Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ധൃതിപിടിച്ച് തീരുമാനങ്ങൾ അരുത് ഈ രാശിക്കാർക്ക്
നിങ്ങളുടെ ഇന്നത്തെ ദിവസം എന്താണ് രാശിഫലം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ ദിവസത്തേയും രാശിഫലം മനസ്സിലാക്കാൻ ഈ ലേഖനം വായിക്കൂ.
ഇന്നത്തെ രാശിഫലത്തിന് ഓരോ രാശിക്കാർക്കും എന്തൊക്കെ പ്രത്യേകതകൾ ആണ് ഉള്ളത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലം നിങ്ങള്‍ക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത്. ഇത് പല വിധത്തിൽ നിങ്ങളെ അബദ്ധത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകൾ വളരെയധികം ശ്രദ്ധിക്കണം. പങ്കാളിയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഭയം നിങ്ങളെ ഇന്നത്തെ ദിവസത്തെ വളരെയധികം ബാധിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ വളരെയധികം ബാധിക്കുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിക്കുന്ന ദിവസമാണ് ഇന്ന്. പങ്കാളിയിൽ നിന്ന് മികച്ച സഹകരണവും സ്നേഹവും പിന്തുണയും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കള്‍ക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. സുഹൃത്തുക്കളെ അവിചാരിതമായി കണ്ടു മുട്ടുന്നുണ്ട്. ഓരോ മണിക്കൂറും വളരെയധികം ശ്രദ്ധയോടെ വേണം ഇന്നത്തെ ദിവസം മുന്നോട്ട് പോവുന്നതിന്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ആത്മീയ കാര്യങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങൾ ആരംഭിക്കുന്നതിന് പറ്റിയ ദിവസമാണ് ഇന്നത്തെ ദിവസം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. വിവാഹത്തിലും പ്രണയത്തിലും അനുകൂല സമയമായിരിക്കും ഇന്നത്തെ ദിവസം.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ജോലിയിൽ വളരെയധികം നേട്ടങ്ങളും അഭിനന്ദനങ്ങളും ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. സഹപ്രവർത്തകരിൽ നിന്ന് മികച്ച പ്രതികരണവും സഹകരണവും ഉണ്ടായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം വളരെയധികം തൃപ്തികരമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.

ചിങ്ങം രാശി
ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിന് സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാന അന്തരീക്ഷം ലഭിക്കുന്നുണ്ട്. ചിലവുകൾ നിയന്ത്രിക്കുന്നതിന് സാധിക്കുന്നുണ്ട്. ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. ഓരോ ദിവസവും നിങ്ങളുടെ നേട്ടങ്ങളുടെ അടിസ്ഥാനം ഇന്നത്തെ ദിവസം തന്നെയായിരിക്കും. ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ പരാജയപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

കന്നി രാശി
ശാരീരിക ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. ആരോഗ്യം തൃപ്തികരമായിരിക്കില്ല. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. മറ്റുള്ളവരിൽ നിന്ന് പ്രശംസ ഏറ്റു വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. നഷ്ടങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

തുലാം രാശി
സുഹൃത്തുക്കളിൽ നിന്നും അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകൾ വളരെയധികം ശ്രദ്ധിക്കണം. കടം കൊടുക്കുമ്പോഴും വാങ്ങുമ്പോളും അല്‍പം ശ്രദ്ധ ഇല്ലെങ്കിൽ അത് നിങ്ങളെ അപകടത്തിലാക്കുന്നു. ജോലിക്കാര്യത്തിൽ മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം അനുകൂലമായിരിക്കും.

വൃശ്ചികം രാശി
വളരെയധികം തിരക്ക് പിടിച്ച ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അത് മാത്രമല്ല ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ഒരു ദിവസമാണ് ഇന്ന്. യാത്രകൾ പലതും ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നതിനുള്ള സാധ്യതയുണ്ട്. കൂടുതൽ സമയം ഇത്തരം കാര്യങ്ങൾക്ക് വേണ്ടി മാറ്റി വെക്കുന്നതിന് സാധിക്കുന്നുണ്ട്.

ധനു രാശി
അമിത ചിലവില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിങ്ങൾക്ക് സാധിക്കുന്നുണ്ട്. കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദൂരയാത്രയും അലച്ചിലും കൊണ്ട് കഷ്ടപ്പെടുന്ന ദിവസമാണ് ഇന്നത്തെ ദിവസം. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ ശരിയാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ വേണം.

മകരം രാശി
സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങൾക്ക് ധാരാളം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അടുത്ത ബന്ധുക്കളുമായി കലഹം ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ പാടില്ല. പ്രണയത്തിന്റെ കാര്യത്തിൽ പോസിറ്റീവ് മറുപടി കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് വളരെയധികം അനുകൂലമായ ദിവസമാണ് ഇന്നത്തേത്. കൂടുതൽ സ്നേഹവും പരിഗണനയും ലഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ നിങ്ങളായി തന്നെ ഉണ്ടാക്കിയെടുക്കുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്പാദിക്കുന്നതിന് വളരെ അനുകൂലമായ ദിവസമാണ്. ജോലിയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കും. സ്ഥാനക്കയറ്റങ്ങള്‍ വരെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങൾ ഒന്നല്ലെങ്കിൽ ഒന്ന് എന്ന നിലക്ക് നിങ്ങൾക്ക് ലഭിക്കുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ബിസിനസ്സിൽ മികച്ച ലാഭം ലഭിക്കുന്ന ദിവസമായിരിക്കും. കൂടുതല്‍ സമയം ചിലവിടാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ജോലിയിൽ മികച്ച നേട്ടം ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടം നിങ്ങളെ കാത്തിരിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആത്മവിശ്വാസമാണ് ഇന്നത്തെ ദിവസത്തെ നിങ്ങളുടെ ശക്തി.



Click it and Unblock the Notifications











