Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
ഭാര്യ ചെയ്താല്‍ ഭര്‍ത്താവിന് കടം ഫലം
ഭാര്യ ചെയ്താല്‍ ഭര്‍ത്താവിന് കടം ഫലം
വിശ്വാസങ്ങളില്‍ കൂടി നീങ്ങുന്നവരാണ് നാമെല്ലാവരും. എത്ര പുരോഗമനം പറഞ്ഞാലും ജീവിതത്തിന്റെ ചില സന്ധി ഘട്ടങ്ങളില്‍ അറിയാതെയെങ്കിലും വിശ്വാസങ്ങളെ ഓര്‍ക്കുന്നവര്‍. ഇതിലൂടെ മാത്രം സഞ്ചരിയ്ക്കുന്ന ഒരു മറു വിഭാഗവുമുണ്ട്. വിശ്വാസികളെന്ന ഗണത്തില്‍ പെടുത്താവുന്നവരാണ് ഇവര്‍.
വീടിന് ഐശ്വര്യമുണ്ടാകുക, ധന ധാന്യങ്ങളുണ്ടാകുക, ദാരിദ്ര്യവും സമാധാനക്കേടുമൊന്നും വരാതിരിയ്ക്കുക എന്നിവയെല്ലാം തന്നെ ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഒരു ശരാശരി മനുഷ്യന്റെ ജീവിതം നന്നാക്കുവാന്‍ അടിസ്ഥാനപരമായി വേണ്ട ചിലതെന്നു പറയാം.
വീട്ടിലെ ലക്ഷ്മിയാണ് സ്ത്രീയെന്നു പറയാം. വീട്ടിലെ സ്ത്രീ ഐശ്വര്യമുള്ളവരെങ്കില് ഇത് കുടുംബത്തിലും കുടുംബാംഗങ്ങളുടെ ജീവിതത്തിലുമെല്ലാം പ്രതിഫലിയ്ക്കുമെന്നു പറയും. ഇതല്ലെങ്കില്‍ നേരെ മറിച്ചും. കുടുംബത്തിലെ നെടുംതൂണാണ് സ്ത്രീയെന്ന രൂപം. ഭാര്യയായും അമ്മയായും മകളായുമെല്ലാം നിറയുന്ന രൂപം.
നമ്മുടെ സ്ത്രീകളുടെ ചില ചെയ്തികള്‍, ചിലപ്പോള്‍ അറിയാതെ ചെയ്യുന്നതാണെങ്കില്‍ പോലും വീട്ടിലെ പുരുഷന്മാര്ക്ക് ദോഷവും വീട്ടില്‍ ദാരിദ്ര്യവുമെല്ലാം വരുത്തി വയ്ക്കുമന്നു വേണം, പറയുവാന്‍. ഇത്തരത്തിലെ ചില ചെയ്തികളെക്കുറിച്ചറിയൂ, ഇതൊഴിവാക്കൂ.

അടിച്ചു കൂട്ടി
നാം അടിച്ചുവാരി വീടു വൃത്തിയാക്കുന്നത് പതിവാണ്. മിക്കവാറും വീട്ടിലെ സ്ത്രീകള്‍ തന്നെയാകും, ഇതു ചെയ്യുക. ഇതു പോലെ അടിച്ചു കൂട്ടി ചിലപ്പോള്‍ ഒരു മൂലയ്ക്കിട്ട് വാരിക്കളയാന്‍ മറക്കും. അല്ലെങ്കില്‍ തിരക്കില്‍ പിന്നീടാകട്ടെ, എന്നു കരുതും. ഇത് വീട്ടില്‍ ദാരിദ്ര്യവും സമാധാനക്കേടും കൊണ്ടു വരുമെന്നാണ് പറയുക. ഇതുപോലെ അടിച്ചു കൂട്ടിയാല്‍ ഉടന്‍ തന്നെ അതു വാരിക്കളയുകയും വേണം.

സന്ധ്യാ സമയം കഴിഞ്ഞാല്‍
ഇതു പോലെ പണ്ടു മുതല്‍ കാരണവന്മാര് പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് സന്ധ്യാ സമയം കഴിഞ്ഞാല്‍ അടിച്ചു വാരരുത് എന്നത്. ഇതും ഐശ്വര്യക്കേടും ലക്ഷണക്കേടുമെന്നാണ് വയ്പ്. ഇതും നല്ല ശീലമല്ല. സന്ധ്യ കഴിഞ്ഞും രാത്രിയിലുമൊന്നും അടിയ്ക്കരുത്. രാവിലെ സൂര്യോദയത്തിനു മുന്‍പായി അടിച്ചു തുടച്ചിടുക എന്നതാണ് ശരിയായ ചിട്ട. ഇതിനു സാധിച്ചില്ലെങ്കിലും സന്ധ്യാനേരത്തും രാത്രിയിലുമൊന്നും ഇതു ചെയ്യരുത്. ദോഷമാണ് ഫലം പറയുന്നത്.

തലയിലെ പേന്‍
ഇതു പോലെ ഒന്നാണ് തലയിലെ പേനിനെ കൊല്ലാതെ വിടുന്നത്. തലയിലെ പേന്‍ അറിഞ്ഞോ അറിയാതെയോ താഴെ വീണാല്‍ ഇതു സാധാരണ ഗതിയില്‍ ഇഴഞ്ഞു നീങ്ങും. പേനിനെ കൊല്ലാതിരുന്നാല്‍ ഇതു തന്നെയാകും ജീവിതത്തിലും ഫലം എന്നു പറയാം. അതായത് ജീവിതം ഇഴഞ്ഞു നീങ്ങും. കാര്യങ്ങള്‍ എല്ലാം ഇതു പോലെയാകും നീങ്ങുക. ഒന്നും വേണ്ട വിധത്തില്‍ നടക്കില്ല.

ഉള്ളി
ഉള്ളി നാം ധാരാളം ഉപയോഗിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും അടുക്കളയിലെ ആവശ്യങ്ങള്‍ക്കായി. ഉള്ളി തൊലി നീക്കിയാണ് ഉപയോഗിയ്ക്കുക. ഈ തൊലി ചിലര്‍ കളയും. ചിലര്‍ കത്തിച്ചാകും കളയുക. എന്നാല്‍ ഉള്ളിത്തോല് കത്തിയ്ക്കുന്നത്, ഇത് വെളുത്തുള്ളിയടക്കം ഏതു തരം ഉള്ളിയെങ്കിലും, ദോഷം വരുത്തുമെന്നാണു പറയുന്നത്. ഉള്ളിത്തോല് കത്തിയ്ക്കാതെ കളയുക. ഇതു നല്ലൊന്നാന്തരം വളം കൂടിയാണ്. ഇതിനാല്‍ ഏതെങ്കിലും ചെടിയുടെ കടയക്കല്‍ ഇട്ടാലും മതിയാകും. ഉള്ളിത്തോല് കത്തിയ്ക്കുന്നത് ഒഴിവാക്കണം.

വക്കു പൊട്ടിയ ചീപ്പു കൊണ്ട്
ഇതു പോലെ വക്കു പൊട്ടിയ ചീപ്പു കൊണ്ട് തല ചീകുന്നതും സ്ത്രീകള്‍ ഒഴിവാക്കുക. ഇതും ദാരിദ്ര്യം കൊണ്ടു വരുന്ന, ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണെന്നു വേണം, പറയുവാന്‍. പല്ലു പോയതോ വക്കു പൊട്ടിയതോ ആയ ചീപ്പുകള്‍ ഒഴിവാക്കുക.

ഭക്ഷണം
ഭക്ഷണം വലിച്ചെറിഞ്ഞു കളയുന്നതും നല്ലതല്ല. ഇത് ദാരിദ്ര്യ ഫലമാകുമെന്നാണ് പറയുക. ഭക്ഷണം മിണ്ടാപ്രാണികള്‍ക്കു നല്‍കാം. ആവശ്യമുള്ളവര്‍ക്കു നല്‍കാം. അല്ലാതെ വലിച്ചെറിഞ്ഞു കളഞ്ഞ് ഇത് വേസ്റ്റാക്കരുത്. അന്നം ഈശ്വരനാണ് എന്ന ചൊല്ല് ഓര്‍ക്കുക.



Click it and Unblock the Notifications
