Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തൊട്ടുപിന്നിൽ അപകടം പ്രതീക്ഷിക്കാം ഈ രാശിക്ക്
ഇന്നത്തെ സൂര്യ രാശിഫലത്തിൽ അത് നിങ്ങള്‍ക്ക് എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ താൽപ്പര്യമില്ലേ? നിങ്ങളുടെ ഇന്ന് നല്ലതാണോ ചീത്തയാണോ എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.
ഭാഗ്യവും നിർഭാഗ്യവും ഒരുമിച്ച് തന്നെയാണ് വരുന്നത്. എന്നാൽ ഇതിന്റെ തോതിൽ ചെറിയ മാറ്റങ്ങൾ സംഭവിക്കും എന്നുള്ളത് മാത്രമാണ് പ്രശ്നം. ഓരോ ദിവസത്തേയും രാശിഫലം എനുസരിച്ച് എന്തൊക്കെയാണ് ഇന്ന് നിങ്ങൾക്ക് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലത്തിൽ പെടാപാടിലാവുന്ന രാശിക്കാർ ഇവരൊക്കെയാണ്.

മേടം രാശി
മേടം രാശിക്കാർക്ക് അപകടങ്ങൾ വളരെയധികം സംഭവിക്കുന്നതിനുള്ള സാധ്യത ഇന്നുണ്ട്. ഒരു കാരണവശാലും ഇത് തള്ളിക്കളയാന്‍ പാടില്ല. അതുകൊണ്ട് തന്നെ നാലുദിക്കിലും കണ്ണുണ്ടാവണം എന്നുള്ളതാണ് സത്യം. ഒരിക്കലും നേരിട്ടല്ലാത ഒരു കാര്യത്തിലും ഇടപെടരുത്. കള്ളനെന്ന വിളിപ്പേര് നിങ്ങള്‍ക്ക് ചാർത്തിത്തരുന്നതിന് നിങ്ങളുടെ ചുറ്റും ആൾക്കാരുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം.

ഇടവം രാശി
അപ്രതീക്ഷിതമായി ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ് ഇന്ന്. എന്നാൽ പലപ്പോഴും ഇത്തരം മാറ്റങ്ങൾ നിങ്ങൾ കൂടുതൽ അറിഞ്ഞിരിക്കണം. ഓരോ അവസ്ഥയിലും നിങ്ങൾക്ക് പിന്തുണ നൽകുന്നതിന് കൂട്ടുകാർ ഉണ്ടായിരിക്കും. മാത്രമല്ല ജീവിതത്തിൽ പ്രതിസന്ധികളിൽ സപ്പോർട്ട് ചെയ്യുന്നതിന് ശ്രദ്ധിക്കണം.

മിഥുനം രാശി
ഏത് കാര്യത്തെപ്പറ്റിയും നല്ലതു പോലെ ആലോചിച്ച് തീരുമാനം എടുക്കുന്ന ദിവസമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇന്നത്തെ ദിവസം വളരെ നല്ല ഒരു ദിവസമായിട്ടായിരിക്കും കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതെല്ലാം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്.

കർക്കിടകം രാശി
മാനസിക സമ്മർദ്ദം വളരെയധികം ബാധിക്കുന്ന ഒരു ദിവസമാണ് കർക്കിടകം രാശിക്കാർക്ക് ഇന്ന്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പ്രതിസന്ധിഘട്ടങ്ങളിൽ തീരുമാനം എടുക്കാൻ ശ്രമിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

ചിങ്ങം രാശി
നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിക്ഷേപങ്ങളെക്കുറിച്ച് വളരെയധികം ചിന്തിച്ച് തീരുമാനം എടുക്കുന്ന രാശിക്കാരായിരിക്കും ഇവർ. മാത്രമല്ല ഏത് കാര്യത്തിനും സാമ്പത്തിക നേട്ടം ഇവർക്ക് ഇന്നത്തെ ഫലമാണ്. അതുകൊണ്ട് പ്രതിസന്ധികൾ ഇല്ലാചെ മുന്നോട്ട് പോവുന്നതിന് ചിങ്ങം രാശിക്കാർക്ക് സാധിക്കുന്നു.

കന്നി രാശി
സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസത്തിനുള്ള സാധ്യതയുണ്ട്.അതുകൊണ്ട് തന്നെ പെട്ടെന്ന് ഒരു അപകടം മുന്നില്‍ ഉണ്ടാവും എന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോവാൻ ശ്രമിക്കണം. അല്ലെങ്കിൽ നിങ്ങൾക്ക് പെട്ടെന്നുണ്ടാവുന്ന പ്രശ്നങ്ങളെ ചെറുത്ത് നിർത്താന്‍ സാധിച്ചെന്ന് വരില്ല. മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും അത്ര മെച്ചപ്പെട്ട അവസ്ഥയിൽ ആയിരിക്കില്ല.

തുലാം രാശി
നഷ്ടങ്ങൾ സംഭവിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. ഇത് കൂടാതെ അപകടങ്ങള്‍ക്കുള്ള സാധ്യത കാണുന്നുണ്ട്. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ വേണ്ടത്ര മുൻകരുതലുകൾഎടുക്കണം. ജീവിതത്തിൽ പൊതുവേ ആശുപത്രി വാസത്തിനുള്ള സാധ്യത ഇന്ന് ഈ രാശിക്കുണ്ട്.

വൃശ്ചികം രാശി
പ്രതീക്ഷക്കൊത്ത് സമ്പാദിക്കാൻ കഴിഞ്ഞെന്ന് വരില്ല. പലപ്പോഴും ഇതിന്റെ പേരിൽ ജീവിതത്തിൽ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളെ വളരെയധികം വലക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഓരോ ദിവസത്തേയും പ്രത്യേകതകൾ മനസ്സിലാക്കി നിങ്ങൾക്ക് മുന്നോട്ട് പോവാൻ സാധിച്ചാൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന രാശിയായിരിക്കും വൃശ്ചികം രാശി.

ധനു രാശി
പണം ധാരാളം ചിലവഴിക്കുന്നതിന് ശ്രമിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം ഇത് ചെയ്യുന്നതിന്. നഷ്ടങ്ങൾക്കുള്ള സാധ്യതയില്ലെങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം.

മകരം രാശി
ജോലിക്കാര്യത്തിൽ വളരെയധികം സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല രീതിയിൽ മുന്നോട്ട് പോകാവുന്നതാണ്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയാണ് ഇന്നത്തെ ദിവസം ചെയ്യുന്നത്.

കുംഭം രാശി
ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നുണ്ട്. ജീവിതത്തിൽ അൽപം ശ്രദ്ധിച്ചാൽ നല്ല രീതിയിൽ മുന്നോട്ട് പോകാവുന്ന രാശിക്കാരാണ് കുംഭം രാശിക്കാർ. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. വ്യവസായികൾക്ക് നല്ല ദിവസമാണ് ഇന്നത്തേത്.

മീനം രാശി
ആശങ്കകളുടെ ദിവസമായിരിക്കും ഇന്ന് ഈ രാശിക്കാർക്ക്. അതുകൊണ്ട് തന്നെ ചെയ്യുന്നത് എല്ലാം ശരിയാവുമോ അല്ലയോ എന്ന ചിന്ത ഇവരെ വല്ലാതെ അലട്ടിക്കൊണ്ടേ ഇരിക്കും. എപ്പോഴും ഒരു അപകടം പ്രതീക്ഷിച്ച് മാത്രം മുന്നോട്ട് പോവുക. ഇത് നിങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ വളരെയധികം അലട്ടുന്ന രാശിക്കാർ കൂടിയാണ് മീനം രാശി.



Click it and Unblock the Notifications
