Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദാരിദ്ര്യത്തിലേക്ക് എത്തുന്ന രാശിക്കാർ ഇന്ന് ഇവര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള പ്രതിസന്ധികൾ പല രാശിക്കാരേയും കാത്തിരിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾ തിരിച്ചറിഞ്ഞ് അതിന് പ്രതിരോധിക്കുന്നതിനും രാശിഫലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഓരോ ദിവസവും ഇന്നത്തെ രാശിഫലത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നമുക്ക് മനസ്സിലാക്കാൻ വേണ്ടി ലേഖനം വായിക്കാം.
ഓരോ ദിവസത്തേയും രാശിഫലം നമുക്ക് ഓരോ തരത്തിലാണ് അറിയപ്പെടുന്നത്. എന്നാൽ എന്തൊക്കെ മാറ്റങ്ങൾ നിങ്ങൾക്ക് ഉണ്ടാവുന്നുണ്ട് എന്നും അതിന് പരിഹാരം എങ്ങനെയെന്നും നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലം ചില രാശിക്കാർക്ക് ദാരിദ്ര്യമായിരിക്കും ഫലം ഉണ്ടാവുന്നത്. അത്തരത്തിലുള്ള രാശിക്കാർ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ഇവർ ശ്രമിക്കുന്നു. എന്നാൽ പലപ്പോഴും ഇത് അൽപം ശ്രദ്ധിച്ച് വേണം. നഷ്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യത ഇവരിൽ അൽപം കൂടുതലായിരിക്കും. ഓരോ തരത്തിലും ജീവിതത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികൾക്ക് ഇന്നത്തെ ദിവസം പലപ്പോഴും ഒരു കാരണമായിരിക്കും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പണം ലഭിക്കുമെങ്കിലും അത് പലപ്പോഴും അൽപം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

ഇടവം രാശി
ഉദ്യോഗത്തില്‍ ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് ഉയര്‍ച്ചയുണ്ടാവും. കുടുംബത്തൊടൊപ്പം സമയം ചിലവഴിക്കുന്നതിന് നിങ്ങൾക്ക് സാധിക്കുന്നുണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ചില്ലെങ്കില‍് അത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇടവം രാശിക്കാരും പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ അത്ര പെട്ടെന്നൊന്നും മാറുകയില്ല എന്നതാണ് സത്യം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്കും അല്‍പം കൂടുതല്‍ പ്രാധാന്യം ജോലിക്ക് നല്‍കേണ്ടതാണ്. കാരണം അതില്ലെങ്കില്‍ ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ പങ്കാളിത്തം ഉള്‍ക്കൊള്ളിച്ച് ഒരിക്കലും ബിസിനസ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. അത് പലപ്പോഴും നിങ്ങളിലേക്ക് നഷ്ടമാണ് ഉണ്ടാക്കുന്നത്. വിവിധ മേഖലകളില്‍ നിന്ന് പണം ലഭിക്കുന്നതിന് ഈ രാശിക്കാര്‍ക്ക് സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് പൊതുവേ നല്ല ദിവസമായിരിക്കും ഇന്നത്തേത്. ജോലിക്കാര്യത്തിലും അല്ലാതേയും നിങ്ങള്‍ക്ക് നേട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഒരു നല്ല ദിവസമായിരികക്കും ഇന്ന്. വിവിധ മേഖലകളില്‍ നിന്ന് പണം വന്നു ചേരും. മാത്രമല്ല ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കുന്ന ദിവസമാണ് ഇന്ന്.ജോലിക്കയറ്റത്തിനുള്ള സാധ്യതയും ഇന്ന് കാണുന്നുണ്ട്.

ചിങ്ങം രാശി
പലപ്പോഴും അൽപം ശ്രദ്ധയോടെ തന്നെ വേണം ഓരോ മിനുട്ടും മുന്നോട്ട് പോവുന്നതിന്. അല്ലെങ്കിൽ അത് നിങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കാതെ വരുന്നു. ജോലികളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അല്ലെങ്കില്‍ അത് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതത്തിൽ ഉണ്ടാവുന്ന പല പ്രതിസന്ധികൾക്കും ഇന്നത്തെ ദിവസം പ്രയാസപ്പെടേണ്ടതായി വരുന്നുണ്ട്.

കന്നി രാശി
കുടുംബത്തിന്റെ കാര്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. ഒരിക്കലും അവസരങ്ങളെ നിരസിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥികള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. അതിഥി സല്‍ക്കാരം തന്നെയായിരിക്കും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.

തുലാം രാശി
ശാരീരിക പ്രശ്നങ്ങളേക്കാൾ മാനസിക പ്രശ്നങ്ങളായിരിക്കും ഇവരെ കൂടുതൽ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഒരു കാരണവശാലും അവസരങ്ങളെ നിരസിക്കാതിരിക്കാന്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. കുടുംബത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും ഇത് ജീവിതത്തെ ബാധിക്കുന്നുണ്ട്. പണം കടം കൊടുത്താൽ നിങ്ങൾ പാപ്പരാവുന്നതിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

വൃശ്ചികം രാശി
ഇന്നത്തെ ദിവസം നിങ്ങള്‍ ഊര്‍ജ്ജസ്വലരായിരിക്കും. കരിയറില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാവുന്നു. പുതിയ സംരംഭകര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം നല്ലതായി ഇന്നത്തെ ദിവസം വരുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. സാമ്പത്തികം അത്ര നല്ല രീതിയിൽ അല്ല ഇവർക്ക് മുന്നോട്ട് പോവുന്നത്. പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ടാവുന്നുണ്ട്. എങ്കിലും അതിനെയെല്ലാം ബുദ്ധിപൂർവ്വം നേരിട്ടാൽ അത് പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാർക്ക് പൊതുവേ നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം . അൽപം ശ്രദ്ധിച്ചാൽ വളരെ ഈസിയായി മുന്നോട്ട് പോകാവുന്ന ഒരു ദിവസമാണ് ഇത്. അല്ലെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ തരണം ചെയ്യാൻ എങ്കിലും പഠിക്കേണ്ടതായുണ്ട്. ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാവുന്ന അസ്വസ്ഥതതകൾ തിരിച്ചറിഞ്ഞ് മുന്നോട്ട് പോവാൻ ശ്രദ്ധിക്കുക.

കുംഭം രാശി
ഇന്ന് ചിലവ് കൂടാന്‍ വളരെയധികം സാധ്യതയുണ്ട്. അമിതമായ ഉത്കണ്ഠ പലപ്പോഴും ഇവരെ ബാധിക്കുന്നുണ്ട്. സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും മണ്ടത്തരത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മീനം രാശി
അല്‍പം പ്രശ്നങ്ങൾ ഉണ്ടാവുന്ന രാശിക്കാരാണ് മീനം രാശിക്കാർ. പൊതുവേ മനസാമാധാനക്കേടിലാണ് ഇവരുടെ ഇന്നത്തെ ദിവസം അവസാനിക്കുക. പല വിധത്തിലുള്ള കള്ളത്തരങ്ങൾ ഇവർ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ചെയ്യുമ്പോൾ ശ്രദ്ധിച്ച് വേണം ചെയ്യേണ്ടത്.



Click it and Unblock the Notifications
