Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുടുംബത്തിൽ താളപ്പിഴകൾ; ഈ രാശിക്കാർ സൂക്ഷിക്കണം
ഇന്നത്തെ രാശിഫലപ്രകാരം നിങ്ങൾക്ക് എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്ന് അറിയുന്നതിന് താൽപ്പര്യമില്ലേ? എന്നാൽ അത് മനസ്സിലാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട അറിയേണ്ട ചിലതുണ്ട്. എന്താണെന്ന് നോക്കാം.

ഓരോ രാശിക്കാർക്കും ഓരോ തരത്തിലാണ് ഭാഗ്യം തേടിയെത്തുന്നത്. എന്നാൽ ഭാഗ്യം മാത്രമല്ല നിർഭാഗ്യവും തേടിയെത്തുന്ന ചില രാശിക്കാരുണ്ട്. അവർ ആരൊക്കെയെന്ന് നമുക്ക് നോക്കാം. എന്തൊക്കെയാണ് ഇന്നത്തെ സൂര്യ രാശിഫലം നിങ്ങൾക്ക് നൽകുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാർക്ക് ഇന്ന് അൽപം ബുദ്ധിമുട്ടേറിയ ദിവസമാണ്. എന്നാൽ സന്ധ്യ കഴിയുന്നതോടെ സമയം മെച്ചപ്പെടുന്നുണ്ട്. അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാത്ത ദിവസമാണ് ഇന്ന്. സാമ്പത്തിക കാര്യങ്ങളിലും അൽപം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ തിരുത്താനാവാത്ത നഷ്ടത്തിലേക്ക് കാര്യങ്ങൾ എത്തുന്നു.

ഇടവം
കുടുംബത്തിൽ ശ്രദ്ധിച്ച് ഇടപെട്ടില്ലെങ്കിൽ അത് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇല്ലെങ്കിൽ നിങ്ങളിലെ നേട്ടങ്ങൾ പലപ്പോഴും നഷ്ടങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ജോലിക്കാര്യത്തിൽ വരെ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ദിവസവും അൽപം ശ്രദ്ധയോടെ മുന്നോട്ട് പോവണം.

മിഥുനം
ധന നഷ്ടത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും വരവ് ചിലവുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങള്‍ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടകം
കർക്കിടകം രാശിക്കാർക്ക് നേട്ടങ്ങളുടെ ദിവസമാണ് ഇന്ന്. പലപ്പോഴും നേട്ടങ്ങൾ ഏതൊക്കെ തരത്തിൽ ഇവരെ കടാക്ഷിക്കും എന്ന് പറയാൻ സാധിക്കുകയില്ല. ഓരോ അവസ്ഥയിലും നിങ്ങളിൽ സാമ്പത്തികമായും കുടുംബപരമായും നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

ചിങ്ങം
കുടുംബത്തിനും സുഹൃത്ബന്ധത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നവരായിരിക്കും ഇവർ. എന്നാൽ പലപ്പോഴും ഈ പ്രാധാന്യം നിങ്ങളുടെ കുടുംബ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിൽ സ്ഥിരത ഉണ്ടാവുകയില്ല. പലപ്പോഴും നേരത്തേയുള്ള കാര്യങ്ങള്‍ പ്ലാൻ ചെയ്ത് വെച്ചാലും പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ച് മുന്നോട്ട് പോവണം.

കന്നി
പ്രണയിക്കുന്നവർക്ക് അനുകൂലമായ ദിവസമാണ് ഇന്നത്തെ ദിവസം. എന്നാൽ അശ്രദ്ധ പലപ്പോഴും നിങ്ങളുടെ പ്രണയത്തെ പ്രശ്നത്തിലാക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന നേട്ടങ്ങൾക്ക് ഇന്നത്തെ ദിവസം ഒരു ചവിട്ട് പടിയായി മാറുന്നുണ്ട്. കന്നി രാശിക്കാർ വളരെയധികം ശ്രദ്ധിച്ച് വേണം ദിവസങ്ങളെ മുന്നോട്ട് കൊണ്ട് പോവുന്നതിന്.

തുലാം
സൗഹൃദങ്ങൾ വ്യാപിക്കുന്ന ദിവസമാണ് ഇന്നത്തേത്. അത് ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ വളരെ വലുതായിരിക്കും. സാമ്പത്തിക ഗുണങ്ങൾ ഇവർക്ക് ധാരാളം ലഭിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും കടം കൊടുത്ത പണം മുഴുവനായും തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയുണ്ട്.

വൃശ്ചികം
നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല എന്നതാണ് സത്യം. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ജോലി സംബന്ധമായ കാര്യങ്ങള്‍ വളരെയധികം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ധനു
പുതിയ നിക്ഷേപങ്ങൾക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഒരു വഴിയും ഉണ്ടാവുന്നില്ല. നേട്ടങ്ങൾ ധാരാളം ഇവരെ കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ ദിവസം വളരെയധികം സന്തോഷത്തോടെ കടന്നു പോവുന്ന ഒരു ദിവസമാണ് ഇവർക്ക്. അതുകൊണ്ട് ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്.

മകരം
നല്ല വാർത്തകൾ ഇന്ന് മകരം രാശിക്കാരെ തേടിയെത്തുന്നുണ്ട്. ഇത് ചിലപ്പോൾ ജോലിയായിരിക്കാം അല്ലെങ്കില്‍ ഒരു പക്ഷേ നിങ്ങൾക്ക് ഉണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങളായിരിക്കാം. അതുകൊണ്ട് തന്നെ ഓരോ ദിവസവും ഉണ്ടാക്കുന്ന നേട്ടങ്ങൾ നിങ്ങൾക്ക് നൽകുന്നത് നല്ല വാർത്തകളായിരിക്കും. മകരം രാശിക്കാർക്ക് പൊതുവേ ഈ ആഴ്ച നല്ലതായിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ലതായിരിക്കും. എങ്കിലും ബുദ്ധിപരമായി നീങ്ങിയാല്‍ മാത്രമേ അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുകയുള്ളൂ. ബുദ്ധിപരമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതും ഉണ്ട്.

മീനം
വരുമാനത്തിൽ വളരെയധികം ഇടിവ് ഉണ്ടാവുന്ന രാശിക്കാരാണ് ഇവർ. അതുകൊണ്ട് തന്നെ സാമ്പത്തിക ഞെരുക്കം ഇവരെ വളരെയധികം ബാധിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി എന്നതിലുപരി ഇവരെ ജോലിക്കാര്യത്തിൽ വളരെയധികം ബുദ്ധിമുട്ടിപ്പിക്കുന്ന മേലധികാരികൾ ഉണ്ടായിരിക്കും. നെഗറ്റീവ് ചിന്തകള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ഇന്ന് ഇവരുടെ ദിവസം.



Click it and Unblock the Notifications
