Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കടക്കെണിയിൽ ചെന്ന് ചാടുന്ന രാശിക്കാർ
രാശിപ്രകാരം ഇന്നത്തെ ഫലം എന്താണെന്ന് അറിയുന്നതിന് വേണ്ടി നോക്കൂ. പോസിറ്റീവും നെഗറ്റീവും ആയ ഫലങ്ങൾ ഓരോ ദിവസവും മാറിമറിഞ്ഞ് കൊണ്ടോ ഇരിക്കും. ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതിന് അനുസരിച്ച് രാശികളുടെ സ്ഥാനവും ഫലവും മാറിക്കൊണ്ടേ ഇരിക്കുന്നുണ്ട്.
ഇന്നത്തെ ഫലത്തിലെ ഭാഗ്യ നിർഭാഗ്യങ്ങള്‍ തിരിച്ചറിഞ്ഞാൽ അത് നിങ്ങൾക്ക് നൽകുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികളോടെയാണ് മേടം രാശിക്ക് ആരംഭിക്കുന്നത് തന്നെ. ഇത് പലപ്പോഴും നിങ്ങളുടെ ഇന്ന് സങ്കീർണമാക്കുകയാണ് ചെയ്യുന്നത്. ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാവുന്ന പ്രതിസന്ധികളെ വർദ്ധിപ്പിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന് എന്ന കാര്യത്തിൽ സംശയം വേണ്ട. സാമ്പത്തിക പ്രതിസന്ധികൾ കാര്യമായി ബാധിക്കുകയില്ല. എങ്കിലും അതിനെ ഈസിയായി വിടേണ്ട ഒന്നല്ല.

ഇടവം രാശി
ഇടവം രാശിയ്ക്ക് ഇന്ന് പൊതുവേ വളരെയധികം ജോലിഭാരം കൊണ്ട് വലയുന്ന ഒരു ദിവസം ആവുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് അഭിപ്രായം പറയാൻ പോവരുത്. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തികം മോശമല്ലാത്ത ദിവസമായിരിക്കും. എങ്കിലും കൂടുതൽ പ്രതിസന്ധികള്‍ ഇല്ലാതിരിക്കാൻ സ്വയം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിയ്ക്ക് ഇന്നു പൊതുവേ വളരെയധികം സങ്കടമുണ്ടാക്കുന്ന ദിവസമാകും. ആഗ്രഹിച്ച കാര്യങ്ങളിൽ പ്രധാനപ്പെട്ടത് നടക്കാതെ പോയതിന്‍റെ വിഷമം വളരെയധികം അലട്ടുന്ന ഒരു ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. എന്നാൽ ജോലിയില്‍ പൊതുവേ പ്രശംസ ലഭിയ്ക്കുന്ന ദിവസവുമാണ്. ഇമോഷണനുകള്‍ വല്ലാതെ പുറത്തേയ്ക്കു മോശമായ രീതിയില്‍ വരാതിരിയ്ക്കണം. അത് പ്രതിസന്ധികളിലേക്ക് എത്തിക്കുന്നുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിയ്ക്ക് ഇന്ന് പൊതുവേ അത്ഭുത ലോകത്തില്‍ ജീവിക്കുന്നതിനാണ് ഇഷ്ടം. സ്പിരിച്വല്‍ രീതിയില്‍ കൂടുതല്‍ താല്‍പര്യമുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ എക്‌സ്പീരിയന്‍സില്‍ നിന്നും നിങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളും. അതുകൊണ്ട് തന്നെ പുതിയതിനെക്കുറിച്ച് പഠിക്കുന്നതിന് ഏറ്റവും മികച്ച ദിവസമാണ് ഇന്ന്. ഒരിക്കലും നഷ്ടങ്ങളിൽ തകർന്ന് പോവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കടക്കെണിയിൽ ചെന്ന് ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം രാശി
ചിങ്ങം രാശിയ്ക്ക് ഇന്ന് പൊതുവേ ഭാഗ്യകരമായ ദിവസമാണ്. എങ്കിലും അൽപം ശ്രദ്ധിച്ച് വേണം ഓരോ കാര്യവും ചെയ്യേണ്ടത്. എല്ലാ കാര്യങ്ങളിലും പൊതുവേ വിജയമുണ്ടാകും. കുടുംബത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിച്ച് തീരുമാനമെടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ ബന്ധങ്ങളിൽ ഉലച്ചിൽ തട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കന്നി രാശി
കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ കാര്യങ്ങള്‍ എഴുതി വച്ചു ചെയ്യുന്ന ദിവസമാണ്. ഇത് പ്രാക്ടിക്കലായി ചെയ്യുവാന്‍ ശ്രദ്ധിയ്ക്കും. മുന്‍ഗണന അനുസരിച്ച് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാവുന്ന നേട്ടങ്ങളിൽ അമിത സന്തോഷത്തിൻറെ ആവശ്യമില്ല. കടം വാങ്ങുമ്പോൾ ശ്രദ്ധിക്കണം. അത് തിരിച്ച് കൊടുക്കുന്നതിന് ഇവർ അൽപം പാടുപെടും.

തുലാം രാശി
തുലാം രാശിയ്ക്ക് ഇന്ന് വിവാഹ പ്രൊപ്പോസലുകള്‍ക്കുള്ള സാധ്യതയുണ്ടാകും. വരുന്ന അവസരങ്ങള്‍ കാര്യമായി വിനിയോഗിയ്ക്കാന്‍ ശ്രമിയ്ക്കുക. നിങ്ങള്‍ക്കു ചേരുന്ന കാര്യങ്ങള്‍ തിരഞ്ഞു കണ്ടു പിടിയ്ക്കുക. അല്ലെങ്കിൽ അവസരങ്ങളിൽ പ്രതിസന്ധികൾക്കും നേട്ടങ്ങൾ ഇല്ലാതാവുന്നതിനും സാധ്യതയുണ്ട്. ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാവുന്ന പ്രതിസന്ധികൾക്ക് പിന്തുണ തരുന്നതിന് കൂടുതൽ ആളുകൾ ഉണ്ടാവുന്നുണ്ട്. സാമ്പത്തികമായി പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വളരെ അത്യാവശ്യമാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിയ്ക്ക് ഇന്ന് പുതിയ ബിസിനസ് സംരംഭങ്ങളില്‍ പെടുന്ന ദിവസമാണ്.പെട്ടെന്നാണ് ഇവർക്ക് നേട്ടങ്ങൾ സംഭവിക്കുന്നത്. എന്നാൽ പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നതിന് ശ്രമിക്കരുത്. ഇത് കൂടുതൽ പ്രതിസന്ധികളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാവുന്ന നേട്ടങ്ങൾ അറിയാൻ ശ്രമിക്കുക. അല്ലെങ്കിൽ അത് നിങ്ങളെ മാനസികമായി തളർത്തുന്നു.

ധനു രാശി
ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കേണ്ട ദിവസമാണ്. ബന്ധുക്കളും
സുഹൃത്തുക്കളുമായി ഒത്തു ചേരാന്‍ സാധ്യതയുണ്ടാകും. ഇത് നിങ്ങളിൽ കൂടുതൽ സന്തോഷം നിറക്കുന്ന ദിവസമാണ്. ഇന്നത്തെ ദിവസത്തിന്‍റെ സുഖത്തിൽ നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകുന്നതിനും സാധിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് ചെറിയ അവസരങ്ങൾ നിങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട് പലപ്പോഴും.

മകരം രാശി
മകരം രാശിയ്ക്ക് ഇന്ന് ധനപരമായ കാര്യങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്ന ദിവസമാണ്. വൈകീട്ടോടെ പണം ചെലവാക്കുകയും ചെയ്യും. എന്നാൽ എത്ര ചിലവാക്കിയാലും അതൊന്നും നഷ്ടങ്ങൾ ഉണ്ടാക്കുന്നില്ല. സാമ്പത്തികമായി വളരെയധികം സ്ട്രെങ്ത് ഉള്ള ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഒരു കാരണവശാലും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഇല്ലാതിരിക്കാന്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ദിവസമാണ് ഇന്ന്.

കുംഭം രാശി
കുംഭം രാശിയ്ക്ക് ഇന്ന് കാര്യങ്ങൾ പിടിച്ചിടത്ത് നിൽക്കാത്ത ദിവസമായിരിക്കും. ജീവിതത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ അത് കൂടുതൽ ശക്തിയോടെ നിങ്ങളിലേക്ക് വരുന്ന ദിവസമായിരിക്കും ഇന്ന്. ദു:ഖങ്ങൾ മാത്രം നിങ്ങളെ കാത്തിരിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഒരിക്കലും ജീവിതത്തിൽ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഇരിക്കുക എന്നതാണ് ചെയ്യേണ്ടത്.

മീനം രാശി
മീന രാശിയ്ക്ക് ഇന്ന് ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമാണ്. ഏറ ആഗ്രഹിച്ചതിനെ നഷ്ടപ്പെടുന്ന ദിവസമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ ആ ദു:ഖം ജീവിതത്തിൽ ഉടനീളം നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഓരോ അവസ്ഥയിലും പ്രതിസന്ധികൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ ദിവസത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് എന്നത് തിരിച്ചറിയാൻ പോലും പറ്റാത്ത ഒരു ദിവസമായിരിക്കും ഇന്നത്തേത്.



Click it and Unblock the Notifications