Latest Updates
-
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 22: ഇന്ന് ഭാഗ്യം തിളങ്ങുന്ന 5 രാശിക്കാർ ഇവർ, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ജൂലൈ 22 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക! -
നീറ്റ് വിവാദം: പാർലമെന്റിൽ വൻ പ്രതിഷേധം, സഭ സ്തംഭിച്ചു; വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ -
രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
മോളിവുഡ് താരങ്ങളുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം; ക്രീമുകളാണോ അതോ ക്ലിനിക്ക് ചികിത്സയോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
ബുധൻ നേർരേഖയിലേക്ക്: മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇനി വേഗത്തിൽ നടക്കും, അറിയേണ്ടതെല്ലാം
ഇന്ന് ടെൻഷനടിച്ച് മുന്നോട്ട് പോവേണ്ട രാശിക്കാർ ഇവർ
ഓരോ രാശിക്കാർക്കും ഓരോ തരത്തിലുള്ള ഫലമാണ് ഉണ്ടാവുന്നത്. ചിലരിൽ നല്ലതാണെങ്കിൽ ചിലരിൽ അൽപം പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഫലമാണ് വരുന്നത്. ഇന്നത്തെ രാശിഫലം ഏത് തരത്തിലാണ് നിങ്ങൾക്ക് എന്ന്നോക്കാം.
സൂര്യ രാശിഫലം അനുസരിച്ച് കരുതിയിരിക്കേണ്ട രാശിക്കാർ ആരൊക്കെയെന്ന് നമുക്ക് നോക്കാം. രാശിഫലത്തിൽ പ്രതിസന്ധികൾ ഒരു പ്രശ്നം തന്നെയാണ്. ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

മേടം
അശ്രദ്ധ പലപ്പോഴും ആപത്തിലാക്കുന്ന രാശിക്കാരാണ് ഇവര്‍. ചെറിയ കാര്യങ്ങളിൽ കാണിക്കുന്ന ശ്രദ്ധയില്ലായ്മക്ക് പിന്നീട് വളരെ വലിയ വില നൽകേണ്ടി വരുന്ന അവസ്ഥ ഇവർക്കുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഓരോ കാര്യം ചെയ്യുമ്പോഴും ടെൻഷൻ ഇവരുടെ കൂടപ്പിറപ്പായിരിക്കും.

ഇടവം
എന്ത് കാര്യത്തിനും അൽപം തടസ്സങ്ങൾ ഇവർ നേരിടേണ്ടതായി വരുന്നുണ്ട്. പലപ്പോഴും ഇന്നത്തെ ഒരു ദിവസത്തെ പ്രതിസന്ധി കൊണ്ട് ജീവിത കാലം മുഴുവൻ അനുഭവിക്കേണ്ട പ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ മിനുട്ടും മുന്നോട്ട് പോവുന്നതിന്.

മിഥുനം
സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. വരവ് ചിലവുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് എത്തിക്കുന്നുണ്ട്.മറ്റുള്ളവർക്ക് കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കണം.

കര്‍ക്കിടകം
ഇന്ന് നല്ല ദിവസം കാത്തിരിക്കുന്നത് കര്‍ക്കിടകം രാശിക്കാരെയാണ്. പലപ്പോഴും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ് ഇവരെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുന്നതും. കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടത്തോടൊപ്പം പല വിധത്തിലുള്ള പ്രതിസന്ധികളും ഇവരെ കാത്തിരിക്കുന്നുണ്ട്.

ചിങ്ങം
നഷ്ടങ്ങൾ ആണ് ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാരെ കാത്തിരിക്കുന്നത്. ഓരോ ദിവസത്തേയും പ്രത്യേകത അനുസരിച്ച് വളരെ വലിയ നേട്ടങ്ങൾ ആണ് ഇവർക്ക് ഉണ്ടാവുന്നത്. എങ്കിലും പൊതുവേ ഇന്നത്തെ ദിവസം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. അൽപം ശ്രദ്ധിച്ചാൽ യാതൊരു വിധത്തിലുള്ള ടെൻഷനും ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാവുന്ന ഒരു ദിവസമാണ് ഇന്ന്.

കന്നി
ജോലിക്കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.. മാത്രമല്ല സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള സഹായം ലഭിക്കുന്നു. സാമ്പത്തിക നേട്ടം നിങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്നുണ്ട്. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടെങ്കിലും അതിനെ മറികടക്കുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്.

തുലാം
സൗഹൃദങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ദിവസമാണ് ഇന്നത്തേത്. പലപ്പോഴും ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് ഇന്നത്തെ ദിവസം നിങ്ങള്‍ ചിന്തിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികൾ കൊണ്ട് വലയുന്നവർക്ക് നല്ലൊരു ദിവസമാണ് ഇന്നത്തേത്.

വൃശ്ചികം
കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അത് വളരെ വലിയ വഴക്കിലേക്ക് എത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. ഓരോ തീരുമാനം എടുക്കുമ്പോഴും വളരെയധികം ആലോചിച്ച് വേണം എടുക്കേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

ധനു
സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ നേട്ടങ്ങൾ അനുസരിച്ച് പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോവുന്നതിനുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഓരോ അവസ്ഥയിലും നമ്മുടെ പ്രതിസന്ധികളെക്കുറിച്ച് ആലോചിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

മകരം
ഇന്നത്തെ ദിവസം നല്ല ദിവസമായിരിക്കും മകരം രാശിക്കാർക്ക്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളിൽ ഉണ്ടാവുന്ന നേട്ടങ്ങൾക്ക് തുടക്കം ഇന്നത്തെ ദിവസമാണ്

കുംഭം
ബുദ്ധിപരമായി നീങ്ങിയാൽ നിങ്ങൾക്ക് ഇന്നത്തെ ദിവസം നല്ല രീതിയിൽ മുന്നോട്ട് പോകാവുന്നതാണ്. ഇന്നത്തെ ദിവസം വളരെ നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിന് കഴിയുമെങ്കിലും അൽപം ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്.

മീനം
സാമ്പത്തിക പ്രതിസന്ധി ഇവരെ വളരെയധികം ബാധിക്കുന്നുണ്ട്. കടം വാങ്ങിച്ചത് തിരിച്ച് കൊടുക്കുന്നതിന് ഇവർ വരെയധികം കഷ്ടപ്പെടുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങൾക്ക് ശ്രദ്ധ കൊടുത്തില്ലെങ്കിൽ അത് നഷ്ടങ്ങളിലേക്ക് എത്തുന്നു.



Click it and Unblock the Notifications