Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
ഡിസംബർ പറയും ഭാഗ്യസംഖ്യ കൊണ്ട് നേട്ടം കൊയ്യുന്നവരെ
ന്യൂമറോളജി നമ്മളെല്ലാവരും കേട്ടിട്ടുള്ള ഒന്നാണ്. എന്നാല്‍ നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും മനസ്സിലാക്കുന്നതിനും കണ്ടെത്തുന്നതിനും പണ്ട് തന്നെ പ്രാധാന്യം ഉണ്ടായിരുന്നു. നിങ്ങളുടെ ജന്മസംഖ്യ തിരിച്ചറിഞ്ഞ് അതിൽ നിന്ന് ഭാഗ്യം കണ്ടെത്താൽ ശ്രമിച്ച് നോക്കൂ. നമുക്ക് ജന്മസംഖ്യ നോക്കി ഈ മാസം ഭാഗ്യമാണോ നിർഭാഗ്യമാണോ കൂട്ടിരിക്കുന്നത് എന്ന് നോക്കാം. ന്യൂമറോളജിയില്‍ പലർക്കും ഭാഗ്യ നമ്പര്‍ പലതായിരിക്കും.
എന്നാൽ ഇതിൽ നിങ്ങളുടെ അനുഭവത്തിൽ വരുന്ന നമ്പറുകൾ എന്താണെന്ന് നോക്കാവുന്നതാണ്. ഇത് മനസ്സിലാക്കുന്നതിന് വേണ്ടി എന്താണ് നിങ്ങളുടെ ഭാഗ്യയ നമ്പർ എന്ന് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പലരും പേര് മാറ്റുന്നത് പോലും പലപ്പോഴും ന്യൂമറോളജി അനുസരിച്ചാണ്. ഇത് ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെയും കരിയറിനേയും സാമ്പത്തിക നേട്ടത്തേയും വരെ സഹായിക്കുന്നുണ്ട് എന്നാണ് വിശ്വാസം.
എന്നാൽ ഇതെങ്ങനെ കണക്കാക്കും എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ജന്മസംഖ്യ നിങ്ങൾ ജനിച്ച ദിവസവും ഭാഗ്യവുമായാണ് കണക്കാക്കുന്നത്. ഇതിൽ നിങ്ങൾ ജനിച്ചത് 7- തീയ്യതി ആണെങ്കിൽ നിങ്ങളുടെ ജന്മസംഖ്യ 7 ആയാണ് കണക്കാക്കുന്നത്. എന്നാൽ നിങ്ങൾ ജനിച്ചത് 10നും 31നും ഇടക്കുള്ള ഒരു ദിവസമാണെങ്കിൽ അത് രണ്ടും കൂട്ടികിട്ടുമ്പോൾ ഉള്ള സംഖ്യയാണ് നിങ്ങളുടെ ഭാഗ്യനമ്പർ.
ഉദാഹരണത്തിന് 31 ആണ് നിങ്ങൾ ജനിച്ച ദിവസെങ്കിൽ 3+1 എന്ന് കൂട്ടി 4 ആണ് നിങ്ങളുടെ ജന്മസംഖ്യ എന്ന് തീരുമാനിക്കാവുന്നതാണ്. ഇത്തരത്തിൽ 9 വരേയും കണ്ടെത്താവുന്നതാണ്. മാസത്തില്‍ 30 ദിവസം ഉള്ളതിനാല്‍ ജനനം 28-നാണെങ്കില്‍ 2+8=10എന്നു വരും എന്നാല്‍ ഇതിനെ പിന്നീടും കണക്കാക്കി 1+0=1 എന്ന രീതിയിലേക്ക് മാറ്റണം. 1 മുതല്‍ 9 വരെയുള്ള സംഖ്യകളാണ് ന്യൂമറോളിജി പ്രകാരം ഉപയോഗിക്കുന്നതും. എന്നാൽ ഡിസംബർ മാസത്തിൽ നിങ്ങളുടെ പ്രത്യേകതകൾ ഭാഗ്യ നമ്പർ പ്രകാരം മനസ്സിലാക്കാവുന്നതാണ്.

ജന്മസംഖ്യ 1
നിങ്ങളുടെ ഭാഗ്യനമ്പർ 1 ആണെങ്കിൽ നിങ്ങൾക്ക് ഈ മാസം അൽപം കഷ്ടപ്പെടേണ്ടതായി വരുന്നുണ്ട്. ധാരാളം അവസരങ്ങൾ ജീവിതത്തിൽ വരുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ഇത് ഒരിക്കലും തള്ളിക്കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. നിരവധി അവസരങ്ങളാണ് നിങ്ങൾക്ക് ഈ മാസം ലഭിക്കുന്നത്. സമയത്തിന്‍റെ വില അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കേണ്ടതാണ്. എങ്കിലും പലപ്പോഴും ഫ്രസ്ട്രേഷൻ കാരണം ജീവിതം പ്രതിസന്ധിയിൽ ആവുന്നുണ്ട്. സ്വപ്ന ജീവികൾ ആയി ജീവിക്കാന്‍ താൽപ്പര്യപ്പെടുന്നവരായിരിക്കും ഇവർ. ജന്മസംഖ്യ ഒന്നായവർക്ക് ജീവിതത്തിൽ തിരിഞ്ഞ് നോക്കേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാവുന്നില്ല.

ജന്മസസംഖ്യ 2
സാമ്പത്തിക കാര്യങ്ങളിൽ ഇവർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു മാസമാണ് ഡിസംബർ മാസം. ബിസിനസിൽ വളരെയധികം നേട്ടങ്ങളും നിക്ഷേപങ്ങളും നിങ്ങൾക്ക് ഉണ്ടാവുന്നുണ്ട്. ജീവിതം ബാലൻസ് ചെയ്ത് കൊണ്ട് പോവുന്നതിന് നിങ്ങൾക്ക് സാധിക്കുന്നുണ്ട്. കരിയറിൽ മുന്നേറുന്നതിനുള്ള ചാന്‍സ് നിങ്ങൾക്ക് ധാരാളം ലഭിക്കുന്ന ഒരു മാസം കൂടിയാണ് ഈ മാസം. പ്രണയിക്കുന്നവർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു മാസമാണ്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിക്ക് ആവശ്യത്തിൽ കൂടുതൽ സമയം മാറ്റി വെക്കുന്നവരാണ് ഇവർ.

ജന്മസംഖ്യ 3
എന്താണ് ആഗ്രഹിക്കുന്നത് അതിന് വേണ്ടി കഷ്ടപ്പെടുന്നവരാണ് ഈ ജന്മസംഖ്യ 3 ആയിട്ടുള്ളവർ. മാനസിക സമ്മർദ്ദം ഇവർക്ക് ഓരോ ദിവസവും കൂടി വരുന്ന മാസം കൂടിയായിരിക്കും ഈ മാസം. ജോലിമാറുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ അത് നല്ല രീതിയിലേക്കാണ് മാറുന്നത്. സ്വകാര്യ ജീവിതത്തിൽ അൽപം പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും അൽപം ശ്രദ്ധയോടെ മുന്നോട്ട് പോയാൽ പ്രതിസന്ധികൾ ഒന്നുമില്ലാതെ തന്നെ ഈ മാസവും നിങ്ങൾക്ക് കടന്നു പോവുന്നതാണ്. വിശ്വാസ്യതയോടെ ഓരോ കാര്യത്തിനും വേണ്ടി മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരായിരിക്കും ഇവർ.

ജന്മസംഖ്യ 4
സാമ്പത്തിക ലാഭം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ തീരുമാനമാവുന്നതിനും നിങ്ങളുടെ കരിയറിൽ മുന്നോട്ട് കുതിക്കുന്നതിനും വളരെയധികം നല്ല അവസരങ്ങൾ ലഭിക്കുന്നതിനും ഈ മാസം നിങ്ങൾക്ക് സാധ്യതയുണ്ട്. ജീവിതത്തിലെ ഒരു വലിയ ചുവടിലേക്ക് നിങ്ങള്‍ കാലെടുത്ത് വെക്കുന്ന ഒരു മാസം കൂടിയാണ് ഡിസംബർ. ഏത് കാര്യത്തിനും വളരെയധികം എനർജിയോടെ കാര്യങ്ങളെ സമീപിക്കുന്നതിന് നിങ്ങൾക്ക് സാധിക്കുന്നുണ്ട്. മറ്റുള്ളവരിലേക്ക് പോസിറ്റീവ് ഊര്‍ജ്ജം പകരുന്നതിന് നിങ്ങൾക്ക് സാധിക്കുന്ന ഒരു മാസമാണ് ഈ ജന്മസംഖ്യ ഭാഗ്യമായുള്ളവർക്ക് ലഭിക്കുന്നത്.

ജന്മസംഖ്യ 5
സ്വകാര്യ ജീവിതത്തിൽ ഇവരെ കാത്തിരിക്കുന്നത് ഒരുപാട് നേട്ടങ്ങൾ തന്നെയയാണ്. പലപ്പോഴും ബന്ധങ്ങളിൽ മുൻപിൻ നോക്കാതെ എടുത്ത് ചാടുന്നത് പ്രതിസന്ധികൾ സൃഷ്ടിക്കുമെങ്കിലും ഏത് കാര്യത്തിനും രണ്ടാമതൊന്ന് ചിന്തിക്കുന്നത് നിങ്ങൾക്ക് നേട്ടങ്ങൾ നൽകന്നുണ്ട്. നിങ്ങളുടെ സഹപ്രവർത്തകർക്ക് ശുഭവാർത്ത നൽകുന്നത് പലപ്പോഴും നിങ്ങളായിരിക്കും. ഏത് കാര്യത്തിനും ചിന്തിച്ച് വേണം തീരുമാനം എടുക്കേണ്ടത് എന്ന കാര്യം മാത്രം നിങ്ങൾ ശ്രദ്ധിച്ചാൽ മതി. അല്ലാത്ത പക്ഷം വളരെയധികം നേട്ടങ്ങളോടെ പോവാൻ സാധിക്കുന്ന ഒരു മാസമാണ് ഡിസംബർ. സാമ്പത്തികമായി വളരെ നല്ല മാസമാണ് ജന്മംസംഖ്യ 5 വരുന്നവര്‍ക്ക് ഉണ്ടാവുന്നത്.

ജന്മസംഖ്യ 6
സ്വകാര്യ ജീവിതത്തിൽ അൽപം അഹങ്കരിക്കാവുന്ന മാസമാണ് ജന്മസംഖ്യ 6 വരുന്നവര്‍ക്ക് ഉള്ളത്. വളരെയധികം സമാധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരും അതിന് വേണ്ട സാഹചര്യം ഉള്ളവരും ആയിരിക്കും ഇവർ. ഇടക്കിടക്ക് ബാറ്ററി ചാർജ് ചെയ്യുന്നത് പോലെ സ്വയം ഒന്ന് ചാര്‍ജ് ചെയ്യുന്നതിന് ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കണം. തമാശ വളരെയധികം ഇഷ്ടപ്പെടുന്നവരായിരിക്കും ഇവർ. പ്രശ്നങ്ങൾ പലപ്പോഴും ഉണ്ടാവുന്ന ഒരു മാസമായിരിക്കും. എങ്കിലും അതിനെ പ്രതിരോധിക്കുന്നതിനും തരണം ചെയ്യുന്നതിനും സാധിക്കുന്നുണ്ട് ജന്മസംഖ്യ 6 വരുന്നവർക്ക് ഡിസംബർ മാസം.

ജന്മസംഖ്യ 7
ധാരാളം അവസരങ്ങൾ വരുന്ന മാസമാണ് ജന്മസംഖ്യ 7 വരുന്നവർക്ക് ഈ മാസം. അവസരങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് മറ്റുള്ളവർക്ക് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടി വളരെയധികം താല്‍പ്പര്യത്തോടെ മുന്നോട്ട് വരുന്നവരാണ് പലരും. മറ്റുള്ളവരെ ഇംപ്രസ് ചെയ്യിക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഇവരുടെ തിരഞ്ഞെടുപ്പ് പലപ്പോഴും തെറ്റിപ്പോവുന്ന ഒരു മാസമായിരിക്കും ഡിസംബർ. കഠിനാധ്വാനം ചെയ്യുന്നതിന് വേണ്ടി ഇവർ തയ്യാറാവുന്നുണ്ട്.

ജന്മസംഖ്യ 8
വിശ്രമില്ലാത്ത ഒരു മാസമായിരിക്കും ഡിസംബർ ഈ ജന്മസംഖ്യ വരുന്നവർക്ക്. എപ്പോഴും കരിയറിൽ തിരക്കായി മാറുന്ന ഒരു മാസമാണ് ഡിസംബർ. ജീവിതത്തിൽ എക്സൈറ്റ്മെന്‍റ് ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. യാത്ര പോവുന്നതിന് എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും ഇവർ. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. മറ്റുള്ളവരുടെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതിനും അത് സ്വന്തമാക്കുന്നതിനും നിങ്ങൾ ശ്രമിച്ചു കൊണ്ടേ ഇരിക്കാവുന്നതാണ്. ഇടക്കിടക്ക് സർപ്രൈസുകൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ജന്മസംഖ്യ 9
ജന്മസംഖ്യ 9 ആണെങ്കിൽ അവർക്ക് ജോലിക്കാര്യത്തിൽ ഉയർച്ചകൾ ഉണ്ടാവുന്നതിനുള്ള ഏറ്റവും നല്ല മാസമാണ് ഡിസംബർ. പ്രതീക്ഷിച്ചിരിക്കാത്ത സമയത്ത് സാമ്പത്തിക നേട്ടം സംഭവിക്കുന്നുണ്ട്. കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും പൂർണ പിന്തുണ നിങ്ങൾക്ക് ലഭിക്കുന്ന ഒരു മാസം കൂടിയാണ് ഡിസംബർ. പോസിറ്റീവ് ഊര്‍ജ്ജം ധാരാളം നിങ്ങളിൽ നിറയുന്ന ഒരുമാസമാണ്. പ്രമോഷൻ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നേട്ടങ്ങൾ മാത്രം നിറയുന്ന ഒരു മാസമായി മാറുന്നു നിങ്ങൾക്ക് ഡിസംബർ. ബന്ധങ്ങൾ നല്ലതു പോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് മാത്രം ശ്രദ്ധിച്ചാൽ മതി.



Click it and Unblock the Notifications