For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗരുഡ പുരാണം പ്രകാരം മരണം അടുത്തെത്തിയ സൂചനകള്‍

|

ദൈവം മനുഷ്യന് നല്‍കിയ വിലയേറിയ രണ്ട് കാര്യങ്ങളാണ് ജനനവും മരണവും. ജനിച്ചയാള്‍ ഒരുകാലത്ത് മരിക്കുമെന്ന് ഉറപ്പാണ്. മരണം ഉറപ്പാണെന്ന് ലോകത്തിലെ എല്ലാവര്‍ക്കും അറിയാം, പക്ഷേ എന്നിട്ടും എല്ലാവരും മരണത്തെ ഭയപ്പെടുന്നു. മരിക്കുന്നതിനുമുമ്പ്, മരണം എപ്പോള്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാവാം.

Most read: ശനിയുടെ അനുഗ്രഹത്താല്‍ ഈ വര്‍ഷം രാജയോഗമുള്ള രാശിക്കാര്‍

എന്നാല്‍ മരണത്തിന് മുമ്പ് ദൈവം ചില അടയാളങ്ങള്‍ നല്‍കാന്‍ തുടങ്ങുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഗരുഡ പുരാണ പ്രകാരം, മരണത്തിന് മുമ്പുതന്നെ ഒരാള്‍ക്ക് യമരാജന്‍ ചില അടയാളങ്ങള്‍ നല്‍കുന്നു. വൈഷ്ണവ സാഹിത്യത്തിലെ ഗരുഡ പുരാണത്തില്‍ (18 മഹാപുരങ്ങളില്‍ ഒന്ന്) മരണത്തെക്കുറിച്ച് വിശദീകരിക്കുന്ന ചില കാര്യങ്ങളുണ്ട്, ഇവയാണത്.

ഗരുഡ പുരാണം പറയുന്നത്

ഗരുഡ പുരാണം പറയുന്നത്

രോമങ്ങള്‍ വെളുത്തതായി തുടങ്ങുക, പല്ലുകള്‍ കൊഴിയുക, കണ്ണുകളുടെ കാഴ്ച കുറയ്ക്കുക, കൈകാലുകള്‍ തളരുക തുടങ്ങിയ അടയാളങ്ങള്‍ യമരാജന്‍ നല്‍കുന്നു. ഒരാള്‍ക്ക് ഈ നാല് സന്ദേശങ്ങള്‍ ലഭിച്ചാല്‍ അവരുടെ പൂര്‍ത്തീകരിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം, അങ്ങനെ അവര്‍ക്ക് മോക്ഷം ലഭിക്കുന്നതായിരിക്കും. അതിനാല്‍ വാര്‍ദ്ധക്യത്തില്‍ മരണത്തില്‍ എത്തുന്നതുവരെ അവ തിരിച്ചറിയുകയും തന്റെ കടമ നിറവേറ്റുകയും വേണം.

വിശപ്പ് കുറവ്

വിശപ്പ് കുറവ്

മരണം അടുത്തെത്താറായാല്‍ ഒരു വ്യക്തിക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല. സാധാരണഗതിയില്‍ ആളുകള്‍ പറയും, പതിവായി രോഗബാധിതരാകുമ്പോള്‍ അത്തരം ലക്ഷണം സാധാരണമാണ്. എന്നാല്‍, ഭക്ഷ്യവസ്തുക്കള്‍ യാതൊരു വികാരവുമില്ലാതെ നിരസിക്കുന്നത് ജാഗ്രത പാലിക്കാനുള്ള ഒരു അടയാളമാണ്.

Most read:2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്

കടുത്ത ശാരീരിക ബലഹീനത

കടുത്ത ശാരീരിക ബലഹീനത

ഒരു വ്യക്തി ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ വിസമ്മതിക്കും. ആത്യന്തികമായി ഇത് ഊര്‍ജ്ജക്കുറവിലേക്ക് നയിക്കും. തലയോ കൈകാലുകളോ ഉയര്‍ത്തുക, അല്ലെങ്കില്‍ വശങ്ങളിലേക്ക് ചരിയുക എന്നിവ പോലുള്ള പ്രവര്‍ത്തികള്‍ തടസപ്പെടുന്നു. തൊണ്ടയില്‍ നിന്ന് തുപ്പല്‍ ഇറക്കാന്‍ പോലും ഊര്‍ജ്ജം അവര്‍ക്ക് ഇല്ലാതെവരുന്നു.

അവബോധം നഷ്ടപ്പെടുന്നു

അവബോധം നഷ്ടപ്പെടുന്നു

ഒരാളുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കാത്തപ്പോള്‍ ഉറക്കക്കുറവ് അല്ലെങ്കില്‍ ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമാണ്. പക്ഷേ, യാഥാര്‍ത്ഥ്യത്തോട് പ്രതികരിക്കാതിരിക്കുന്നത് ഭയപ്പെടുത്തുന്ന ഒരു അടയാളമാണ്. മരണം അടുക്കുമ്പോള്‍, ഒരു വ്യക്തി മനുഷ്യന്റെ സാന്നിധ്യത്തെയോ ഏതെങ്കിലും തരത്തിലുള്ള ജീവനെയോ അവഗണിക്കുന്നു. ആരെങ്കിലും അടുത്തുണ്ടെങ്കിലും അവിടെ ആരുമില്ല എന്ന നിലയില്‍ അവരെ അവര്‍ നോക്കിയേക്കാം.

Most read:5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ

ചിന്താശൂന്യമായി സംസാരിക്കുക

ചിന്താശൂന്യമായി സംസാരിക്കുക

ഒരു വ്യക്തി ഇടയ്ക്കിടെ പുഞ്ചിരിക്കുകയോ അല്ലെങ്കില്‍ വര്‍ത്തമാനകാലവുമായി ബന്ധമില്ലാത്ത എന്തെങ്കിലും ഉച്ചരിക്കുകയോ ചെയ്യുന്ന സമയം മരണത്തിന്റെ ചില അടയാളങ്ങളാണണ്. അവര്‍ തികച്ചും അടിസ്ഥാനരഹിതമായ ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുകയോ പഴയത് ഓര്‍മ്മിക്കുകയോ അറിയാതെ സംസാരിക്കുകയോ ചെയ്യാം. തലച്ചോറിലേക്ക് രക്തചംക്രമണം നടക്കാത്ത സമയമാണിത്

പറക്കുന്നതായി തോന്നുക

പറക്കുന്നതായി തോന്നുക

മരണത്തിന്റെ സൂചനയായി ഒരു വ്യക്തിക്ക് തീര്‍ത്തും ഭാരം അനുഭവപ്പെടാതെ വരാം. തൂവല്‍ പോലെ പറക്കുന്നതായി അനുഭവപ്പെടാം. ചുറ്റുമുള്ള ഒന്നും അവരെ യാഥാര്‍ത്ഥ്യത്തിലേക്ക് ആകര്‍ഷിക്കുന്നില്ല, അവര്‍ മറ്റൊരു ലോകത്തില്‍ വിശ്വസിക്കാന്‍ തുടങ്ങുന്നു.

Most read:ഈ സ്വപ്‌നം കണ്ടാല്‍ പണനഷ്ടം ഫലം; കരുതിയിരിക്കുക

യമദൂതനെ കാണുന്നു

യമദൂതനെ കാണുന്നു

ഒരു വ്യക്തിയുടെ മരണം അടുത്തെത്തുമ്പോള്‍ അയാള്‍ക്ക് സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങും. ആ വ്യക്തി സ്വയം കഴുതപ്പുറത്ത് സഞ്ചരിക്കുന്നത് കാണുന്നു. സ്വപ്നങ്ങളില്‍ മരിച്ചവരെയും പൂര്‍വ്വികരുടെയും കാണുന്നത് മരണം ആസന്നമാകുന്നതിന്റെ അടയാളമാണ്. തലയില്ലാതെ സ്വയം കാണുന്നതും മരണത്തെ അടയാളമാണ്. മരണം ഏതാണ്ട് അടുത്തെത്തുമ്പോള്‍, ഒരു വ്യക്തിക്ക് അയാളുടെ അടുത്തുള്ളവരെ കാണാന്‍ കഴിയില്ലെന്ന് ഗുരു പുരാണം പറയുന്നു. അത്തരമൊരു സമയത്ത്, വ്യക്തി യമദൂതന്മാരെ കാണാന്‍ തുടങ്ങുന്നു.

English summary

Death Signs According To Garuda Purana

There are certain things mentioned in Garud Puran that explains the death and it’s pre-course. Take a look.
X