Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ഈ രാശിക്കാരായ പെണ്‍കുട്ടികള്‍ ജനിക്കുന്നതേ സര്വ്വൈശ്വര്യത്തോടെ: അച്ഛന് ഭാഗ്യകാലം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ജനിക്കുമ്പോള്‍ തന്നെ ഓരോ മനുഷ്യരുടയും വിധി തീരുമാനിക്കപ്പെടുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ജന്മരാശിയും നക്ഷത്രവും ഗ്രഹവും എല്ലാം നോക്കി ജീവിക്കുന്നവരായിരിക്കും. ചിലര്‍ക്ക് രാശി പ്രകാരം അല്പം ഭാഗ്യം കൂടുതലായിരിക്കും, എന്നാല്‍ ചിലര്‍ക്കാകട്ടെ ജീവിതത്തില്‍ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചിലതുണ്ട്.

പെണ്‍കുട്ടികളെ ദേവതതുല്യമായി കാണുന്നവരാണ് നമ്മളെല്ലാവരും. ദേവി മഹാമായയുടെ പ്രതിരൂപം എന്നാണ് പെണ്‍കുട്ടികളെ പറയുന്നത്. അതുകൊണ്ട് തന്നെ നമുക്കുണ്ടാവുന്ന ഓരോ പെണ്‍കുട്ടിയും ഭാഗ്യമാണ് എന്നതാണ്. പലപ്പോഴും തമാശക്കെങ്കിലും പലരും പറഞ്ഞ് കേട്ടിട്ടുണ്ടാവും പെണ്മക്കള്ക്ക് അച്ഛനോടാണ് അടുപ്പം കൂടുതലെന്ന കാര്യം. എന്നാല്‍ ചില പെണ്‍കുട്ടികള്‍ അവരുടെ അച്ഛന്മാര്ക്ക് അല്പം കൂടുതല്‍ ഭാഗ്യം കൊണ്ട് വരുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളും ആണ്‍കുട്ടികളും അച്ഛനമ്മമാരുടെ സ്വത്ത് തന്നെയാണ്. എന്നാല്‍ ഇതില്‍ പെണ്‍കുട്ടികള്‍ക്ക് അല്പം കൂടുതല്‍ സ്ഥാനം കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല. ചില രാശിക്കാരായ പെണ്‍കുട്ടികള്‍ അവരുടെ പിതാവിന് ഭാഗ്യം കൊണ്ട് വരുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ അച്ഛന്റെ കാര്യത്തില്‍ ഈ പെണ്‍കുട്ടികള്‍ വളരെയധികം ഭാഗ്യം ഉള്ളവരായിരിക്കും. പെണ്‍കുട്ടികളുടെ ജനനത്തോടെ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്ക്കുന്നു. ഒരിക്കലും ഇവരുടെ കാര്യത്തില്‍ അച്ഛനമ്മമാര്‍ക്ക് ടെന്‍ഷനടിക്കേണ്ട ആവശ്യമുണ്ടാവുന്നില്ല. ഈ രാശിയില്‍ ജനിച്ച പെണ്‍കുട്ടികളുടെ ജനനത്തോടെ, വീട്ടില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കുകയും പിതാവിന് ജോലിയിലും ബിസിനസ്സിലും സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യുന്നു. ഇത് മാത്രമല്ല ലക്ഷ്മീ ദേവിയാണ് കുടുംബത്തില്‍ ജനിച്ചത് എന്ന തരത്തിലായിരിക്കും ഇവരെ കണക്കാക്കുന്നത്. വരുമാനം കൂടുന്നതിനനുസരിച്ച് വീടിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകുകയും ജീവിതത്തില്‍ നിന്ന ദാരിദ്ര്യത്തേയും സാമ്പത്തിക പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

കന്നി രാശി
കന്നി രാശിക്കാരായവരെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ഭാഗ്യം ഇവരുടെ ജനനത്തോടെ തന്നെ കുടുംബത്തില്‍ അനുഭവപ്പെട്ട് തുടങ്ങും. ഇവര്‍ ഒരിക്കലും ഒരു കാര്യത്തിനും പിന്നിലേക്ക് മാറി നില്‍ക്കേണ്ടി വരുന്നില്ല. ഇവരുടെ അച്ഛന്റെ ഭാഗ്യത്തിന് മൂല കാരണം എന്ന് പറയുന്നത് ഈ രാശിക്കാരായിരിക്കും. തന്റെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കൂടാതെ കിട്ടില്ലെന്നും നഷ്ടപ്പെട്ടെന്നും കരുതിയ പണം തിരികെ ലഭിക്കും. ഈ രാശിയിലുള്ള പെണ്‍കുട്ടികള്‍ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ പിതാവിന്റെയും കുടുംബത്തിന്റെയും അഭിമാനം വര്‍ദ്ധിപ്പിക്കുന്നു. ഈ പെണ്‍കുട്ടികളുടെ പേരില്‍ കുടുംബം അറിയപ്പെടുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു.

മകരം രാശി
മകരം രാശിക്കാരായ പെണ്‍കുട്ടികള്‍ വീടിന് ഐശ്വര്യം കൊണ്ട് വരുന്നവരായിരിക്കും. ഇവര്‍ക്ക് ജീവിത്തതില്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. അച്ഛനുമായി ശക്തമായ ബന്ധം കാത്തുസൂക്ഷിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. ഇവരിലൂടെ കുടംബത്തിനും പിതാവിനും വളരെയധികം ഭാഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒരിക്കലും ജീവിതത്തില്‍ ഇവര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല ഇവരുടെ ജനനത്തോടെ അച്ഛന്റെ ഭാഗ്യം തെളിയുന്നു. ദേവിപര്യായമായാണ് ഇവര്‍ ജീവിതത്തില്‍ കാണപ്പെടുന്നത്. എല്ലാ വിധത്തിലും കഠിനാധ്വാനം ചെയ്യുന്നതിനും വളരെയധികം സത്യസന്ധതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ ഐശ്വര്യം നിറയുന്ന രാശിക്കാര്‍ ആയത് കൊണ്ട് തന്നെ ഇവരെ എല്ലാവര്ക്കും എല്ലാ തരത്തിലും തോല്‍പ്പിക്കാനും സാധിക്കുകയില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications