Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
എത്ര സമ്പാദിച്ചാലും മിഥുനം രാശിക്ക് പെടാപ്പാട്
ഭാഗ്യ നിർഭാഗ്യങ്ങൾ നിറഞ്ഞതാണ് ജീവിതം. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽഎങ്ങനെ ബാധിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഓരോ അവസ്ഥയിലും ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നിങ്ങളെ ബാധിക്കുന്ന അളവ് എത്രത്തോളം എന്നത് അതിന്‍റെ തീവ്രതയനുസരിച്ചായിരിക്കും. ഇന്നത്തെ രാശിഫലത്തിൽ ദോഷങ്ങളും ഗുണങ്ങളും ഭാഗ്യവും നിർഭാഗ്യവും എല്ലാം ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതനുസരിച്ച് നമ്മൾ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന് നോക്കാം.
ഓരോ ദിവസത്തേയും രാശിഫലം വ്യത്യസ്തമാണ്. ഓരോ തരത്തിലാണ് ഇത് നിങ്ങളെ ബാധിക്കുന്നത്. ഇന്നത്തെ രാശിഫലത്തിൽ സൂര്യ രാശിപ്രകാരം നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. ഇന്നത്തെ രാശിഫലപ്രകാരം നിങ്ങൾക്കുണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേട രാശി
മേട രാശിക്കാർക്ക് ഇന്ന് ആരുടെയെങ്കിലും സഹായം സ്വീകരിക്കാതിരിക്കാൻ ആവില്ല. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഇവരെ എപ്പോഴും ബാധിച്ചു കൊണ്ടേ ഇരിക്കും. സുഹൃത്തിന്റെ സഹായം പല ആപത്ഘട്ടങ്ങളിലും ഇവരെ സഹായിക്കുന്നുണ്ട്. വീട് വിട്ടു നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും മാനസികമായി പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്.

ഇടവ രാശി
ഇടവ രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ വിലയിരുത്താനുള്ള നിങ്ങളുടെ കഴിവ് നിങ്ങളുടെ ബോസ് തിരിച്ചറിയാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ബുദ്ധിയ്ക്കും കാര്യപ്രാപ്തിയ്ക്കും ഗുണം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ചും വൈകീട്ടോടെ. ഷോപ്പിംഗിനായി പോകുവാനും സാധ്യതയുണ്ട്.

മിഥുന രാശി
ഏറ്റവും കൂടുതൽ കഷ്ടപ്പാട് കരുതി വെച്ചിരിക്കുന്ന രാശിയാണ് മിഥുന രാശി. ഈ രാശിക്കാർക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് നേരിടേണ്ടതായി വരുന്നുണ്ട്. ഓരോ തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇവർ പ്രശ്നത്തിലായിക്കൊണ്ടേ ഇരിക്കും. ഇന്നത്തെ രാശിഫലപ്രകാരം എന്തൊക്കെ കഷ്ടപ്പാടാണ് എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക പാരാജയം തന്നെയാണ് പ്രധാനപ്പെട്ടത്. അപകടങ്ങൾക്കുള്ള സാധ്യതയും കാണുന്നുണ്ട്.

കര്‍ക്കിടക രാശി
കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയിലെ നിങ്ങളുടെ സ്വാഭാവികമായ കഴിവുകള്‍ അംഗീകരിയ്ക്കപ്പെടുന്ന ദിവസമാണ്. നിങ്ങളുടെ മേലധികാരികള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ദിവസവുമാണ്. നിങ്ങള്‍ക്ക് പ്രശസ്തിയും ലഭിയ്ക്കും. എന്നാൽ ശ്രദ്ധയോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ അത് നിങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.

ചിങ്ങരാശി
ചിങ്ങരാശിയ്ക്ക് ഇന്ന് ജോലിയില്‍ നിങ്ങളുടെ കഴിവും അധ്വാനവും അംഗീകരിയ്ക്കപ്പെടും. പൊതുവേ മോശമല്ലാത്ത ദിവസമായിരിക്കും ഇന്നത്തെ ദിവസം. പലപ്പോഴും ഇന്നത്തെ രാശിപ്രകാരം കാര്യങ്ങൾ ചെയ്താൽ അതെല്ലാം അനുകൂലമായി വരുന്നു.

കന്നി രാശി
സംസാരത്തിലൂടെ ആളുകളെ വീഴ്ത്തുന്ന രാശിക്കാരാണ് ഇവർ. ഇന്നത്തെ ദിവസം പ്രത്യേകിച്ച്. അതുകൊണ്ട് തന്നെ മാർക്കറ്റിംങ് മേഖലവയുമായി ബന്ധപ്പെട്ട നല്ല ദിവസമായി തന്നെ ഇവർക്ക് മാറുന്നു. ഓരോ ദിവസത്തേയും രാശിഫലത്തിൽ കേമം കന്നിരാശിക്കാർക്ക് ഇന്നത്തെ ഫലം തന്നെയായിരിക്കും.

തുലാം രാശി
ജോലിയേക്കാൾ കുടുംബത്തിന് പ്രാധാന്യം നൽകുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. എന്ത് കാര്യത്തിനും കുടുംബത്തിന്റെ പൂർണ പിന്തുണ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ച് കൊണ്ട് പോവണം. പ്രത്യേകിച്ച് ജോലിക്കാര്യത്തില്‍ ശ്രദ്ധ വേണ്ട ദിവസം. സാമ്പത്തിക പ്രതിസന്ധികൾ ചെറിയ രീതിയിൽ ഇവരെ ബാധിക്കുന്നുണ്ട്.

വൃശ്ചിക രാശി
ഫിറ്റ്നസ് സംബന്ധമായി നല്ല രീതിയിൽ മുന്നോട്ട് പോവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. വൃശ്ചിക രാശിക്കാർക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും ആരോഗ്യത്തിന്‍റെ കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല.

ധനു രാശി
ധനു രാശിക്കാർക്ക് വളരെയധികം സഹായ സഹകരണങ്ങൾ ലഭിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പല വിധത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്ന ദിവസം. ശ്രദ്ധയോടെ ഓരോ കാര്യവും കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു.

മകര രാശി
മകര രാശിയ്ക്ക് ഇന്ന് സാഹിത്യപരമായ കാര്യങ്ങളില്‍ ഗുണം ലഭിക്കുന്ന ദിവസമാണ്. സാമ്പത്തികം നല്ല രീതിയിലാകും. ഇതെക്കുറിച്ചു ചിന്തിയ്‌ക്കേണ്ട ആവശ്യമേ വരുന്നില്ല. പൊതുവേ നല്ല ദിവസമാണ്.

കുംഭ രാശി
വീട് വെക്കുന്നതിനോ അല്ലെങ്കിൽ വാഹനം വാങ്ങിക്കുന്നതിനോ അനുകൂലമായ സമയം. നിങ്ങളുടെ ജീവിത നിലവാരം ഉയർന്ന രീതിയിൽ ആവുന്നതിനുള്ള സമയം എന്നും പറയാവുന്നതാണ്. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതെ ജീവിതത്തിൽ മുന്നോട്ട് പോവുന്നതിന് ഇന്നത്തെ ദിവസം കഴിയുന്നു,

മീന രാശി
മീന രാശിയ്ക്ക് ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന ദിവസമാണ് ഇന്ന്. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ദിവസവും. പ്രണയത്തിന് പ്രാധാന്യം നൽകുന്ന ദിവസമായിരിക്കും. ജോലിക്കാര്യത്തിൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന ദിവസം.



Click it and Unblock the Notifications