നത്. മനുഷ്യാവകാശത്തിന്റെ സാര്‍വത്രിക പ്രഖ്യാപനം 1948 ല്‍ ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചു. എല്ലാ ആളുകളുടെയും അടിസ്ഥാന അവകാശങ്ങളും അവരുടെ അടിസ്ഥാന സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 11 - അന്താരാഷ്ട്ര പര്‍വത ദിനം

ശുദ്ധജലം, ഊര്‍ജ്ജം, ഭക്ഷണം എന്നിവയില്‍ പര്‍വതങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 11 ന് അന്താരാഷ്ട്ര പര്‍വത ദിനം ആഘോഷിക്കുന്നു.

ഡിസംബര്‍ 14 - ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം

ദൈനംദിന ജീവിതത്തില്‍ ഊര്‍ജ്ജത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഡിസംബര്‍ 14 ന് ഊര്‍ജ്ജസംരക്ഷണ ദിനം ആചരിക്കപ്പെടുന്നു. 1991 മുതല്‍, എല്ലാ വര്‍ഷവും ഡിസംബര്‍ 14 ന് വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (BEE) യുടെ നേതൃത്വത്തിലാണ് ആഘോഷം.

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 15 - അന്താരാഷ്ട്ര തേയില ദിനം

ആഗോളതലത്തില്‍ ചായയുടെ വിപണി സമ്പദ്‌വ്യവസ്ഥ, തോട്ടം തൊഴിലാളികള്‍, തേയില കൃഷിക്കാര്‍ എന്നിവയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായി ഡിസംബര്‍ 15 ന് അന്താരാഷ്ട്ര തേയില ദിനം ആഘോഷിക്കുന്നു.

ഡിസംബര്‍ 16 - വിജയ് ദിവസ്

രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളെയും അവരുടെ ത്യാഗങ്ങളെയും അനുസ്മരിക്കുന്നതിനും രാജ്യത്തിനുവേണ്ടി സായുധ സേനയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമായും ഡിസംബര്‍ 16 ന് ഇന്ത്യയില്‍ വിജയ് ദിവസ് ആഘോഷിക്കുന്നു.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 18 - ന്യൂനപക്ഷ അവകാശ ദിനം

ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡിസംബര്‍ 18 ന് ഇന്ത്യയില്‍ ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരബധി ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍, സെമിനാറുകള്‍, ഇവന്റുകള്‍ എന്നിവ നടത്തപ്പെടുകയും ചെയ്യുന്നു.

ഡിസംബര്‍ 18 - അന്താരാഷ്ട്ര കുടിയേറ്റ ദിനം

കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഡിസംബര്‍ 18 ന് അന്താരാഷ്ട്ര കുടിയേറ്റ ദിനം ആഘോഷിക്കുന്നു.

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 19 - ഗോവ വിമോചന ദിനം

എല്ലാ വര്‍ഷവും ഡിസംബര്‍ 19 നാണ് ഗോവ വിമോചന ദിനം ആഘോഷിക്കുന്നത്. 1961 ല്‍ ഈ ദിവസം സൈനിക നടപടികളിലൂടെ ഗോവയെ പോര്‍ച്ചുഗീസ് ആധിപത്യത്തില്‍ നിന്ന് ഇന്ത്യ മോചിപ്പിച്ചു. പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഗോവയെ സഹായിച്ച ഇന്ത്യന്‍ സായുധ സേനയെ സ്മരിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.

ഡിസംബര്‍ 20 - അന്താരാഷ്ട്ര മാനവ ഐക്യദാര്‍ഢ്യ ദിനം

വൈവിധ്യത്തില്‍ ഐക്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 20 ന് അന്താരാഷ്ട്ര മാനവ ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നു. ദാരിദ്ര്യം, വിശപ്പ്, രോഗം എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഈ ദിവസം ആളുകളെ ഓര്‍മ്മിപ്പിക്കുന്നു.

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 22 - ദേശീയ ഗണിതദിനം

പ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വര്‍ഷം തോറും ഡിസംബര്‍ 22 ന് ദേശീയ ഗണിതദിനം ആഘോഷിക്കുന്നു. ഗണിതശാസ്ത്രത്തിലും അതിന്റെ ശാഖകളിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് രാമാനുജന്‍. 1887 ഡിസംബര്‍ 22 ന് തമിഴ്‌നാട്ടിലെ ഈറോഡിലാണ് അദ്ദേഹം ജനിച്ചത്.

ഡിസംബര്‍ 23 - ദേശീയ കര്‍ഷക ദിനം

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 23 ന് ദേശീയ കര്‍ഷകദിനം ആഘോഷിക്കുന്നു. ഈ ദിവസം കാര്‍ഷിക മേഖലയെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചു മനസിലാക്കുന്നതിനുമായി വിവിധ പരിപാടികള്‍, സെമിനാറുകള്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 24 - ദേശീയ ഉപഭോക്തൃ ദിനം

ഡിസംബര്‍ 24 ന് രാജ്യത്തുടനീളം ദേശീയ ഉപഭോക്തൃ ദിനം വര്‍ഷം തോറും ആചരിക്കുന്നു. 1986 ല്‍ ഈ ദിവസമാണ് ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പ്രസിഡന്റിന്റെ അനുമതി ലഭിച്ചത. രാജ്യത്തെ ഉപഭോക്തൃ പ്രസ്ഥാനത്തിലെ ചരിത്രപരമായ നാഴികക്കല്ലായി ഇത് കണക്കാക്കപ്പെടുന്നു. ഈ ദിവസം ഉപഭോക്തൃ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവബോധവും നല്‍കുന്നു.

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 25 - ക്രിസ്മസ്

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ പിറവിയോടനുബന്ധിച്ച് വര്‍ഷം തോറും ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നു.

ഡിസംബര്‍ 25 - സദ്ഭരണ ദിനം

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 25 ന് ഇന്ത്യയില്‍ സദ്ഭരണ ദിനം ആചരിക്കുന്നു. കവി, രാഷ്ട്രതന്ത്രജ്ഞന്‍, മികച്ച നേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു അദ്ദേഹം. 2018 ആഗസ്റ്റ് 16 നാണ് അദ്ദേഹം അന്തരിച്ചത്.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഡിസംബര്‍ 2 - ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം

ഡിസംബര്‍ 2 - മലിനീകരണ നിയന്ത്രണ ദിനം

ഡിസംബര്‍ 3 - സംസ്ഥാന കിഴങ്ങ് വിള ദിനം

ഡിസംബര്‍ 5 - ദേശീയ മാതൃസുരക്ഷാ ദിനം

ഡിസംബര്‍ 6 - മഹാപരിനിര്‍വാണ്‍ ദിവസ്

ഡിസംബര്‍ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം

ഡിസംബര്‍ 26 - ലോക ബോക്‌സിങ് ദിനം

English summary

December 2020: Important National and International Days

Here is a complete list of all national and international important days held in the month of December 2020. Take a look.
X
Desktop Bottom Promotion