Latest Updates
-
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ!
ജോലി പ്രതിസന്ധിയാവും ഇന്ന് ഈ രാശിക്ക്
ഇന്നത്തെ രാശിഫലത്തിന്‍റെ പ്രത്യേകത എന്താണെന്ന് നമുക്ക് നോക്കാം. ഗുണ ദോഷ സമ്മിശ്രം തന്നെയായിരിക്കും ഇന്നത്തെ രാശിഫലം. രാശിചക്രം തിരിയുന്നത് അനുസരിച്ച് വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിലും എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നോക്കിയാണ് ഇന്നത്തെ രാശിഫലം മനസ്സിലാക്കാൻ സാധിക്കുന്നത്.

ജീവിതത്തിൽ ഇന്നത്തെ ദിവസം രാശിക്കാർക്ക് എന്താണ് കരുതി വെക്കുന്നത് എന്ന് നമുക്ക് നോക്കാം. ഓരോ രാശിക്കാർക്കും ഉണ്ടാവുന്ന നേട്ടങ്ങൾ ഇതെല്ലാമാണ്. ഇന്നത്തെ രാശിഫലം എന്താണെന്ന് നോക്കാം.

മേടം രാശി
ജോലിക്കാര്യത്തിൽ ശ്രദ്ധിച്ച് ചുവടുകൾ വെക്കേണ്ടതാണ് ഇന്ന് മേടരാശിക്കാർ ഓരോരുത്തരും. അല്ലെങ്കിൽ ജോലിയിൽ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വരെ വെല്ലുവിളി ഉയർത്തുന്ന പ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അൽപം ശ്രദ്ധ കൂടുതൽ ഉണ്ടാവുന്നത് നല്ലതാണ്. അശ്രദ്ധ പലപ്പോഴും നിങ്ങൾക്ക് വലിയ നഷ്ടം വരുത്തി വെക്കുന്നുണ്ട്. ജോലിമാറ്റത്തിനുള്ള സാധ്യത കാണപ്പെടുന്നുണ്ട്. വലിയ നേട്ടം കൈവരിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. എങ്കിലും അൽപം ശ്രദ്ധിക്കേണ്ടതായി വരും.

മിഥുനം രാശി
ഇന്ന് മിഥുനം രാശിക്കാർക്ക് അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് സാമ്പത്തികമായി. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതായിരിക്കും. അതുകൊണ്ട് ഓരോ മാറ്റവും വളരെയധികം ശ്രദ്ധയോടെ വീക്ഷിക്കുന്നതിന് ശ്രമിക്കുക. ജോലിക്കാര്യത്തിൽ ശ്രദ്ധ വേണം. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അല്ലെങ്കിൽ അത് പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു.

കർക്കിടകം രാശി
കർക്കിടകം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം അൽപം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ്. പലപ്പോഴും ഇതിനെ തിരിച്ചറിയാന്‍ കഴിയാത്തതാണ് നിങ്ങളുടെ പ്രശ്നം. ശ്രദ്ധിച്ച് കൈകാര്യം ചെയ്താൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ ഇന്നത്തെ ദിവസം നിങ്ങൾക്കുള്ളൂ. ഒരിക്കലും നിരാശരായി മുന്നോട്ട് പോവാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ചിങ്ങം രാശി
ആശങ്കകൾ കൊണ്ട് ജീവിതതം തീർക്കുന്നവരാണ് ചിങ്ങം രാശിക്കാർ. ഇവർക്ക് ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്ന് അനാവശ്യ ആശങ്ക ഇവരെ അലട്ടിക്കൊണ്ടേ ഇരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് ഇത് എപ്പോഴും തടസ്സമാണ്.

കന്നി രാശി
സാമ്പത്തികമായി നല്ല ദിവസം ആയിരിക്കും ഇന്നത്തെ ദിവസം. ഒരു കാരണവശാലും ജീവിതത്തതിൽ പ്രതിസന്ധികൾ ഉണ്ടാവുന്നതിന് ഇവർ സമ്മതിക്കുന്നില്ല. ജീവിതത്തിലെ നല്ല ദിവസങ്ങളിൽ ഒന്നായിരിക്കും ഇന്ന്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും.

തുലാം രാശി
യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. കാരണം അപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധയോടെ മുന്നോട്ട് പോവണം. അല്ലെങ്കിൽ പ്രതിസന്ധികൾ വളരെയധികം വർദ്ധിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഓരോ അവസ്ഥയിലും നിങ്ങൾക്ക് ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് അറിയേണ്ടതാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രതിസന്ധികളേക്കാൾ ലാഭമുണ്ടാവുന്ന ഒരു ദിവസമാണ് എന്ന കാര്യം അറിയേണ്ടതാണ്.

ധനു രാശി
അപ്രതീക്ഷിത ധനലാഭം ഇവരെ കാത്തിരിക്കുന്നുണ്ട്. ഒരിക്കലും ജീവിതത്തിൽ പ്രതിസന്ധികളിലൂടെ ഇവർ കടന്നു പോവുന്നില്ല. നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ എല്ലാം കഴിഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. ബോസിൽ നിന്ന് അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി
മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടി ഉഴിഞ്ഞ് വെക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് ആയിരിക്കും ഇവരുടെ ദിവസത്തിൽ പ്രാധാന്യം. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് അതിന് പരിഹാരം കാണുന്നതിന് ഇവർ എപ്പോഴും തയ്യാറായിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

കുംഭം രാശി
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് സാധിക്കുന്ന ദിവസമായിരിക്കും ഇന്ന് കുംഭം രാശിക്കാർക്ക്. കുട്ടികൾക്ക് വേണ്ടി പല കാര്യങ്ങളും ഇന്നത്തെ ദിവസം നിങ്ങൾ ചെയ്യുന്നുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ഒരിക്കലും പിന്തിരിഞ്ഞ് നോക്കേണ്ട ഒരു സാഹചര്യം ഇന്നത്തെ തീരുമാനങ്ങൾ കൊണ്ട് നിങ്ങൾക്ക് ഉണ്ടാവുന്നില്ല,

മീനം രാശി
മറ്റുള്ളവരിൽ നിന്ന് പ്രശ്നങ്ങൾ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ഇന്ന് മീനം രാശിക്കാർക്ക് പ്രതിസന്ധികൾ ധാരാളം ഉണ്ടാവുമെങ്കിലും അതിൽ ഒന്നും തളരാതെ മുന്നോട്ട് പോവുന്നവർ ആയിരിക്കും ഇവർ.



Click it and Unblock the Notifications