Just In
- 4 hrs ago
കാപ്പികുടി പ്രോസ്റ്റേറ്റ് ക്യാന്സറിന് തടയിടും?
- 7 hrs ago
മുടിയുടെ ആരോഗ്യത്തിന് നെയ്യ് ഉപയോഗിക്കാം
- 8 hrs ago
ഗര്ഭാരംഭമാണോ, എങ്കിലറിയണം ഈ ലക്ഷണങ്ങള്
- 11 hrs ago
ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കും
Don't Miss
- News
സീറ്റ് വിഭജനം വിലങ്ങുതടി: ജോസഫ് വിട്ടുവീഴ്ച ചെയ്തേ പറ്റൂവെന്ന് യുഡിഎഫ്,രണ്ട് തവണ തോറ്റവർക്ക് ഇത്തവണ സീറ്റില്ല
- Movies
ഇയാൾക്ക് എല്ലായിടത്തും ഇടിച്ചു കയറി സംസാരിക്കണം, ഫിറോസ് ഖാന് മുന്നറയിപ്പുമായി ഋതു
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്സ് ആന്റ് മെറ്റല്സ് ലിമിറ്റഡിന് ലാഭം 464 കോടി
- Sports
35 ബോളില് 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്സിന് ഉജ്ജ്വല വിജയം
- Automobiles
M340i പെര്ഫോമന്സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
- Travel
ജീവിക്കുവാന് ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കടക്കെണിയിൽ നിന്ന് രക്ഷ നേടും രാശി ഇതാണ്
ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾ നിങ്ങളിൽ സംഭവിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങൾക്ക് നേട്ടമാണോ കോട്ടമാണോ നൽകുന്നത് എന്ന് നോക്കാം.
Most read: ക്ഷേത്ര ദർശനം ശ്രദ്ധിച്ചില്ലെങ്കിൽ മഹാപാപം ഫലം
ഓരോ രാശിക്കാർക്കും ഓരോ തരത്തിലാണ് പ്രതിസന്ധികൾ ഉണ്ടാവുന്നത്. ഇത്തരത്തിൽ ജീവിതത്തിലെ ഇന്നത്തെ ഒരു ദിവസത്തിൽ സംഭവിക്കുന്ന മാറ്റം എന്താണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം പൊതുവേ നല്ലതായിരിക്കും. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവരെ വേട്ടയാടുകയില്ല. മാത്രമല്ല സാമ്പത്തികപരമായും ഏറ്റവും നല്ല ദിവസമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്ന മാറ്റങ്ങളിൽ ഏറ്റവും നല്ല ദിവസമായിരിക്കും ഇന്നത്തേത്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണം. നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്കുള്ള കുതിച്ച് ചാട്ടമാണ് ഇന്നത്തെ ദിവസം. എന്നാൽ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കണം. കടങ്ങളെല്ലാം വീട്ടുന്നതിനും നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ സാമ്പത്തികമായി പ്രതിസന്ധികളും ബാധ്യതകളും ഒന്നും ഉണ്ടാവുന്നില്ല.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നുണഅട്. ഓരോ ദിവസത്തേയും പ്രത്യേകതകൾ അനുസരിച്ച് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. മിഥുനം രാശിക്കാർക്ക് ഏറ്റവും മികച്ച ദിവസമാണ്. ബാധ്യതകൾ ഒന്നുമില്ലാതെ നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രയാസമുള്ളതായിരിക്കും. നടത്തണമെന്ന് ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കാൻ സാധ്യത വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത അല്‍പം അറിഞ്ഞിരിക്കണം. ഓരോ ദിവസവും നിങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കണം. അല്ലെങ്കിൽ നിരാശയായിരിക്കും ഫലം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം അല്‍പം പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് നേട്ടങ്ങളിൽ നിന്ന് പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ലതായിരിക്കും. സാമ്പത്തികമായി വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. മാത്രമല്ല നേട്ടങ്ങളിൽ നിന്ന് ലാഭം കൊയ്യുന്നതിനും നിങ്ങൾക്ക് സാധിക്കുന്നുണ്ട്. കന്നി രാശിക്കാർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമായിരിക്കും. ഒരിക്കലും നഷ്ടപ്പെട്ടതിനെക്കുറിച്ച് ആലോചിക്കാതെ ജീവിതത്തിലെ പുതിയ പ്രതീക്ഷകളെക്കുറിച്ച് ആലോചിക്കുന്ന അതിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങൾക്ക് ഉണ്ടാവുന്നില്ല.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർ അല്‍പം ശ്രദ്ധയോടെ പോവേണ്ട ഒരു ദിവസമാണ് ഇന്നത്തെ ദിവസം. എങ്കിലും അൽപം ശ്രദ്ധിച്ചാല്‍ അത് നിങ്ങൾക്ക് നല്ല ദിവസമാക്കി മാറ്റുന്നതിന് സാധിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളിൽ ഉണ്ടാക്കുന്ന നേട്ടങ്ങൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം മോശമല്ലാത്ത ദിവസമായിരിക്കും. കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോവേണ്ട ഒരു ദിവസമായിരിക്കും ഇന്ന്. അതുകൊണ്ട് തന്നെ വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒരു ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. അൽപം ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്താല്‍ വളരെ നല്ലതായിരിക്കും.

മകരം രാശി
അനാവശ്യ കാര്യങ്ങളിൽ തർക്കത്തിൽ ഏർപ്പെടരുത്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങൾക്ക് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു. മുൻ കാലങ്ങളിൽ പ്രയത്നങ്ങൾക്ക് മികച്ച ഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരിൽ നിന്നും മോശം പെരുമാറ്റം പ്രതീക്ഷിക്കാം.

കുഭം രാശി
കുഭം രാശിക്കാർക്ക് അപ്രതീക്ഷിത ധനലാഭത്തിനുള്ള സാധ്യതയുണ്ട്. പങ്കാളിയോടൊത്ത് സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളില്‍ നഷ്ടം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിനായിരിക്കും പ്രാധാന്യം നൽകുന്നത് കുംഭം രാശിക്കാർ.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടുന്നതിന് സാധിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം കണ്ടു മുട്ടലുകള്‍ പ്രശ്നങ്ങളിൽ അവസാനിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി ഇവരെ വിടാതെ പിന്തുടരുന്നുണ്ട്. പലപ്പോഴും പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം നമുക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാത്ത ദിവസമായിരിക്കും ഇന്നത്തെ ദിവസം.