For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്മദിനം ഈ മാസമാണോ; ഇവരോട് അടുക്കുന്നവര്‍ അല്‍പം ചിന്തിക്കണം

|

ജന്മദിനം ഈ മാസമാണോ; ഇവരോട് അടുക്കുന്നവര്‍ അല്‍പം ചിന്തിക്കണം
ഓരോ ജന്മമാസം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ഓരോ മാസത്തില്‍ ജനിച്ചവര്‍ക്ക് മികച്ച സ്വഭാവം ആയിരിക്കും. എന്നാല്‍ എത്രയൊക്കെ മികച്ച സ്വഭാവമായിരിക്കുമെങ്കിലും എല്ലാവര്‍ക്കും അല്‍പം മോശം സ്വഭാവങ്ങളും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിയുന്നതിനും ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് എന്തൊക്കെയാണ് മോശം സ്വഭാവങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്.

ഭൂമികുലുക്കം സ്വപ്‌നം കാണാറുണ്ടോ; വരാനിരിക്കുന്ന ദുരന്ത സൂചനഭൂമികുലുക്കം സ്വപ്‌നം കാണാറുണ്ടോ; വരാനിരിക്കുന്ന ദുരന്ത സൂചന

ഒരു വ്യക്തി ജനിക്കുന്ന കാലഘട്ടം അല്ലെങ്കില്‍ സമയം പലപ്പോഴും വ്യക്തിയുടെ സ്വഭാവത്തെ ബാധിക്കുന്നതാണ്. ഇത് പലപ്പോഴും നമ്മുടെ പെരുമാറ്റത്തെ ബാധിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ നമുക്ക് ലഭിക്കുന്ന മാറ്റങ്ങളാണ് പലപ്പോഴും ജീവിതത്തെക്കുറിച്ച് പിന്നീട് മനസ്സിലാക്കാന്‍ സഹായിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന സ്വഭാവ സവിശേഷതകളേക്കാള്‍ മോശം സ്വഭാവങ്ങളെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

വിശ്വസിക്കാന്‍ കൊള്ളാത്തവര്‍

വിശ്വസിക്കാന്‍ കൊള്ളാത്തവര്‍

ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളാല്‍ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടുന്നവരായിരിക്കും ഇവര്‍. അവരുടെ മനസ്സ് പെട്ടെന്ന് മാറുന്നു. അവര്‍ പലപ്പോഴും വാക്ക് പാലിക്കാന്‍ ശ്രമിക്കില്ല. കാരണം അവര്‍ മറ്റുള്ളവരെ ശ്രദ്ധിക്കുകയും അവരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി അവരുടെ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് മറ്റുള്ളവര്‍ക്ക് അരോചകമുണ്ടാക്കുന്ന അഭിപ്രായങ്ങളും ഇവര്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം ഇവരോട് ഇടപെടുമ്പോള്‍ എന്നതാണ്.

 ബാഹ്യസൗന്ദര്യത്തില്‍ വിശ്വസിക്കുന്നവര്‍

ബാഹ്യസൗന്ദര്യത്തില്‍ വിശ്വസിക്കുന്നവര്‍

ബാഹ്യ സൗന്ദര്യത്തെ വളരെയധികം വിലമതിക്കുന്ന ആളുകളാണ് ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവര്‍. മനോഹരമായ എന്തിനേയും ഇവര്‍ ആശ്രയിക്കുന്നു. അതിന് വേണ്ടി എത്രൊയക്കെ പണം ചിലവാക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു. ഇതിലെ പോരായ്മകളെ പലപ്പോഴും അവഗണിക്കുന്നു. പക്ഷേ പുറം നല്ലതായി തോന്നുകയാണെങ്കില്‍, ഉള്ളില്‍ കാര്യമില്ല എന്നത് പലപ്പോഴും ഇവര്‍ക്ക് മനസ്സിലാവുന്നില്ല.

അന്തര്‍മുഖത്വം

അന്തര്‍മുഖത്വം

ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ അന്തര്‍മുഖനായി ഇരിക്കുന്നവരാണ് എന്നുള്ളതാണ് സത്യം. സാധാരണയായി ഒരു ചെറിയ കൂട്ടം ആളുകളെ മാത്രമേ ഇവര്‍ അഭിമുഖീകരിക്കുന്നുള്ളൂ. അവര്‍ ബൗദ്ധിക സംഭാഷണങ്ങള്‍ ഇഷ്ടപ്പെടുന്നതുപോലെ, അവര്‍ക്ക് ചില സമയങ്ങളില്‍ നിശബ്ദതയും ലജ്ജയും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അവരുടെ അന്തര്‍മുഖ സ്വഭാവം ഉണ്ടായിരുന്നിട്ടും, അവര്‍ മികച്ച സംവാദകരായിരിക്കും എന്നുള്ളതാണ് സത്യം. എന്നാല്‍ ഇവര്‍ പരസ്പരവിരുദ്ധമായ വ്യക്തിത്വം കാണിക്കുന്നവരായിരിക്കും.

കൃത്രിമത്വം

കൃത്രിമത്വം

ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവരില്‍ പലരും സ്വന്തം നന്മയ്ക്കായി കൃത്രിമം കാണിക്കുന്നു. അവര്‍ സംഭാഷണത്തിലൂടെ ആളുകളെ ആകര്‍ഷിക്കുന്നു, ആളുകളുടെ നല്ല വശങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നതാണ് ഇവര്‍ ചിന്തിക്കുന്നത്. ഇത് കൂടാതെ മറ്റ് ആളുകളുടെ ബലഹീനതകള്‍ എന്താണെന്ന് അവര്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയും, അങ്ങനെ അവരെ കൈകാര്യം ചെയ്യാന്‍ കഴിയും. ഈ വ്യക്തിത്വ സ്വഭാവത്തിന് ഈ മാസത്തില്‍ ജനിച്ചവര്‍ക്ക് പ്രത്യേക കഴിവുണ്ട്.

ശാഠ്യം

ശാഠ്യം

എല്ലാ രാശിചിഹ്നങ്ങളിലും ഏറ്റവും നിര്‍ണ്ണായക സ്വഭാവങ്ങളില്‍ വരുന്ന ഒന്നാണ് പലപ്പോഴും ശാഠ്യം അഥവാ പിടിവാശി എന്നത്. അവര്‍ എന്തെങ്കിലും തീരുമാനിച്ചുകഴിഞ്ഞാല്‍, അവരെ അവരുടെ വഴിയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നത് അസാധ്യമായ ഒരു കാര്യമാണ്. ഏത് കാര്യത്തിനും അനാവശ്യമായി ശാഠ്യം പിടിക്കുന്നവരായിരിക്കും ഇവര്‍. അത് പലപ്പോഴും ജീവിതത്തില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

നിയന്ത്രണവും ആധിപത്യവും

നിയന്ത്രണവും ആധിപത്യവും

ഒക്ടോബറില്‍ ജനിച്ചവര്‍് പല വിധത്തിലുള്ള നിയന്ത്രണം അനുഭവിക്കാന്‍ ഇഷ്ടപ്പെടുന്നു. കാരണം അത് അവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നു. നിയന്ത്രിക്കുന്നതും ആധിപത്യം പുലര്‍ത്തുന്നതുമായ ഈ വ്യക്തികള്‍ പലപ്പോഴും നേതൃത്വം നല്‍കുന്നവരായിരിക്കും. എന്നിരുന്നാലും, അവര്‍ പലപ്പോഴും കൃത്രിമത്വം ഉള്ളവരായിരിക്കും ഇവര്‍. അവരുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ രൂപപ്പെടുത്താനുള്ള കഴിവ് അവര്‍ക്കുണ്ട്.

നീരസം പ്രകടിപ്പിക്കുന്നവര്‍

നീരസം പ്രകടിപ്പിക്കുന്നവര്‍

വൃശ്ചിക രാശിക്കാര്‍ പ്രതികാര സ്വഭാവമുള്ളവരാകാം, ആരെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ക്കെതിരേ വന്നാല്‍ പലപ്പോഴും അതില്‍ നീരസം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍. അവര്‍ക്ക് ദീര്‍ഘനേരം വൈരാഗ്യം നിലനിര്‍ത്താനും തന്നിരിക്കുന്ന അവസരത്തില്‍ തിരിച്ചടിക്കാനും കഴിയും. ഇവര്‍ ഏറ്റവും വെറുക്കുന്നതും നിസ്സാരമായി കാണാനാകാത്തതുമായ ഒന്നാണ് വിശ്വാസവഞ്ചന.

 സംശയാസ്പദ സ്വഭാവം

സംശയാസ്പദ സ്വഭാവം

സംശയത്തോടൊണ് ഇവര്‍ എപ്പോഴും മറ്റുള്ളവരെ സമീപിക്കുന്നത്. അവരുടെ സംശയാസ്പദമായ വ്യക്തിത്വവും ആരെയും എളുപ്പത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തതും അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അവര്‍ രഹസ്യ സ്വഭാവക്കാരാണ്. ആളുകളെ വിശ്വസിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്.

English summary

Dark Side Of People Born In October In Malayalam

Here in this article we are discussing about the dark side of people born in october in malayalam. Take a look.
Story first published: Thursday, September 30, 2021, 12:39 [IST]
X
Desktop Bottom Promotion